തോമസുകുട്ടി ഫ്രാന്‍സിസ്: വ്യക്തമായ ദീര്‍ഘവീക്ഷണം… തികഞ്ഞ അര്‍പ്പണ ബോധം… ഉല്‍കൃഷ്ടമായ സാമൂഹിക പ്രതിബദ്ധത… ഇവ കൈമുതലാക്കി എല്ലാ തുറകളിലുമുള്ള ഒരു പറ്റം മലയാളി മലയാളി സോദരങ്ങളുടെ കൂട്ടായ യത്‌നം. അവര്‍ക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാന്‍ പക്വമതികളായ നേതൃത്!വകരും. ഇതാണ് ലിംകയുടെ കഴിഞ്ഞ 12 വര്‍ഷക്കാലത്തെ പ്രവര്ത്തന ചരിത്രവും അവളുടെ വിജയഗാഥയും. നിറഞ്ഞ ജനപങ്കാളിത്തവും നേതൃത്വ പാടവത്തിന്റെ പൂര്‍ണതയും കൊണ്ട് ഓരോ പടവും ചവിട്ടി കയറുമ്പോഴും ലിവര്‍പൂള്‍ മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറുകയാണ് ലിംക എന്ന ലിവര്‍പൂളിലെ മലയാളി സാംസ്‌കാരിക സംഘടന. അതുകൊണ്ടുതന്നെയാണ് പോയവര്‍ഷത്തെ ഭരണ സമിതി പടിയിറങ്ങുമ്പോള്‍ അതിന്റമരക്കാരനായിരുന്ന ശ്രീ തോമസ് ജോണ്‍ വാരികാടിനും, തന്റെ സഹപ്രവര്‍ത്തകര്‍ക്കുമുള്ള ആത്മ സംതൃപ്തിയും സമൂഹം നല്‍കുന്ന അംഗീകാരവും അതുലഭ്യമാകുന്നത്തിന്റെ തിരിച്ചറിവും അതിലൂടെ ആര്‍ജിചെടുക്കുന്ന സാമൂഹിക പ്രതിബദ്ധതയും പടിയിറങ്ങുന്ന മുന്‍ ഭരണ സമിതി അംഗങ്ങള്‍ക്ക് ഒരു വെല്ലുവിളി തന്നെ ആയിരുന്നു. എന്നാല്‍ മഹത്തായ അഞ്ചു കര്‍മ്മ പരിപാടികളിലൂടെ തങ്ങള്‍ക്കു ലിംകയുടെ യെശസ്സ് കാത്ത് സൂക്ഷിക്കുവാന്‍ കഴിഞ്ഞുവെന്നുള്ള ചാരിതാര്‍തഥ്യത്തോടെ ശ്രീ തോമസ് ജോണും കൂട്ടരും പുതിയ നേതൃത്വ നിരക്ക് ഭരണം കൈമാറി. കഴിഞ്ഞ ദിവസം നടത്തപ്പെട്ട ലിംകയുടെ വാര്‍ഷിക കുടുംബ സംഗമത്തില്‍ വച്ച് പുതിയ ഭരണസമിതിയ്ക്ക് രൂപം കൊടുത്തു. തിരഞ്ഞെടുപ്പിന് മുന്‍പായി നടത്തപ്പെട്ട പൊതുയോഗത്തില്‍ ചെയര്‍പേഴ്‌സന്‍ ശ്രീ തോമസ് ജോണ്‍ വാരികാട്ട് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എബി മാത്യു വാര്‍ഷിക റിപ്പോര്‍ട്ടും ട്രെഷറര്‍ ചാക്കോച്ചന്‍ മത്തായി വാര്‍ഷിക വരവ് ചിലവ് കണക്കുകളും അവതരിപ്പിക്കകയുണ്ടായി. പ്രവര്‍ത്തന കാലാവധി പൂര്‍ത്തിയാക്കിയ ഭരണ സമിതിക്ക് യോഗം അഭിനന്ദനങ്ങളും നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് നടത്തപ്പെട്ട തിരഞ്ഞെടുപ്പില്‍
ശ്രീ ബിജുമോന്‍ മാത്യു (ചെയര്‍പേഴ്‌സന്‍)
ശ്രീമതി ഷൈബി സിറിയക്ക് (വൈസ് ചെയര്‍പേഴ്‌സന്‍)
ശ്രീ ജോബി ജോസ് (സെക്രട്ടറി )
ശ്രീമതി സുമിനിഷ് ഫിലിപ്പ് (ജോയിന്റ് സെക്രട്ടറി )
ശ്രീ തോമസ് ഫിലിപ്പ് (ട്രഷറര്‍)
ശ്രീ ലിബി തോമസ് (ജോയിന്റ് ട്രഷറര്‍)
ശ്രീ തോമസ്‌കുട്ടി ഫ്രാന്‍സിസ് (PRO/ വക്താവ് )
ശ്രീ തോമസ് ജോണ്‍ വാരികാട്ട് (ലെയ്‌സണ്‍ ഓഫീസര്‍)
ശ്രീ എബി മാത്യു (ഉപദേശക സമിതി അംഗം)
ശ്രീ ചാക്കോച്ചന്‍ മത്തായി (ഉപദേശക സമിതി അംഗം)
എന്നിവരാണ് ലിംകയുടെ പുതിയ ഭരണ സാരഥികള്‍. ഇവരെ കൂടാതെ 21 നിര്‍വാഹക സമിതി അംഗങ്ങളേയും പൊതുയോഗം തിരഞ്ഞെടുക്കുകയുണ്ടായി. അതോടൊപ്പം തന്നെ ലിംക സ്‌പോര്ട്‌സ് ക്ലബ്ബിന്റെ രക്ഷാധികാരിയായി ജേക്കബ് വര്‍ഗ്ഗീസിനെയും യൂത്ത് ക്ലബ്ബിന്റെ രക്ഷാധികാരിയായി നോബിള്‍ ജോസിനെയും ഇന്റെര്‍ണല്‍ ഓടിറ്റര്‍ ആയി ശ്രീ സണ്ണി ജേക്കബിനെയും തിരഞ്ഞെടുക്കുകയുണ്ടായി.
വിവിധ ഡിവിഷനുകളിലായി എഴുപതില്‍പരം കുട്ടികള്‍ പഠിക്കുകയും അരഡസനിലധികം വനിതാ അദ്ധ്യാപകര്‍ അര്‍പ്പ ണമനോഭാവത്തോടുകൂടി സേവനം അനുഷ്ട്ടിക്കുകയും ചെയ്യുന്ന ലിംകയുടെ മലയാളം സപ്ലിമെന്ററി സ്‌കൂളിന്റെ പ്രധാന അദ്ധ്യാപകരായി ശ്രീമതി ജാന്‍സി ഫിലിപ്പും ശ്രീമതി റാണി ജേക്കബും നിര്‍വഹിക്കും.
യുക്മ പ്രതിനിധികളായി ശ്രീ തമ്പി ജോസ്, ശ്രീ ബിജു പീറ്റര്‍, ശ്രീ മനോജ് വടക്കേടത്ത് എന്നിവരെ തിരഞ്ഞെടുക്കുകയുണ്ടായി. ലിംകയുടെ ചരിത്രത്തില്‍ വനിതകള്‍ക്ക് കൂടുതല്‍ പ്രാധിനിത്യം നല്‍കിയ വര്‍ഷമാണിത്. അതുപോലെതന്നെ പുതിയ നേതൃത്വ നിരയില്‍ കൂടുതലും നവാഗതരാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. എന്നും പുതുമകള്‍ സമ്മാനിക്കുന്ന ലിംക ഇവിടെയും ഒരു പുതുമ സൃക്ഷ്ടിക്കുകയായിരുന്നു . ലിംകയുടെ പുതിയ അമരക്കാരന്‍ ശ്രീ ബിജു മാത്യു ചുരുങ്ങിയ കാലം കൊണ്ട് ലിംകയിലും ലിവര്‍പൂള്‍ കേരളാ കാത്തലിക് സൊസൈറ്റിയിലും വളരെ സജീവമായി പ്രവര്‍ത്തിച്ചു വരുന്ന വ്യക്തികൂടിയാണ്. ഇത് മൂന്നാം തവണയാണ് ശ്രീ തോമസ്‌കുട്ടി ഫ്രാന്‍സിസ് ലിംകയുടെ വക്താവായി കടന്നു വരുന്നത്.
ഏപ്രില്‍ 30ന് നടത്തപ്പെടുന്ന അഖില യുകെ ബാറ്റ്മിന്ടന്‍ ടൂര്‍നമെന്റോട് കൂടി ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നാന്ദി കുറിക്കും. നിലവില്‍ നടത്തപ്പെട്ടുവരുന്ന മലയാളം ക്ലാസുകള്‍, ബാറ്റ്മിന്ടന്‍, കരാട്ടെ പരിശീലനങ്ങള്‍ ഇവ എല്ലാ ശനിയാഴ്ചകളിലും തുടര്‍ന്നുകൊണ്ടുപോകുവാനുള്ള പരിശ്രമത്തിലാണ് പുതിയ ഭരണ സമിതി. അതോടൊപ്പം തന്നെ അതിവിപുലമായ പരിപാടികളോടെ ഓണഘോഷവും ലിംക ചില്‍ട്രന്‍സ് ഫെസ്റ്റും നിറപ്പകിട്ടാര്‍ന്ന അവാര്‍ഡ് നൈറ്റുമൊക്കെ ലിംക ലിവര്‍പൂളിലെ മലയാളി സമൂഹത്തിനായി കാഴ്ച വെക്കുന്നതിന്നാവശ്യമായ തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി പുതിയ ഭരണ സമിതിക്ക് വേണ്ടി ചെയര്‍പേഴ്‌സന്‍ ശ്രീ ബിജു മാത്യു പ്രസ്താവിക്കുകയുണ്ടായി.
വേറിട്ട പ്രവര്‍ത്തന ശൈലിയിലൂടെ സാമൂഹിക രാഷ്ട്രീയ നേതൃത്വത്തിന്റെ അംഗീകാരവും ആദരവും പിടിച്ചു പറ്റിയിട്ടുള്ള ലിംക പോരായ്മകള്‍ തിരിച്ചറിഞ്ഞ് കൂടുതല്‍ പ്രതിബദ്ധതയോടെ വരും നാളുകളില്‍ പ്രവര്‍ത്തിക്കുവാന്‍ ഒരേ കാഴ്ചപ്പാടില്‍ ഒരു കുടുംബമായി മുന്നോട്ട് കുതിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല