1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 14, 2016

കവന്റ്രി : നാരായണ , നാരായണ . സദാ സമയം വിഷ്ണു ഭഗവാനെ സ്മരിച്ചു ഉലകം ചുറ്റുന്ന നാരദ മഹര്ഷി അല്പം പൊങ്ങച്ചക്കാരനും കൂടിയയിട്ടാണ് പുരാണം പലപ്പോഴും പറയുന്നത് . ഒരിക്കല്‍ താനാണ് വിഷ്ണു ഭഗവാന്റെ ഏറ്റവും ഉദാത്ത ഭക്തന്‍ എന്ന് പൊങ്ങച്ചം കാട്ടിയ നാരദരോട് ഭഗവന്‍ ഒരു പാവം കര്ഷകന്റെ അടുക്കല്‍ പറഞ്ഞയച്ചു . കര്‍ഷകന്‍ എന്നും രാവിലെയും വൈകിട്ടും ഭഗവദ് നാമം ഉച്ചരികുകയും ബാക്കി സമയം കൃഷി സ്ഥലത്ത് ജോലി ചെയ്യുകയും ചെയ്തു . ഇക്കാര്യം നാരദര്‍ വിഷ്ണു ഭഗവാനെ അറിയിച്ചു . നോക്കൂ , ഭഗവാനെ , ആ കര്‍ഷകന്‍ ദിവസം വെറും രണ്ടു വട്ടം മാത്രമേ അങ്ങയുടെ നാമം ഉച്ചരിക്കുന്നുള്ളൂ . ഇപ്പോള്‍ മനസ്സിലായില്ലേ ഞാന്‍ ആണ് നല്ല ഭക്തന എന്ന് . എന്നാല്‍ കര്ഷകനെ നിരീക്ഷിക്കാന്‍ ഉള്ള ശ്രമത്തിനിടയില്‍ ഏകാഗ്രത നഷ്ട്ടമായ നാരദര്‍ പതിവുള്ള നാരായണ നാമജപം മറന്നു പോയി. ഇത് മനസ്സിലാക്കിയ ഭഗവന്‍ നാരദരോട് താങ്കള്‍ കഴിഞ്ഞ ദിവസം എത്ര വട്ടം നമ്മെ സ്മരിച്ചു എന്ന് അന്നോവ്ഷിച്ചു . കള്ളത്തരം പറയാതെ , താന്‍ അക്കാര്യം മറന്നു പോയി എന്ന് നാരദര്‍ വക്തമാക്കി . ഇതോടെ തന്റെ ഭക്തിയുടെ വീമ്പു പറച്ചില്‍ നിര്‍ത്തി നാരദര്‍ ഭഗവാനോട് മാപ്പ് ഇരന്നു . ഭക്തി പ്രകടന പരം ആകരുത് , മനസ്സിന്റെ ഉള്ളറയില്‍ നിന്ന് ആകണം ഉണ്ടാകേണ്ടത് എന്ന് പഠിപ്പിച്ചു വിഷ്ണു പുരാണത്തില്‍ നിന്നും ഇക്കഥ അനില്‍ പിള്ള കുട്ടികള്ക്ക് മുന്നില് അവതരിപ്പിക്കുമ്പോള്‍ ഭക്തിയുടെ ആഴം തിരിച്ചറിയുക ആയിരുന്നു കുട്ടികള്‍ .
പ്രസിദ്ധമായ മര്കന്‌ടെയ പുരാണത്തില്‍ ഭഗവാന്‍ ശിവനോടുള്ള അദമ്യമായ ഭക്തി മൂലം യമാദേവനെ തോല്പ്പിച്ച കഥ പറയുമ്പോള്‍ അജി കുമാര്‍ ഭക്തി നിര്‍മലം ആയാല്‍ ഫലസിദ്ധി ഉറപ്പാണെന്ന് വക്തിമാക്കിയപ്പോള്‍ മുതിര്ന്നവര്ക്ക് പോലും കഥയുടെ പൊരുള്‍ തേടാന്‍ തിടുക്കമായി . കടുത്ത ശിവ ഭക്തിയില്‍ 16 വയസു വരെ ആയുസുള്ള അതി ബുദ്ധിമാനായ കുട്ടിയായി മര്ക്കന്‌ടെയ ജനിച്ചപ്പോള്‍ സന്തോഷിച്ച അച്ഛനും അമ്മയും കുട്ടിക്ക് 16 വയസു ആകവേ ദുഖ സാഗരത്തില്‍ ആകുകയും കാരണം കണ്ടെത്തി മരണം തേടി നദീ തീരത്ത് വന്നു ശിവ ലിന്ഗത്തെ ആലിംഗനം ചെയ്ത് നമശിവായ ജപം നടത്തിയ മര്ക്കന്‌ടെയനെ യമലോകത്ത് കൂട്ടിക്കൊണ്ടു പോകുവാന്‍ എത്തിയ യമാഭാടന്മാരെ ശിവാന്‍ പ്രത്യക്ഷപ്പെട്ടു മടക്കി അയക്കുകയും മര്ക്കന്‌ടെയാനു ആയുസ് നീട്ടി നല്കിയതുമാണ് പുരണ കഥ സദസ്സില അജി കുമാറ വിവരിച്ചത് . യഥാര്‍ത്ഥ ഭക്തി ഉണ്ടാനെകില്‍ ചിലപ്പോള മരണം പോലും വഴി മാറി പോകും എന്നതും അസാധ്യമായ കാര്യങ്ങള്‍ പോലും സാധ്യമാക്കാം എന്നുമാണ് കഥയിലൂടെ വിവരിക്കപ്പെട്ടത് .
ഭാവിയില്‍ കുട്ടികളെ കൊണ്ട് തന്നെ കഥകള്‍ പറയിപ്പിക്കുന്ന നിലയിലേക്ക് ഇത് മാറ്റിയെടുക്കാന്‍ കഴിയും എന്ന് സംഘാടകര്‍ കരുതുന്നു . കഥകളോടൊപ്പം അന്ന്യം നിന്ന് പോകുന്ന അറിവുകളെ തിരികെ പിടിക്കുക എന്നതാണ് ഈ ലക്ഷ്യത്തിനു പിന്നില്‍ . ബ്രിട്ടീഷ് പ്രൈമറി സ്‌കൂളുകളില്‍ വിവിധ രാജ്യങ്ങളിലെ സംസ്‌ക്കരങ്ങളില്‍ ഊന്നല്‍ നല്കിയുള്ള പാഠ പദ്ധതികള്‍ കുട്ടികളെ കൊണ്ട് അവതരിപ്പിക്കുമ്പോള്‍ പലപ്പോഴും മലയാളി ഹൈന്ദവ കുട്ടികള്‍ പുരാണങ്ങളെ കുറിച്ചും മറ്റും കേട്ടറിവ് പോലും ഇല്ലാതെ പിന്നോക്കം പോകുന്നതു തടയുക എന്നതും പുരണ കഥകളുടെ അവതരണത്തിലൂടെ സാധിക്കും എന്ന് കവന്റ്രി ഹിന്ദു സമാജം ലക്ഷ്യമിടുന്നു .
കഥകള്‍ കേട്ടതോടെ കൂടുതല്‍ കഥയ്ക്ക് ആവേശം കാട്ടിയ കുട്ടികള്‍ക്കായി ഗണപതി ഭഗവാനു ആനയുടെ ശിരസു കിട്ടാന്‍ കാരണം ആയ സന്ദര്ഭവും അക്കാരണത്താല്‍ ഏതൊരു കാര്യവും തുടങ്ങുമ്പോള്‍ വിഗ്‌നെശ്വരനെ സ്തുതിക്കണം എന്നും പറഞ്ഞതോടെ രണ്ടു കഥ കേള്‍ക്കാന്‍ എതിയവര്ക്കും ബോണസായി മാറി . പുരണ കഥകള്‍ പങ്കു വച്ച് 6000 വര്ഷത്തോളം പഴക്കമുള്ള മഹത്തായ സംസ്‌കൃതിയുടെ ഊടും പാവും കണ്ടെത്താന്‍ ഉള്ള ശ്രമം നടത്തുന്ന കവന്റ്രി ഹിന്ദു സമാജം പ്രവര്ത്തകരുടെ ശ്രമത്തിനു മികച്ച പിന്തുണയാണ് ലഭിക്കുന്നത് . ഇന്നലെ നടന്ന സട്‌സങ്ങതില്‍ പതിവുള്ള ചോധ്യോതര പരിപാടിയില്‍ ഭഗവദ് ഗീതയും കൃഷണനും എന്ന വിഷയത്തില്‍ കേന്ദ്രീകരിച്ചത് അറിവിന്റെ പുതിയ വാതായനങ്ങള്‍ തുറന്നിടാന്‍ കാരണം ആയി . ലോകം 2000 വര്ഷം പഴക്കം ഉള്ള ചരിത്രം തിരയുമ്പോള്‍ 5000 വര്ഷതിലേറെ പഴക്കമുള്ള കൂടുതല്‍ ഗഹനവും ആധുനിക ശാസ്ത്രത്തിന്റെ വഴി കാട്ടിയും ആയ വേദങ്ങളുടെയും പുരാണങ്ങളുടെയും പുനര് വായന കാലഘട്ടത്തിന്റെ ആവശ്യം കൂടി ആണെന്ന് ബോധ്യപ്പെടുന്നതായി ഭഗവദ് ഗീത ക്വിസ് റ്റൈം . മഹാത്മാ ഗാന്ധിയും ആല്ബര്ട്ട് ഐന്‍സ്റ്റീനും തങ്ങളുടെ വഴി കാട്ടി ആയി ഭഗവദ് ഗീതയെ ആശ്രയിച്ചിരുന്നു എന്നത് ഉള്‌പ്പെടെയുള ചോദ്യങ്ങളും ആയാണ് ചോദ്യോത്തര പരിപാടി മുന്നേറിയത് .
കഥകളും പ്രശ്‌നോതരിയും ആയി വളര്ന്ന സത്സംഗം ഭജനയില്‍ ശ്രദ്ധ ക്‌നെദ്രീകരിച്ചപ്പോള്‍ പതിവുള്ള രണ്ടു മണികൂര് കൂട്ടയ്മ 3 മണിക്കൂറിലേക്ക് വളരുക ആയിരുന്നു . ഏതാനും മാസമായി അടിസ്ഥാന വിവരങ്ങള്‍ പ്രശ്‌നോത്തരിയിലൂടെ വിവരിക്കുന്ന പരിപാടിയും സത്സങ്ങതിന്റെ പ്രധാന ഭാഗമാണ് . ഒമ്‌ന്കാരം ജപിച്ചു യോഗയിലൂടെ മനസ്സിനെ ഏകാഗ്രമാക്കാന്‍ സാധിക്കുന്നതും കുട്ടികളെയും മുതിര്ന്നവരെയും ഒരു പോലെ ആകര്ഷിക്കുന്നുണ്ട് . കവന്റ്രി , ആശ്ബി , ലോങ്ങ്ബാരോ , ലെമിങ്ങ്ടന്‍ , കൊല്‍വിലെ തുടങ്ങിയ പ്രദേശങ്ങളില്‍ ഉള്ളവരാണ് ആധ്യല്മിക ചിന്തയ്ക്ക് അടിത്തറ നല്കി ഹിന്ദു സമാജം പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്കിയിരിക്കുന്നത് . കുടുംബങ്ങളില്‍ ആഘോഷ വേളകള്‍ കൂടി സമാജം പ്രവര്‍ത്തനത്തില്‍ ഉള്‌പ്പെടുത്തി അംഗങ്ങളില്‍ കൂടുതല്‍ താല്പ്പര്യം ഉണ്ടാക്കുന്നതിനും സംഘാടകര്‍ ശ്രദ്ധിക്കുന്നു . ഇന്നലെ 14 പിറന്നാള്‍ ആഘോഷിച്ച ആകാശ് അനിലിനു മധുരം പങ്കിട്ടു സമാജം അംഗങ്ങള്‍ സന്തോഷം പങ്കിട്ടു.

അടുത്ത ഭജന്‍ സത്സംഗം ജൂലൈ 10 നു കവന്റ്രിയില്‍ സംഘടിപ്പിക്കും .
അഡ്രസ് : 140 , woodway lane , കവന്റ്രി , cv 2 2 ej

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.