ഗ്വാട്ടിമാല: അര്‍ജന്റീനയിലെ പ്രശസ്ത നാടോടി ഗായകന്‍ ഫാക്കുന്‍ഡോ കാബ്രാല്‍ (74) കൊല്ലപ്പെട്ടു. ഗ്വാട്ടിമാലയില്‍ നിന്ന് ലാ അരോര രാജ്യാന്തര വിമാനത്താവളത്തിലേക്ക് കാറില്‍ പോകുന്നതിനിടെയാണ് ഇദ്ദേഹത്തിന് അജ്ഞാതന്റെ വെടിയേറ്റത്. കൂടെ യാത്ര ചെയ്തിരുന്ന നികരഗ്വോ പ്രമോട്ടര്‍ ഹെന്ററി ഫാരിനാസിനും പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ ഫാരിനാസിന്റെ പരിക്കുകള്‍ സാരമുള്ളതല്ല.
ആക്രമണത്തിന്റെ പിന്നിലെ പ്രകോപനം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം ഊര്‍ജ്ജിതമായി തുടരുന്നുവെന്നും പോലീസ് അറിയിച്ചു.
‘നൊ സോയ് ഡി അക്വി നി സോയ് ഡി’ എന്ന ഗാനത്തിലൂടെയാണ് ഇദ്ദേഹം പ്രശ്‌സതനായത്. ഇദ്ദേഹത്തിന്റെ എന്‍ വിവോ, സെറീ ഡി ഒറോ, അന്തൊലോജിയ 2 തുടങ്ങിയ സംഗീത ആല്‍ബങ്ങള്‍ പ്രശസ്തമാണ്.
നൂറ്റിഅറുപത്തിയേേഞ്ചാളം രാജ്യങ്ങളില്‍ സംഗീതപരിപാടികള്‍ അവതരിപ്പിച്ച ഫാക്കുന്‍ഡോ കാബ്രാല്‍, 1937 മെയ് 22ന് അര്‍ജെന്റിനയിലെ ലാല പാട്‌ലയിരുന്നു ജനിച്ചത്. അറുപതിലധികം പുസ്തകങ്ങള്‍ എഴുതിയ കാബ്രാല്‍ കവിയും എഴുത്തുകാരനുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല