അനീഷ് ജോണ്‍: പ്രശസ്ത ഗായകനും അഭിനേതവും യുവജനങ്ങളുടെ ആവേശവുമായ ശ്രീ.വിനീത് ശ്രീനിവാസന്റെ നേതൃത്വത്തിലെത്തുന്ന കലാസംഘത്തെ സ്വീകരിക്കുവാന്‍ യുകെ മലയാളികള്‍ ഒരുങ്ങിക്കഴിഞ്ഞു. ‘നാദവിനീതഹാസ്യം 2016’ എന്നു പേര് നല്‍കിയിട്ടുള്ള ഈ മെഗാഷോ യു.കെയില്‍ മൂന്ന് സ്ഥലങ്ങളിലായിട്ടാണ് നടത്തപ്പെടുന്നത്. യു.കെയുടെ എല്ലാ ഭാഗങ്ങളിലുമുള്ള മലയാളികള്‍ക്ക് പങ്കെടുക്കുന്നതുള്ള സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടുകൂടി ജൂണ്‍ 17 ന് ലണ്ടനിലെ ഈസ്റ്റ്ഹാമിലും, ജൂണ്‍ 18 ന് മിഡ് ലാണ്ട്‌സിലെ ലെസ്റ്ററിലും, ജൂണ്‍ 19 ന് മാഞ്ചസ്റ്ററിലെ സ്റ്റോക്ക്‌പോര്‍ട്ടിലുമാണ് പരിപാടി അരങ്ങേറുന്നത്. യു.കെ. മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മയും യു.കെയിലെ ഏറ്റവും വലിയ മലയാളി ബിസ്സിനസ് സംരഭമായ അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസും യുകെ മലയാളികളുടെ സ്വന്തം ഗര്‍ഷോം ടി.വി.യും ചേര്‍ന്നാണ് ഈ മെഗാസ്റ്റേജ്‌ഷോ യാഥാര്‍ധ്യമാക്കുന്നത്. ‘നാദവിനീതഹാസ്യം 2016’ മെഗാഷോ വിളംബരം ചെയ്തുകൊണ്ട് ആദ്യ പ്രമോ വീഡിയോ പുറത്തിറങ്ങി. ശ്രീ.വിനീത് ശ്രീനിവാസന്‍ യു.കെ.മലയാളികളെ തന്റെ ആദ്യ യൂറോപ്യന്‍ പര്യടനം വന്‍വിജയമാക്കാന്‍ അഭ്യര്‍ഥിച്ചുകൊണ്ട് പുറത്തിറങ്ങിയിരിക്കുന്ന വീഡിയോ ഇതിനകം തന്നെ വൈറല്‍ ആയി മാറിക്കഴിഞ്ഞു. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരുപിടി താരങ്ങളെ അണിനിരത്തിക്കൊണ്ടാണ് ‘നാദവിനീതഹാസ്യം 2016’ തയ്യാറാക്കിയിരിക്കുന്നത്. എല്ലാ താരങ്ങള്‍ക്കും ഇക്കുറി നേരത്തേ തന്നെ വിസ ലഭിച്ചതും സംഘാടകരുടെ ഒരുക്കങ്ങള്‍ക്ക് ആവേശം പകരുന്നതായി. വിനീത് ശ്രീനിവാസന്‍ തന്റെ ആദ്യ യൂറോപ്യന്‍ മെഗാഷോയ്ക്ക് നേതൃത്വം നല്‍കുമ്പോള്‍ മലയാളത്തിന്റെ പ്രിയതാരങ്ങളായ നാദിര്‍ ഷാ, വൈക്കം വിജയലക്ഷ്മി, പാഷാണം ഷാജി, രഞ്ജിനി ജോസ് , പ്രശാന്ത് കാഞിരമറ്റം, യാസി4 ഹമീദ്, വീണ നായ4 എന്നിവരോടൊപ്പം മറ്റനേകം പ്രഗത്ഭരായ കലാകാരന്‍മാരും കലാകാരികളും യു.കെ.യുടെ മണ്ണിലേക്കെത്തുകയാണ്. യു.കെ മലയാളികള്‍ക്കിടയില്‍ ഏറെ ജനപ്രീതി നേടിയ യുക്മ സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ‘സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2’ ന്റെ ഗ്രാന്റ്ഫിനാലെയുടെ മാറ്റുകൂട്ടുവാനും കൂടിയാണ് താരനിബിഡമായ ‘നാദവിനീതഹാസ്യം 2016’ യു.കെ.യിലെത്തുന്നത്. യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 1 ന്റെ ഗ്രാന്റ് ഫിനാലെയില്‍ മലയാളികളുടെ വാനമ്പാടി കെ.എസ് ചിത്ര നയിച്ച് യു കെ മലയാളികളുടെ അംഗീകാരം ഏറ്റു വാങ്ങി കൊണ്ട് വന്‍വിജയം ആയി മാറിയ ചിത്രഗീതം മെഗാഷോയ്ക്ക് ശേഷം യുക്മഅലൈഡ്ഗര്‍ഷോം ടി.വി ടീം ഒന്നിക്കുന്ന പരിപാടിയാണ് ‘നാദവിനീതഹാസ്യം 2016.’ പ്രമോ വീഡിയോ കാണാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല