ബാംഗ്ലൂര്‍:മുംബൈക്കാരി ഹന്‍സിക പ്രഭുദേവയെ കൊത്തിക്കൊണ്ടുപോകുമോ എന്നാണ് തമിഴ് സിനിമയിലെ ചൂടുള്ള ചര്‍ച്ച. ഹൈദരാബാദിലെ ഹോട്ടലില്‍ ഹന്‍സികയുമൊത്ത് പ്രഭുദേവ അത്താഴം കഴിക്കാന്‍ പോയതാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്.
ഭക്ഷണത്തിനുശേഷം ഇരുവരും ഹോട്ടല്‍മുറിയില്‍ ഒരുമിച്ചു തങ്ങിയതായി സിനിമാലോകം പറയുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നയന്‍താര കുപിതയായി മടങ്ങിയെന്നും പറയപ്പെടുന്നു.
നയന്‍താരയുമായുള്ള പ്രഭുദേവയുടെ അടുപ്പം അദ്ദേഹത്തിന്റെ വിവാഹമോചനത്തില്‍ കൊണ്ടെത്തിച്ചിരുന്നു. ഏറെ വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടായിരുന്നു പ്രഭുവിന്റെ വിവാഹമോചനം.
30 കോടിരൂപ മൂല്യമുള്ള സ്വത്തുവകകളാണ് നയന്‍സിനെ സ്വന്തമാക്കാന്‍ പ്രഭുദേവ മുടക്കിയത്. എങ്കേയും കാതലില്‍ ഹന്‍സികയെ നായികയായി നിശ്ചയിച്ചതുമുതല്‍ ഇരുവരുടെയും ബന്ധത്തില്‍ വിള്ളല്‍ വീണതായി തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ ഈ വാര്‍ത്തകളെ ഹന്‍സിക പൂര്‍ണമായും നിഷേധിക്കുകയാണ് ചെയ്തത്. പത്തൊന്‍പതുകാരിയായ തനിക്ക് പ്രഭുദേവയെ പ്രണയിക്കേണ്ട ആവശ്യമില്ലെന്ന് ഹന്‍സിക പറയുന്നു.
വില്ല് എന്ന തമിഴ് ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് പ്രഭുദേവയും നയന്‍താരയും അടുപ്പത്തിലാകുന്നത്. അലട്ടുന്ന കുടുംബപ്രശ്‌നങ്ങള്‍ക്കിടയില്‍ നയന്‍സായിരുന്നു പ്രഭുദേവയ്ക്ക് ആശ്വാസമേകിയിരുന്നത്. അടുപ്പം ക്രമേണ പ്രണയമായി മാറുകയും ആദ്യഭാര്യയുമായുള്ള വിവാഹമോചനത്തില്‍ കലാശിക്കുകയും ചെയ്തു.
രജനീകാന്തടക്കമുള്ളവരുടെ ഉപദേശം ഗൗനിക്കാതെയാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നത്.
നിലവിലെ സാഹചര്യത്തില്‍ നയന്‍സിന്റെ നീക്കമെങ്ങനെയാണെന്ന് കാണാന്‍ കാത്തിരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമാലോകം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല