അഡ്ലൈഡ്: ഓസ്ട്രേലിയയ്ക്കെതിരായ നാലാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് 21 റണ്‍സ് ജയം. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് നിശ്ചിത അന്‍പതോവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സ് എടുത്തു. 300 റണ്‍സിന്റെ വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് എഴു വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. ഇംഗ്ലണ്ടിനു വേണ്ടി ജൊനാഥാന്‍ ട്രോട്ട് സെഞ്ചുറി (126 പന്തില്‍ 102 റണ്‍സ്) നേടി. മാറ്റ് പ്രയര്‍ (67), മൈക്കിള്‍ യാര്‍ഡി (39) എന്നിവര്‍ ഇംഗ്ലണ്ട് നിരയില്‍ തിളങ്ങി.
ഒസീസിനു വേണ്ടി ഡേവിഡ് ഹസ്സി നാലു വിക്കറ്റ് വീഴ്ത്തി. ഷെയ്ന്‍ വാട്സന്‍(64), കാമറൂണ്‍ വൈറ്റ്(44), സ്റ്റീവന്‍ സ്മിത്ത് (46 നോട്ടൌട്ട്), ബ്രെറ്റ് ലീ(39 നോട്ടൌട്ട്) എന്നവര്‍ ഓസീസിനു വേണ്ടി മികച്ച പ്രകടനം കാഴ്ച വച്ചു. ഏഴുമല്‍സരങ്ങളുടെ പരമ്പരയില്‍ 3-1 ന് മുന്നിലാണ് ഓസ്ട്രേലിയ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല