അലക്‌സ് വര്‍ഗീസ് (പീറ്റര്‍ബറോ): കോലഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും നിന്നും യു കെയിലേക്ക് കുടിയേറിയ കുടുംബങ്ങളുടെ സംഗമം 2018 സെപ്റ്റംബര്‍ 22 ന് സിന്‍കോണ്‍ണ്‍ ഷെയര്‍ കൗണ്ടിയിലെ സ്പാളിഡിംഗ് ഗ്രാമര്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് വിപുലമായ പരിപാടികളോടെ നടത്തുമെന്ന് കോഡിനേറ്റര്‍ ജോണ്‍സണ്‍ മാണി അറിയിച്ചു. രാവിലെ 11 മുതലാണ് പരിപാടികള്‍ ആരംഭിക്കുക. യുകെയിലും നോര്‍ത്തേണ്‍ അയര്‍ലണ്ടിലും താമസമാക്കിയിട്ടുള്ള കോലഞ്ചേരിയിലും പരിസര പ്രദേശങ്ങളിലുമുള്ള ഏകദേശം അഞ്ഞൂറോളം കുടുംബാംഗങ്ങള്‍ അന്നേ ദിവസം ഒത്ത് കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഗമത്തോടനുബന്ധിച്ച് വിപുലമായ കലാപരിപാടികളും, വര്‍ണശബളമായ ഘോഷയാത്രയും മറ്റും സംഗമത്തോടനുബന്ധിച്ച് നടത്തപ്പെടുമെന്ന് സംഘാടകര്‍ അറിയിച്ചു. കോലഞ്ചേരി സംഗമത്തിന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി വിപുലമായ കമ്മിറ്റികള്‍ ഉടന്‍ രൂപീകരിക്കുമെന്ന് കോഡിനേറ്റര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ താമസിയാതെ അറിയിക്കുമെന്നും അദ്ദേഹം അറിയിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ജോണ്‍സണ്‍ മാണി (കോഡിനേറ്റര്‍) O7956315123
ജെയ്ബി ചാക്കപ്പന്‍ (ട്രഷറര്‍) O7776264484
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല