എ. പി. രാധാകൃഷ്ണന്: സഹസ്രനാമ അര്‍ച്ചനയുടെ പുണ്യം പകര്‍ന്ന്, ഭക്തിയുടെ നിറശോഭ ചാര്‍ത്തി മറ്റൊരു സന്ധ്യകൂടി, ഇന്നലെ ക്രോയടനിലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര് ഇല് ഒത്തുചേര്‍ന്ന നൂറുകണക്കിന് ഭക്തര്‍ക്ക് സായൂജ്യമേകി ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ സത്സംഗം പൂര്‍ണമായി. ഇനി അടുത്ത മാസം 31 നു നടക്കുന്ന നവരാത്രി ആഘോഷങ്ങള്‍ക്കുള്ള കാത്തിരിപ്പ്.
പതിവുപോലെ ലണ്ടന്‍ ഹിന്ദു ഐക്യവേദി ഭജന സംഘത്തിന്റെ ഭജനയോടെ സത്സംഗം ആരംഭിച്ചു. കണ്ണന്, സദാനന്ദന്, സന്തോഷ്, ജയലക്ഷ്മി, ഡോ.മിനി, ലത സുരേഷ് എന്നിവര്‍ ആലപനതിലും സ്മിത നായര്‍ ഹാര്‍മോണിയത്തിലും യുതാന് ശിവദാസ് മൃദഗതിലും നിരന്നതോടെ ഭജന ഭക്തി നിര്‍ഭരമായി. കേവലം അഞ്ചു വയസ്സ് പ്രായമുള്ള ഗൌരി എന്ന കുരുന്ന് ആലപിച്ച ‘ജയ് ഗണേശ പാഹിമാം’ എന്ന ഭജന പ്രത്യേകം ശ്രദ്ധ നേടി. കെ. സുദര്ശന് എന്ന ഭക്തന് പ്രോത്സാഹനമായി ഗൌരിക്ക് ഒരു ഉപഹാരവും കൊടുത്തു. വിലാസിനി എന്ന ഭക്ത ഭഗവാനു വഴിപാടായി ആരതിവിളക്ക് സമര്പിച്ചതും ഈ പ്രാവശ്യത്തെ സത്സഗത്തില്‍ പുതുമയായിരുന്നു.
ഭജനക്ക് ശേഷം ശ്രീ വിഷ്ണു സഹസ്രനാമ അര്‍ച്ചന ആരംഭിച്ചു. പാലാഴി വാസാന്‍ ഭഗവാന് ശ്രീ വിഷ്ണുവിന്റെ ആയിരം നാമങ്ങള്‍ ഏകദേശം നാല്പതിനടുത്തു ഭക്തര്‍ ഒരേ സ്വരത്തില്‍, ഒരേ ശ്രുതിയില്‍ കത്തിച്ചു വെച്ച നിലവിളക്കിനെ സാക്ഷിയാക്കി ഭഗവാനു അര്‍ച്ചന ചെയ്തു. അര്‍ച്ചനക്കും പൂജകള്‍ക്കും മുരളി അയര് നേതൃത്വം നല്കി. അതിനുശേഷം ആദിശങ്കരന് എന്ന കുട്ടിയുടെ ചോറുണ് വഴിപാടും നടന്നു. യു കെ യില്‍ ആദ്യമായാണ് ഇത്തരം ഒരു ചടങ്ങില്‍ ചോറുണ് വഴിപാടു നടത്തുന്നത്. ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ സത്സഗത്തെ ഒരു ക്ഷേത്രം എന്നുള്ള സങ്കല്പതിലേക്ക് ഭക്തര്‍ തന്നെ ഉയര്‍ത്തുന്നത് പ്രത്യേകം ശ്രദ്ധേയമാണ്. എല്ലാ ചടങ്ങുകള്‍ക്കും കഴിഞ്ഞ് അന്നദാനത്തിന്റെ സ്വാദും നുകര്‍ന്ന് രാത്രി പത്തുമണിയോടെയാണ് ഭക്തര്‍ മടങ്ങിയത്.
ഹാംഷെയര്‍ ആന്‍ഡ് വെസ്റ്റ് സസ്സെക്സ് ഹിന്ദു സമാജം ചെയര്മാന് ശ്രീ രാകേഷ്ന്റെയും സെക്രട്ടറി ആനന്ദവിലാസിന്റെയും മഹനീയ സാന്നിധ്യം ലണ്ടന്‍ ഹിന്ദു ഐക്യവേദി എന്ന പേരിനെ അന്വര്‍ത്ഥമാക്കുന്നതായിരുന്നു. സത്സഗത്തില്‍ പങ്കെടുത്ത എല്ലാവര്ക്കും ലണ്ടന്‍ ഹിന്ദു ഐക്യവേദി പ്രത്യേകം നന്ദി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല