സോജി ടി. മാത്യൂ: പുണ്യ പുരാതനവും ചരിത്ര പ്രസിദ്ധവുമായ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യുകെയിലെ കടിഞ്ഞൂല്‍ പുത്രിയും മാതൃദേവാലയവും, ഭാരതസഭകളുടെ ആദ്യകാല കുടിയേറ്റ ദേവാലയവുമായ ലണ്ടന്‍ സെന്റ് ഗ്രിഗോറിയസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് (മലങ്കര) ഒടവകയുടെ നാല്പത്തിയഞ്ചാമത് പെരുനാളും ഭാരതീയ ക്രൈസ്തവ സഭയിലെ ഭാരതീയനായ പ്രഥമ പരിശുദ്ധനും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനും ഭാരതീയ സന്യാസ പൈതൃകവും പൗരസ്ത്യ ക്രൈസ്തവ അധ്യാത്മികതയും സഞ്ജസമായി സമന്വയിപ്പിച്ച ജീവിതശൈലിയിലൂടെ മനുഷ്വത്വത്തിന്റെ നിര്മലീകരണം സാധിത പ്രായമാക്കിയ തപോധനനായ ‘പരുമല കൊച്ചുതിരുമേനി’ എന്നറിയപ്പെടുന്ന പരിശുദ്ധ ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയസ് തിരുമേനിയുടെ നൂറ്റിപതിമൂന്നാമത് ഓര്‍മ്മ പെരുനാളിന് 2015 ഒക്ടോബര്‍ 25 ഞായറാഴ്ച കൊടിയേറും.
ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്ക്കാരവും തുടര്‍ന്ന് വി. കുര്‍ബാനാനന്തരം പിതൃവന്ദരുമായ പരേതര്‍ക്ക് വേണ്ടിയുള്ള ധൂപ പ്രാര്‍ത്ഥനക്ക് ശേഷം പള്ളി അങ്കണത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്. പെരുനാള് കൊടിയേറ്റത്തിന് റവ. ഫാ. ഡോ. നൈനാന് വി. ജോര്‍ജ്, റവ. ഫാ. തോമസ് പി. ജോണ്‍, റവ. ഫാ. അനീഷ് ജേക്കബ് വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കുമെന്നും ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 1 വരെ തീയതികളില്‍ ആഘോഷിക്കുന്ന നാല്പത്തിയഞ്ചാം ലണ്ടന്‍ പെരുനാള് തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയസ് മെത്രാപൊലീത്ത തിരുമനസ് കൊണ്ട് മുഖ്യ കാര്‍മികത്വം വഹിക്കുന്നതാണെന്നും പെരുനാള് ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ വര്‍ഗീസ് ജോസഫ് (അജോ) 07429002459, ട്രസ്റ്റി: ഡോ. കോശി തോമസ്: 07714951965, സെക്രട്ടറി ബിനു മാത്യൂ (07540888190) എന്നിവര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല