നയന്‍താരയും പ്രഭുദേവയും തമ്മിലുള്ള ബന്ധം ഏതാണ്ട് ഒരു തീരത്തടുക്കാന്‍ തുടങ്ങുകയാണ്. അധികം വൈകാതെ വിവാഹമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രശ്‌നങ്ങളെല്ലാം ഒതുങ്ങി ആശിച്ചപോലൊരു ജീവതത്തിന് അവസരമൊരുങ്ങിയ സന്തോഷത്തിലാണ് ഇരുവരും. പ്രഭുവിന്റെ ആദ്യഭാര്യ റംലത്ത് ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ ഇരുവരുടെയും ഉറക്കം കെടുത്തിയിരുന്നു. ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചതിന് പി്ന്നാലെ ഇപ്പോള്‍ അടുത്ത പ്രശ്‌നം തലപൊക്കിയിരിക്കുകയാണ്. ഇത്തവണ മറ്റാരുമല്ല പ്രശ്‌നക്കാര്‍ നയന്‍സിന്റെ മാതാപിതാക്കള്‍ തന്നെ. നയന്‍താരയെ വിവാഹം കഴിയ്ക്കണമെങ്കില്‍ പ്രഭുദേവ മതം മാറണമെന്നാണ് ഇവരുടെ ഡിമാന്റ്. റോമന്‍ കത്തോലിക്കാ വിഭാഗക്കാരിയാണ് നയന്‍താര. ഡയാന കുര്യന്‍ എന്ന മകളെ നയന്‍താരയെന്ന നടിയാകാനും ഗ്ലാമറസാകാനും പ്രണയിക്കാനും ഒക്കെ അനുവദിച്ചുവെങ്കിലും മാതാപിതാക്കള്‍ മതത്തിന്റെ കാര്യത്തില്‍ യാഥാസ്ഥിതികരാണ്. അതിനാല്‍ വിവാഹത്തിന് മുമ്പ് പ്രഭു ക്രസ്ത്യാനിയാകണമെന്നാണത്രേ വീട്ടുകാര്‍ പറയുന്നത്. പ്രഭുവിന്റെ ആദ്യഭാര്യ റംലത്ത് മുസ്ലീമായിരുന്നു, പ്രഭുവുമായുള്ള ബന്ധത്തെത്തുടര്‍ന്ന് ഇവര്‍ ഹിന്ദുമതം സ്വീകരിച്ച ലതയെന്ന് പേരുമാറ്റുകയായിരുന്നു. ഇതേ അവസ്ഥയിലാണ് പ്രഭുവും ഇപ്പോള്‍. മതംമാറിയില്ലെങ്കില്‍ നയന്‍സിന്റെ കുടുംബത്തിന്റെ സമ്മതത്തോടെ വിവാഹം നടക്കില്ലെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല