ജോണ്‍ അനീഷ്: യുക്മ സൂപ്പര്‍ ഡാന്‍സര്‍ സീസണ്‍ 2 വേദിയില്‍ നൂപുര ധ്വനികളുടെ താളമേളങ്ങള്‍ക്ക് നടുവില്‍ യുക്മ ദേശീയ പ്രസിഡണ്ട് ശ്രീ.ഫ്രാന്‍സിസ് മാത്യു ലോഗോ പ്രകാശനം ചെയ്തു.യുക്മ ദേശീയ ജനറല്‍ സെക്രട്ടറി ശ്രീ.സജീഷ് ടോം, ട്രഷറര്‍ ശ്രീ.ഷാജി തോമസ്, സൂപ്പര്‍ ഡാന്‍സര്‍ കോര്‍ഡിനേറ്റര്‍ ബീന സെന്‍സ്, കലാമേള കോര്‍ഡിനേറ്റര്‍ മാമ്മന്‍ ഫിലിപ്പ്, തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ലോഗോ പ്രകാശനം ചെയ്യപ്പെട്ടത്. യുക്മയുടെ സന്തത സഹചാരിയും കാര്‍ഡിഫ് അസ്സോസ്സിയേഷനില്‍ നിന്നുമുള്ള യുക്മ സ്‌നേഹിയുമായ സോബന്‍ ജോര്ജു രൂപകല്പ്പന ചെയ്‌തെടുത്ത ലോഗോ ഇതിനുള്ളില്‍ തന്നെ ഏറെ പ്രശംസ പിടിച്ചുപറ്റി ക്കഴിഞ്ഞു. യുക്മ നാഷണല്‍ കലാമേളയുടെ ലോഗോ തയാറാക്കാനുള്ള അവസരം ഇത്തവണ യുകെ യിലെ മലയാളികള്‍ക്കാണ് ലഭിച്ചത് . ലോഗോ തയാറാക്കി നിരവധി അയക്കുകയുണ്ടായി അതില്‍ നിന്നാണ് സോബന്‍ തയാറാക്കിയ ഡിസൈന്‍ തെരഞ്ഞെടുത്തത് . യുക്മ ചിത്രഗീതം പരിപാടിയുടെയും യുക്മ കോമഡി സ്റ്റാര്‍ സ്റ്റേജ് പ്രോഗ്രമിന്റെയും മുഖ്യ ശില്പിയും സോബന്‍ ജോര്‍ജു ആയിരുന്നു . ഡിസൈന്‍ അയച്ചു തന്ന എല്ലാവരെയും നന്ദി അറിയിക്കുനതായി കലാമേള കണ്‍വീനര്‍ മാമ്മന്‍ ഫിലിപ്പ് പറഞ്ഞു .
യുക്മ ദേശീയ നേതാക്കളായ ആന്‍സി ജോയ് , ബിജു പന്നിവേലി , വറുഗീസ് ജോണ്‍ , ടിറ്റോ തോമസ് , വിജീ കെ പി , ബിന്‌സു ജോണ്‍ , ബീന സെന്‌സ് , തോമസ് മാറാട്ട് കളം , മനോജ് കുമാര്‍ പിള്ള, ജയകുമാര്‍ നായര്‍, സുരേഷ് കുമാര്‍ നോര്തംപ്‌ടോന്‍ , ഡി ക്‌സ് ജോര്ജു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
യുക്മ കലാമേളയുടെ പരിഷ്‌ക്കരിച്ച നീയമാവലിയും ഇനം തിരിച്ചുള്ള മാര്‍ഗനിര്‌ദേശങ്ങളും അടങ്ങിയ ഇമാനുവല്‍ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ പ്രസിദ്ധീകരിച്ചുകൊണ്ട് കലാമേളക്കുള്ള തയ്യാറെടുപ്പുകളുമായി യുക്മ ഈ വര്‍ഷം ഏറെ മുന്നിലാണ്. ഇതാദ്യമായാണ് യുക്മ കലാമേള ഇമാനുവല്‍ പുറത്തിറക്കുന്നതെന്ന് കലാമേള കണ്‍വീനര്‍ മാമ്മന്‍ ഫിലിപ്പ് പറഞ്ഞു. മുന്‍ വര്‍ഷങ്ങളിലെ കലാമേളകളുടെ ഓഫീസ് ചുമതല വഹിച്ചിരുന്ന സുനില്‍ രാജന്‍ തന്നെയാണ് ഇമാനുവല്‍ തയ്യാറാക്കിയതിന്റെ പിന്നിലും.
അംഗ അസോസിയേഷനുകളുടെയും റീജിയണല്‍ നേതൃത്വതിന്റെയും അഭ്യര്ധന മാനിച്ച് കലാമേള നിയമാവലിയുടെ പ്രിന്റ് ചെയ്യാവുന്ന പി.ഡി.എഫ്. വേര്‍ഷന്‍ എത്രയും വേഗം പ്രസിധീകരിക്കുന്നതാണെന്ന് ജനറല്‍ സെക്രട്ടറി സജീഷ് ടോം അറിയിച്ചു.
മുന്‍ വര്ഷങ്ങളിലേത്‌പോലെതന്നെ യുക്മയുടെ മുഴുവന്‍ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും യുക്മയെ സ്‌നേഹിക്കുകയും ശക്തമായി പിന്തുണക്കുകയും ചെയ്യുന്ന ബഹുജനങ്ങളുടെയും പരിപൂര്‍ണ്ണ സഹകരണത്തോടെ തന്നെയായിരിക്കും ഈ വര്‍ഷത്തെ കലാമേളയും സംഘടിപ്പിക്കപ്പെടുകയെന്ന് യുക്മ പ്രസിഡണ്ട് ഫ്രാന്‍സിസ് മാത്യു പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല