ജിജോ അരയത്ത്: സീറോ മലബാര്‍ സഭ ടോള്‍വര്‍ത്ത് കമ്മ്യൂണിറ്റി അലനോടുള്ള ആദരസൂചകമായും അലന്റെ ആകസ്മികമായ വേര്‍പ്പാടില്‍ ബാഷ്പാഞ്ജലി അര്‍പ്പിച്ചു കൊണ്ടും അലന്റെ ആത്മാവിനായി മൃതസംസ്‌കാര ശുശ്രൂഷകള്‍ നാട്ടില്‍ നടക്കുന്ന അന്നേ ദിവസം (ഡിസംബര്‍ 1) ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് ടോള്‍വര്‍ത്ത് ഔര്‍ ലേഡി ഇമ്മാക്കുലേറ്റ് പള്ളിയില്‍ വച്ച് വിശുദ്ധ കുര്‍ബാനയും, തുടര്‍ന്ന് ഒപ്പീസും ഉണ്ടായിരിക്കുന്നതാണ്. സീറോ മലബാര്‍ സഭ സതക്ക് അതിരൂപത ചാപ്ലയിന്‍ റവ. ഫാ. ഹാന്‍സ് പുതിയാപറമ്പില്‍, റവ. ഫാ. ജോര്‍ജ് മാമ്പള്ളില്‍ തുടങ്ങിയവര്‍ മുഖ്യ കാര്‍മ്മികരാവും.
ലണ്ടനിലെ മലയാളി സമൂഹത്തിനു പ്രത്യേകിച്ച് ടോള്‍വര്‍ത്തിലെ മലയാളി കമ്മ്യൂണിറ്റിയുടെ തീരാനഷ്ടമാണ് അലന്റെ ആകസ്മികമായ വേര്‍പാട്. എല്ലാവരെയും കാണുമ്പോള്‍ ഒരു ചെറു പുഞ്ചിരിയോടെ സമീപിക്കുകയും, പ്രത്യേകിച്ച് മുതിര്‍ന്നവരെ കാണുമ്പോള്‍ അങ്കിള്‍, ആന്റി എന്ന് വിളിച്ചു കൊണ്ട് വിവരങ്ങള്‍ തിരക്കുകയും ചെയ്യുമായിരുന്ന അലന്‍ ഈ ചുരുങ്ങിയ ജീവിത കാലയളവിനുള്ളില്‍ നിന്ന് തന്നെ കുട്ടികളെയും, അതിലുപരി മുതിര്‍ന്നവരെയും തന്റെ സുഹൃത്തുക്കളായി നേടിയെടുത്തിരുന്നു. തന്മൂലം അലന്റെ ആകസ്മികമായ വേര്‍പാട് ഇന്നും പലര്‍ക്കും വിശ്വസിക്കാനായിട്ടില്ല.
ടോള്‍വര്‍ത്തിലെ കുട്ടികളെയും യുവാക്കളെയും ചില്‍ട്രന്‍സ് മിനിസ്ട്രിയുടെ ഭാഗമായി ആത്മീയതയിലേക്ക് നയിക്കാന്‍ അലന്‍ കാണിച്ചിരുന്ന താത്പര്യം തികച്ചും ശ്ലാഘനീയമായിരുന്നു. അത് കൊണ്ട് തന്നെ മികച്ച ഒരു വാഗ്മിയും കുട്ടികള്‍ക്കിടയിലെ നല്ലൊരു സംഘാടകനും നേതാവുമാകാന്‍ ആളാണ് കഴിഞ്ഞിരുന്നു. തന്മൂലം അലന്റെ നിര്യാണത്തെ തുടര്‍ന്ന് നിരവധി സുഹൃത്തുക്കള്‍ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
യുകെയില്‍ എ ലെവല്‍ പഠനത്തിനു ശേഷം കഴിഞ്ഞ കുറെ നാളുകളായി നാട്ടിലായിരുന്ന അലന്‍ പഠനവും അതിനേക്കാളുപരി അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള ചില്‍ട്രന്‍സ് മിനിസ്ട്രിയുടെ ഭാഗമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. അലന്റെ മൃതസംസ്‌കാര ശുശ്രൂഷകള്‍ നാട്ടിലുള്ള അരീക്കുഴിയിലുള്ള സെന്റ്. സെബാസ്റ്റ്യന്‍സ് പളളിയില്‍ വച്ച് ഉച്ചക്ക് 2 മണി മുതല്‍ നടക്കുന്നതായിരിക്കും.
അലന്റെ നിര്യാണത്തില്‍ സീറോ മലബാര്‍ ടോള്‍വര്‍ത്ത് കമ്മ്യൂണിറ്റി, സീറോ മലബാര്‍ സഭ മോര്‍ഡന്‍ & സട്ടന്‍ കമ്മ്യൂണിറ്റി, മാസ് ടോള്‍വര്‍ത്ത്, ഐക്യം ടോള്‍വര്‍ത്ത്, ഫ്രെണ്ട്‌സ് ഫാമിലി ക്ലബ്ബ് ഹേവാര്‍ഡ്‌സ്ഹീത്ത് തുടങ്ങിയവര അനുശോചിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല