അനീഷ് ജോണ്‍: യുകെ മലയാളികള്‍ ഹൃദയത്തോട് ചേ4ത്ത് സ്വീകരിച്ച ചിത്രഗീതം സംഗീതകലാവിരുന്നിനുശേഷം യുക്മയും അലൈഡും ചേ4ന്നൊരുക്കുന്ന ‘നാദവിനീതഹാസ്യം 2016’
മെഗാഷോയ്ക ജൂണ്‍ മാസം യുകെയില്‍ അരങ്ങൊരുങ്ങുകയാണ് . ഇതിനോടകം വന്‍ജനപ്രീതിയാ4ജിച്ച യുക്മ സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സ്റ്റാര്‍ സിങ്ങര്‍ സീസണ്‍(2) രണ്ടിന്റെ
ഗ്രാന്റ്ഫിനാലെയുടെ മാറ്റുകൂട്ടുവാനാണ് താരനിബിഡമായ നാദവിനീതഹാസ്യം 2016 യൂകെയിലെത്തുന്നത്. കഴിഞ്ഞ തവണ മലയാളികളുടെ വാനമ്പാടി കെ എസ് ചിത്ര നയിച്ച് യു കെ മലയാളികളുടെ അംഗീകാരം ഏറ്റു വാങ്ങി കൊണ്ട് വന്‍ വിജയം ആയി മാറിയ ചിത്ര ഗീതം മെഗാ ഷോയിക്ക് ശേഷം വരുന്ന നാഥ വിനീത ഹാസ്യം ആവേശ തിര ഇളക്കും എന്ന കാര്യത്തിന് സംശയം വേണ്ട
മലയാളസിനിമയിലെ ബഹുമുഖപ്രതിഭയും യുവതലമുറയുടെ ഹരവുമായ വിനീത് ശ്രീനിവാസന്‍ തന്റെ ആദ്യ യൂറോപ്യന്‍ മെഗാഷോയുമായി എത്തുമ്പോള്‍ മലയാളത്തിന്റെ പ്രിയതാരങളായ നാദിര്‍ഷാ, വൈക്കം വിജയലക്ഷ്മി, പാഷാണം ഷാജി, രഞ്ജിനി ജോസ് എന്നിവരോടൊപ്പം മറ്റനേകം പ്രഗല്‍ഭരായ കലാകാരന്‍മാരും കലാകാരികളും നാദവിനീതഹാസ്യത്തിന്റെ ഭാഗമായി യുകെയുടെ മണ്ണിലേക്കെത്തുകയാണ് .നാദ താള ലയ ഭാവ ഹാസ്യ രസ പ്രദമായ തികച്ചും വ്യത്യസ്തമായി ആണ് ഈ മെഗാ ഷോ തയാര്‍ ചെയ്തിരിക്കുന്നത്
ആലുവാപുഴയുടെ തീരത്തുവരെ എത്തിനില്കുന്ന വിനീത് ശ്രിനിവാസന്‍ എന്ന ഗായകന്‍ മലയാള സംഗീതലോകത്തിനു നല്കിയതു പുതുമയും ഇമ്പം നിറഞ്ഞതും നവീനവുമായ ആലാപനശൈലിയാണ്. ഗായകന്‍ സംവിധായകന്‍ നടന്‍ എന്ന് വേണ്ട കൈവച്ച മേഖലകളിലെല്ലാം തന്റേതായ വ്യക്തിമുദ്രപതിപ്പിച്ച ഈ കലാകാരന്റെ സ്വരമാധുര്യം ഈ കലാവിരുന്നിനെത്തുന്ന സംഗീതപ്രേമികള്‍ക്ക് വേറിട്ട അനുഭവമായിരിക്കുമെന്നുറപ്പാണ് .
ശുദ്ധന4മ്മത്തില്‍ ചാലിച്ച തന്റെ ഗാനങളിലൂടെ മലയാളക്കരയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കലാകാരന്‍.ഒപ്പം നിന്നവര്‍ ഓരോരുത്തരെയും കൈ പിടിച്ചുയര്തി കൊണ്ട് മലയാളികളുടെ സ്വകാര്യ അഹങ്കാരമായ നാദി4ഷയുടെ സ്വരമാധുര്യം ഇതിനോടകം യുകെമലയാളികള്‍ കേട്ടറിഞിട്ടുള്ളതാണ്. മികച്ച ഗാനരചയിതാവ് മികച്ച സംഗീത സംവിധയകാന്‍ എന്ന് മാത്രമല്ല അമ4 അക്ബ4 അന്തോണി എന്ന ആദ്യ ചിത്രം ഒരു മെഗാ ഹിറ്റു ആയതിനു ശേഷം എത്തുന്ന അതുല്യ കലാകാരന്‍ നാദി4ഷയുടെ സംവിധാനത്തികവോടെയായിരിക്കും ‘നാദവിനീതഹാസ്യം 2016’ വേദിയിലേയ്‌കെത്തുക
ഇരുട്ടിന്റെ ആഴങളില്‍ നിന്നും സ്വായത്തമാക്കിയ സംഗീതമുത്തുകള്‍ മലയാളിക്കു സമ്മാനിച്ച അനുഗ്രഹീത കലാകാരി വൈക്കം വിജയലക്ഷ്മിയുടെ സാന്നിധ്യമാണ് ‘നാദവിനീതഹാസ്യം 2016’ന്റെ മറ്റൊരു പ്രത്യേകത. തന്റെ ഹിറ്റ് ഗാനങള്‍ ആലപിക്കുന്നതിനോടൊപ്പം അപൂ4വസംഗീതോപകരണമായ ഗായത്രി വീണയിലെ പ്രാഗല്ഭ്യംകൂടി വിജയലക്ഷമി യുകെ മലയാളികള്‍ക്ക് സമ്മാനിക്കുന്നു.
കേരളമാകെ ‘പാഷണത്തില്‍’ചാലിച്ച ന4മ്മം വിളംബിയ സജു നവോദയയുടെ (പാഷാണം ഷാജി )നേതൃത്വത്തിലാണ് നാദവിനീതഹാസ്യത്തിന്റെ കോമഡി സ്‌കിറ്റുകള്‍ ഒരുങ്ങുന്നത് .മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ടായ ഈ ചെറുപ്പക്കാരനും ഒപ്പം മറ്റു കലാകാരന്മാരുടെയും മുന്പില്‍ പ്രേക്ഷകര്‍ ചിരിയടക്കാന്‍ പാടുപെടുമെന്നതു തീര്ച്ചയാണ്.
യുവഗായകരില്‍ വളരെ കുറച്ചു കാലംകൊണ്ടു തന്നെ ശ്രദ്ധയാകര്‍ശിച്ച ഗായികയും അഭിനേത്രിയുമായ രഞ്ജിനി ജോസ് , ഏഷ്യയിലെ ഏറ്റവും മികച്ച ജഗ്ലാറായ, സീ ചാനലിലൂടെ പ്രശസ്തനായ വിനോദിന്റെ പ്രകടനം വിസ്മയ പ്രപഞ്ചം തീര്ക്കും കുടാതെ , കോമഡി സ്റ്റാര്‍ താരം പ്രശാന്ത് കാഞ്ഞിരമറ്റം തുടങിയ മറ്റനേകം കലാകാരന്മാരും ‘നാദവിനീതഹാസ്യം 2016’ല്‍ അണിനിരക്കുന്നു
R3 എന്റ4ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ നാദവിനീതഹാസ്യവുമായി യുക്മയും അലൈഡും നിങളുടെ മുന്നിലേക്കെത്തുന്‌പോള്‍ ഈ കലാവിരുന്ന് സ്‌പോണ്‍സ4ഷിപ്പ് ചെയ്യാനോ ഈ പരിപാടിയെക്കുറിച്ച് കൂടുതല്‍ അറിയുവാനോ താല്പര്യമുള്ളവ4 യുക്മ സെക്രട്ടറി സജീഷ് ടോമിനെയോ വൈസ് പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പിനെയോ ബന്ധപ്പെടേണ്ടതാണ്.
സജീഷ് ടോം
07706 913887
മാമ്മന്‍ ഫിലിപ്പ്
07885 467034
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല