സോജി ടി മാത്യു: സെന്റ് ഗ്രിഗോറിയസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മലങ്കര ഇടവകയുടെ നാല്പത്തിയഞ്ചാമത് ഇടവക പെരുനാളിന്റെയും പരിശുദ്ധ പരുമല തിരുമേനിയുടെ നൂറ്റിപതിമൂന്നാമത് ഓര്‍മ്മ പെരുനാളിന്റെയും തുടക്കം കുറിച്ച് കൊണ്ട് കൊടിയേറി.
ഒക്ടോബര്‍ 25 ഞായറാഴ്ച വി. കുര്‍ബാനാനന്തരം വികാരി റവ. ഫാ. തോമസ് പി. ജോണ്‍, നിയുക്ത വികാരി റവ. ഫാ. ഡോ. നൈനാന്‍ വി. ജോര്‍ജ്, റവ. ഫാ. അനീഷ് ജേക്കബ് വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ സാംസ്‌കാരികവും ആചാരാനുഷ്ടാനങ്ങളോടും കൂടി വെറ്റില പറത്തി കൊണ്ട് കൊടിയേറ്റ കര്‍മ്മം നിര്‍വഹിക്കപ്പെട്ടു.
2015 ഒക്ടോബര്‍ 29 വ്യാഴം
സന്ധ്യ നമസ്‌കാരം: 6 പി.എം
സംവാദ വേദി: 7 പി.എം
2015 ഒക്ടോബര്‍ 30 വെള്ളി
രാവിലെ 10 മണിക്ക് തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയസ് തിരുമേനി നയിക്കുന്ന പെരുന്നാള്‍ ഒരുക്ക ധ്യാനം, ഒരു മണിക്ക് ഉച്ച നമസ്‌കാരവും വെച്ചൂട്ടും, വൈകീട്ട് 6.30 ന് സന്ധ്യ നമസ്‌കാരം, 7 മണിക്ക് വചന പ്രഘോഷണം, 7.15 ന് ഗാന ശുശ്രൂഷ എന്നിവയുണ്ടായിരിക്കും.
2015 ഒക്ടോബര്‍ 31 ശനി
ഉച്ചക്ക് 12 മണിക്ക് തീര്‍ത്ഥാടക സംഗമം (വിവിധ സ്ഥലങ്ങളില നിന്നും പദയാത്രയായി വരുന്നു), 12.30 ന് ഉച്ച നമസ്‌കാരം, നേര്‍ച്ച വിളമ്പ്, വൈകീട്ട് 5.30 ന് സന്ധ്യ നമസ്‌കാരം, 7 മണിക്ക് പരിമള സ്തുതി, 7.30 ന് അനുഗ്രഹ പ്രഭാഷണം, 8 മണിക്ക് പാവന സ്മൃതി(കലാസന്ധ്യ), 9 മണിക്ക് ആശിര്‍വാദം, ആകാശ ദീപകാഴ്ച (വെടിക്കെട്ട്), അത്താഴ വിരുന്ന്.
2015 നവംബര്‍ 1 ഞായറാഴ്ച
രാവിലെ 9 മണിക്ക് പ്രഭാത നമസ്‌കാരം, 10 മണിക്ക് തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ വി. കുര്‍ബാന (റവ. ഫാ. തോമസ് പി. ജോണ്‍, റവ. ഫാ. ഡോ. നൈനാന്‍ വി. ജോര്‍ജ്, റവ. ഫാ. അനീഷ് ജേക്കബ് വര്‍ഗീസ്, റവ. ഫാ. ടോം ജേക്കബ്, റവ. ഫാ. ഹെയ്‌ലി മസ്‌ക്കല്‍ എന്നിവര്‍ സഹ കാര്‍മ്മികരാവും)
ഉച്ചക്ക് 12 മണിക്ക് ഭക്തി നിര്‍ഭരമായ വാദ്യ മേളങ്ങളോട് കൂടിയ ‘റാസ’, തുടര്‍ന്ന് ശ്ലൈഹീക വാഴ്വ്, മധ്യസ്ഥ പ്രാര്‍ത്ഥന, കൈമുത്ത്, നേര്‍ച്ച വിളമ്പ്, 1.30 നു ശിങ്കാരി മേളം, 2.30 നു സീനിയര്‍ സിറ്റീസന്‍ സമ്മേളനം, 3 മണിക്ക് കൊടിയിറക്ക് എന്നിവയോട് കൂടിയ പുണ്യവാന്റെ പെരുനാളില്‍ ദൈവ കൃപ ചൊരിയുന്ന ആത്മീയ അനുഷ്ടാനങ്ങളില്‍ പങ്കു ചേര്‍ന്ന് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
വര്‍ഗീസ് ജോസഫ് അജോ(കണ്‍വീനര്‍) 07429002459
വിലാസം
ST. Gregorious Indian Orthodox Church
Cranfield Road, Brockley, London
SE41UF
ഫോണ്‍ 07429002459, 02086919456
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല