യു.കെ യിലെ സംഗമങ്ങളില്‍ പുരോഗമികള്‍ എന്ന വിശേഷണം ചാര്‍ത്തിക്കൊടുക്കാവുന്ന കോട്ടയം ജില്ലയിലെ പലതുരുത്തുക്കാരുടെ സംഗമം നാലാംവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍, വേദിയൊരുക്കുവാന്‍ ബെര്‍മിംഗ്ഹാമിലെ sellykoack social club തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതായി മുഖ്യസംഘാടകരായ സ്റ്റിബി എരുമതറയില്‍, ജോയന്‍ പൗവ്വത്തില്‍ , ഷാജി കൊച്ചാടംപള്ളി, ഷിബു തോമസ് എരുമത്തറയില്‍ എന്നിവര്‍ അറിയിച്ചു.
അടുത്തപ്രദേശമായ നീണ്ടരിന്റേയും കൈപ്പുഴയുടേയും സംഗമങ്ങള്‍ കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റിയപ്പോള്‍ നാലുവര്‍ഷം മുമ്പ് ഷിബു തോമസിന്റെ നേതൃത്വത്തില്‍ തുടങ്ങിയ പാലതുരുത്ത് സംഗമത്തില്‍ ഇത്തവണ നൂറിലേറെ കുടുംബക്കാര്‍ പങ്കെടുക്കുമെന്ന് കരുതുന്നു.
പാലതുരുത്ത് വിശേഷങ്ങളുമായി വീണ്ടുംചേരുമ്പോള്‍ കുട്ടികളുടെ കളിവട്ടവും മുതിര്‍ന്നവരുടെ കലാപരിപാടികളുമായി സംഗമം മനസില്‍ മായാത്ത സ്മരണകളുടെ മാധുര്യം നിറയ്ക്കുമെന്ന പ്രതീയക്ഷയിലാണ് സംഘാടകര്‍. ജൂണ്‍ നാല് ശനിയാഴ്ച്ച 10 മുതല്‍ വൈകുന്നേരം ഏഴ് മണിവരെയാണ് സംഗമം. കുട്ടികളുടെ കലാപരിപാടികള്‍, മുതിര്‍ന്നവരുടെ വടംവലി, ലെനസ്റ്ററില്‍ പേരുകേട്ട ഷിബുകൈപ്പുഴയുടെ തട്ടുകട, കോട്ടയം ജോയിയുടെ ഗാനമേള എന്നിവ മാറ്റുകൂട്ടും.
വിലാസം sellyoak social club, B 296DX
ph:07877342516
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല