ആന്റിഗ്വ: പരമ്പര തൂത്തുവാരാനുള്ള ഇന്ത്യയുടെ മോഹം അവസാനിച്ചു. നാലാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 103 റണ്‍സിന്റെ കൂറ്റന്‍ വിജയം.
കിറോണ്‍ പൊളാര്‍ഡിന്റെയും (70) സിമോണ്‍സിന്റെയും കരുത്തില്‍ വെസ്റ്റിന്‍ഡീസ് 249 റണ്‍സെടുത്തു. ടോസ് നേടി വിന്‍ഡീസിനെ ബാറ്റിംഗിനയച്ച ഇന്ത്യയുടെ കണക്കുകൂട്ടല്‍ തെറ്റിക്കുന്നതായിരുന്നു വിന്‍ഡീസിന്റെ പ്രകടനം.
നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യയ്‌ക്കെതിരെ 250 റണ്‍സിന്റെ വിജയലക്ഷ്യം പടുത്തുയര്‍ത്തിയത്.
വിന്‍ഡീസ് തുടക്കത്തില്‍ പതറിയെങ്കിലും പൊളാര്‍ഡും സിമോണ്‍സും ചേര്‍ന്ന് ശക്തമായ നിലയിലെത്തിച്ചു. ഇന്ത്യയ്ക്കുവേണ്ടി രോഹിത് ശര്‍മ (39) മാത്രമാണ് അല്പമെങ്കിലും പൊരുതി നിന്നത്. പാര്‍ഥിവ് പട്ടേലിനും (26) വിരാട് കോലിക്കും (22) ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും അലസമായ ബാറ്റിങ്ങില്‍ എതിരാളികള്‍ക്ക് വിക്കറ്റ് സമ്മാനിച്ചു.
നാല് വിക്കറ്റെടുത്ത ലെഗ് സ്പിന്നര്‍ ആന്റണി മാര്‍ട്ടിന്റെ ബൗളിങ്ങാണ് വിന്‍ഡീസിന് മേല്‍ക്കൈ നേടിക്കൊടുത്തത്. 103 റണ്ണെടുക്കുന്നതിനിടെ അഞ്ചുവിക്കറ്റുകള്‍ നഷ്ടപ്പെട്ടിട്ടും പൊളാര്‍ഡിന്റെയും (70) കാള്‍ട്ടന്‍ ബോയുടെയും (39) മികവിലാണ് വിന്‍ഡീസ് 249 റണ്‍സാണ് പടുത്തുയര്‍ത്തിയത്.
കഴിഞ്ഞ മത്സരത്തില്‍ വിന്‍ഡീസിന്റെ രക്ഷകനായിരുന്ന ആന്ദ്രെ റസ്സലും (14 പന്തില്‍ 25) തുടക്കത്തിലെ വിക്കറ്റ് വീഴ്ചയ്ക്കിടെയും ഇന്നിങ്‌സിനെ താങ്ങിനിര്‍ത്തിയത് 67 റണ്‍സെടുത്ത ലെന്‍ഡല്‍ സിമണ്‍സാണ്.
മുനാഫ് പട്ടേലിന് പകരം ഇഷാന്ത് ശര്‍മയും ഹര്‍ഭജന്‍ സിങ്ങിന് പകരം രവിചന്ദ്ര അശ്വിനും ശിഖര്‍ ധവാന് പകരം മനോജ് തിവാരിയുമാണ് കളിക്കളത്തിലിറങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല