അപ്പച്ചന്‍ കണ്ണഞ്ചിറ
സ്കോട്‌ലാന്‍ഡ് മലയാളികളുടെ ചിരകാല അഭിലാഷം പൂവണിയാന്‍ പോകുന്നു. സ്കോട്ട്ലാണ്ടിലെ മലയാളികളുടെ നിരന്തരമായ ആവശ്യത്തിനു മന്ത്രിതലത്തില്‍ ഉറപ്പു ലഭിച്ചു.സ്കോട്ട്ലാന്‍ഡ് മലയാളീ അസോസിയേഷന്റെ നേതൃത്വത്തില്‍ സ്കോട്ട്ലാന്‍ഡില്‍ നിന്നും കേരളത്തിലേക്കും അതുപോലെ തിരിച്ചും ഇന്ത്യന്‍ സര്‍ക്കാര്‍ അംഗീകാരത്തോട് കൂടി ഒരു വിമാന സര്‍വീസ് വേണം എന്ന ആവശ്യത്തിന് വേണ്ടി ഒപ്പ് ശേഖരണം നടത്തി ഒരു നിവേദനം ഇന്ത്യയിലെ ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാരിലെ ബഹുമാനപ്പെട്ട വ്യോമയാന മന്ത്രി ശ്രീ വയലാര്‍ രവിക്ക് എറണാകുളം ടൌണ്‍ ഹാളില്‍ നടന്ന ഒരു ചടങ്ങില്‍ വെച്ച് സമര്‍പ്പിച്ചു.
ഇതോടൊപ്പം നെടുമ്പാശ്ശേരി എയര്പോര്ട്ട് ആര്‍ട്ടറി മാനേജിംഗ് ഡയറക്ട്ടര്‍ ഡോ: വി.ജെ കുര്യനും പത്തനംതിട്ടയെ പ്രതിനിധാനം ചെയ്യുന്ന എംപി ആന്റോ ആന്റണി എന്നിവര്‍ക്കും നിവേദനം സമര്‍പ്പിച്ചു. കേന്ദ്ര മന്ത്രിയില്‍ നിന്നും അനുകൂലമായ പ്രതികരണം ലഭിച്ചു താമസിയാതെ അതിനായി പരിശ്രമിക്കാംഎന്നും കൂടാതെ ഡോ: വി.ജെ കുര്യനും ആന്റോ ആന്റണിയും അതിനായി കൂടെ പ്രവര്തിക്കാമെന്നും ഏറ്റിട്ടുണ്ട്.
സ്കോട്ട്ലാണ്ടിലെ മലയാളികളെ വിമാന സര്‍വീസില്‍ കൂടി ചൂഷണം ചെയ്യുന്ന എമരേറ്റ്സിനു ഒരു പരിധിവരെ തടയിടാന്‍ ഇതുവഴി സാധിക്കും. സ്കോട്ട് ലാണ്ടിലെ മലയാളികളുടെ യാത്രാക്ലേശം മനസിലാക്കി ഒരു അനുകൂലമായ തീരുമാനം ലഭിച്ചതില്‍ സ്കോട്ട്ലാണ്ടിലെ മലയാളികള്‍ അഭിമാനിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല