ജിജോ: UKKC യുടെ ആസ്ഥാന മന്ദിരത്തില്‍ വച്ച് നടന്ന നാലാമത് UKKCYL യൂത്ത് ഫെസ്റ്റില്‍ പങ്കെടുത്തു എല്ലാ പ്രോഗ്രാമുകളിലും സമ്മാനങ്ങള്‍ നേടി ഉജ്ജ്വല വിജയം കരസ്ഥമാക്കി എറ്റവും നല്ല യൂണിറ്റിനുള്ള എവര്‍റോളിംഗ് ട്രോഫി നേടി ഒപ്പം ന്യൂകാസില്‍ യൂണിറ്റിലെ ഡോ. ഷാനു ജെയിംസ് കലാതിലകമായി മാറിയത് യൂണിറ്റിനു ആവേശവും അഭിമാനവുമായി മാറി.
KCYL കോ ഓര്‍ഡിനെറ്റെഴ്‌സ് ഷാജു കുടിലിന്റെയും ഗീതമ്മ ജെയിംസിന്റെയും മേല്‍നോട്ടത്തില്‍ KCYL പ്രസിഡന്റ് ബെഞ്ചമിന്‍ സാബു, ഷാലു ജെയിംസ്, ഡോണ സ്റ്റീഫന്‍ എന്നിവര്‍ നേതൃത്വം കൊടുക്കുന്ന ന്യൂകാസില്‍ KCYL ടീം യുകെയിലെ മുഴുവന്‍ യുവജനങ്ങള്‍ക്കും മാതൃകയായി ന്യൂകാസില്‍ ക്‌നാനായ കൂട്ടായ്മക്ക് അഭിമാനവും ആയി. ന്യൂകാസില്‍ ക്‌നാനായ കൂട്ടായ്മക്ക് അഭിമാനമായി മാറിയ ഈ നേട്ടം കൈവരിച്ച KCYL അംഗങ്ങളെ ഫാ. സജി തോട്ടത്തില്‍ അഭിനന്ദിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല