അനീഷ് ജോണ്‍: യുകെ മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്ത് സ്വീകരിച്ച ചിത്രഗീതം സംഗീത കലാ വിരുന്നിനുശേഷം യുക്മയും അലൈഡും ഗ4ഷോം റ്റീവിയും ചേര്‍ന്നൊരുക്കുന്ന ‘നാദവിനീതഹാസ്യം 2016’ മെഗാഷോ ജൂണ്‍ 17,18,19 തിയതികളില്‍ ഈസ്റ്റ്ഹാം മിഡ്‌ലാന്റസ് മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളില്‍ വച്ച് നടത്തപ്പെടുന്നതാണ്. ജൂണ്‍ 17 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ആയിരത്തി അഞൂറോളം സീറ്റിങ് സൌകര്യമൂള്ള ഈസ്റ്റ്ഹാമിലെ ദി വൈറ്റ്‌ഹൌസ് വെന്യൂവില്‍ വച്ചും ജൂണ്‍ 19 ഞായറാഴ്ച ആയിരത്തി നാനൂറോളം സീറ്റിങ് സൌകര്യമുള്ള മ്ഞ്ചസ്റ്റ4 സ്റ്റോക്ക്‌പ്പോ4ട്ടിലെ
ദി പ്‌ളാസ്സയിലുമാണ് നാദവിനീതഹാസ്യത്തിനു അരങൊരുങുക. ജൂണ്‍ 18ന്റെ മിഡ്‌ലാന്‍സിലെ വേദി ഈയാഴ്ചതന്നെ അറിയിക്കും എന്ന് സംഘാടകര്‍ പറഞ്ഞു . ഇതിനോടകം വന്‍ജനപ്രീതിയാര്‍ജിച്ച യുക്മ സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ രണ്ടിന്റെ ഗ്രാന്റ്ഫിനാലെയുടെ മാറ്റുകൂട്ടുവാനാണ് താരനിബിഡമായ നാദവിനീതഹാസ്യം 2016 യൂകെയിലെത്തുന്നത്. കഴിഞ്ഞ തവണ മലയാളികളുടെ വാനമ്പാടി കെ എസ് ചിത്ര നയിച്ച് യു കെ മലയാളികളുടെ അംഗീകാരം ഏറ്റു വാങ്ങി കൊണ്ട് വന്‍ വിജയം ആയി മാറിയ ചിത്ര ഗീതം മെഗാ ഷോയ്ക്ക് ശേഷം വരുന്ന ‘നാദ വിനീത ഹാസ്യ’ ആവേശത്തിരയി ളക്കും എന്ന കാര്യത്തിന് സംശയം വേണ്ട.
മലയാളസിനിമയിലെ ബഹുമുഖപ്രതിഭയും യുവതലമുറയുടെ ഹരവുമായ വിനീത് ശ്രീനിവാസന്‍ തന്റെ ആദ്യ യൂറോപ്യന്‍ മെഗാഷോയുമായി എത്തുമ്പോള്‍ മലയാളത്തിന്റെ പ്രിയതാരങ്ങളായ നാദിര്‍ഷാ, വൈക്കം വിജയലക്ഷ്മി, പാഷാണം ഷാജി, രഞ്ജിനി ജോസ് എന്നിവരോടൊപ്പം മറ്റനേകം പ്രഗല്‍ഭരായ കലാകാരന്‍മാരും കലാകാരികളും നാദവിനീതഹാസ്യത്തിന്റെ ഭാഗമായി യുകെയുടെ മണ്ണിലേക്കെത്തുകയാണ്. നാദതാളലയഭാവ ഹാസ്യരസപ്രദമായ തികച്ചും വ്യത്യസ്തമായി ആണ് ഈ മെഗാ ഷോ തയാര്‍ ചെയ്തിരിക്കുന്നത്.
ആലുവാപുഴയുടെ തീരത്തുവരെ എത്തിനില്കുന്ന വിനീത് ശ്രിനിവാസന്‍ എന്ന ഗായകന്‍ മലയാള സംഗീതലോകത്തിനു നല്കിയതു പുതുമയും ഇമ്പം നിറഞ്ഞതും നവീനവുമായ ആലാപനശൈലിയാണ്. ഗായകന്‍ സംവിധായകന്‍ നടന്‍ എന്ന് വേണ്ട കൈവച്ച മേഖലകളിലെല്ലാം തന്റേതായ വ്യക്തിമുദ്രപതിപ്പിച്ച ഈ കലാകാരന്റെ സ്വരമാധുര്യം ഈ കലാവിരുന്നിനെത്തുന്ന സംഗീതപ്രേമികള്‍ക്ക് വേറിട്ട അനുഭവമായിരിക്കുമെന്നുറപ്പാണ് .
ശുദ്ധനര്‍മ്മത്തില്‍ ചാലിച്ച തന്റെ ഗാനങ്ങളിലൂടെ മലയാളക്കരയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കലാകാരന്‍. ഒപ്പം നിന്നവര്‍ ഓരോരുത്തരെയും കൈ പിടിച്ചുയര്‍ത്തി കൊണ്ട് മലയാളികളുടെ സ്വകാര്യ അഹങ്കാരമായ നാദിര്‍ഷയുടെ സ്വരമാധുര്യം ഇതിനോടകം യുകെ മലയാളികള്‍ കേട്ടറിഞ്ഞിട്ടുള്ളതാണ്. മികച്ച ഗാനരചയിതാവ് മികച്ച സംഗീത സംവിധയകന്‍ എന്ന് മാത്രമല്ല അമര്‍ അക്ബര്‍ അന്തോണി എന്ന ആദ്യ ചിത്രം ഒരു മെഗാ ഹിറ്റു ആയതിനു ശേഷം എത്തുന്ന അതുല്യ കലാകാരന്‍ നാദിര്‍ഷയുടെ സംവിധാനത്തികവോടെയായിരിക്കും ‘നാദവിനീതഹാസ്യം 2016’ വേദിയിലേയ്‌കെത്തുക.
ഇരുട്ടിന്റെ ആഴങ്ങളില്‍ നിന്നും സ്വായത്തമാക്കിയ സംഗീതമുത്തുകള്‍ മലയാളിക്കു സമ്മാനിച്ച അനുഗ്രഹീത കലാകാരി വൈക്കം വിജയലക്ഷ്മിയുടെ സാന്നിധ്യമാണ് ‘നാദവിനീതഹാസ്യം 2016’ന്റെ മറ്റൊരു പ്രത്യേകത. തന്റെ ഹിറ്റ് ഗാനങ്ങള്‍ ആലപിക്കുന്നതിനോടൊപ്പം അപൂര്‍വസംഗീതോപകരണമായ ഗായത്രി വീണയിലെ പ്രാഗല്ഭ്യംകൂടി വിജയലക്ഷമി യുകെ മലയാളികള്‍ക്ക് സമ്മാനിക്കുന്നു.
കേരളമാകെ ‘പാഷണത്തില്‍’ചാലിച്ച നര്‍മ്മം വിളമ്പിയ സജു നവോദയയുടെ (പാഷാണം ഷാജി )നേതൃത്വത്തിലാണ് നാദവിനീതഹാസ്യത്തിന്റെ കോമഡി സ്‌കിറ്റുകള്‍ ഒരുങ്ങുന്നത്. മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ടായ ഈ ചെറുപ്പക്കാരനും ഒപ്പം മറ്റു കലാകാരന്മാരുടെയും മുന്‍പില്‍ പ്രേക്ഷകര്‍ ചിരിയടക്കാന്‍ പാടുപെടുമെന്നതു തീര്‍ച്ചയാണ്.
യുവഗായകരില്‍ വളരെ കുറച്ചു കാലംകൊണ്ടു തന്നെ ശ്രദ്ധയാകര്‍ഷിച്ച ഗായികയും അഭിനേത്രിയുമായ രഞ്ജിനി ജോസിന്റെ സംഗീതവും,ഏഷ്യയിലെ ഏറ്റവും മികച്ച ജഗ്ലാറായ, സീ ചാനലിലൂടെ പ്രശസ്തനായ വിനോദിന്റെ പ്രകടനവും വിസ്മയ പ്രപഞ്ചം തീര്‍ക്കും സര്ക്കസ് വേദികളെ മാത്രമല്ല അഭ്യാസികളെ പോലും അത്ഭുതപ്പെടുത്തുന്ന അമ്മാനം ആടല്‍ വിദഗ്ദ്ധന്‍ വിനോദ് ഒരു അത്ഭുത പ്രപഞ്ചം തീര്ക്കും . കുടാതെ, മലയാള സിനിമയിലെ ന്യൂജനറേഷന്‍ ഹാസ്യതാരമായ വീണ നായ4 കോമഡി സ്റ്റാര്‍ താരം പ്രശാന്ത് കാഞ്ഞിരമറ്റം തുടങ്ങി മറ്റനേകം കലാകാരന്മാരും ‘നാദവിനീതഹാസ്യം 2016’ല്‍ അണിനിരക്കുന്നു.
എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ നാദവിനീതഹാസ്യവുമായി യുക്മയും അലൈഡും ഗ4ഷോമും നിങ്ങളുടെ മുന്നിലേക്കെത്തുമ്പോള്‍ ഈ കലാവിരുന്ന് സ്‌പോണ്‍സര്‍ഷിപ്പ് ചെയ്യാനോ ഈ പരിപാടിയെക്കുറിച്ച് കൂടുതല്‍ അറിയുവാനോ താല്പര്യമുള്ളവര്‍ യുക്മ സെക്രട്ടറി സജീഷ് ടോമിനെയോ വൈസ് പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പിനെയോ ബന്ധപ്പെടേണ്ടതാണ്.
സജീഷ് ടോം
07706 913887
മാമ്മന്‍ ഫിലിപ്പ്
07885 467034
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല