1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 26, 2011

ന്യൂദല്‍ഹി: അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഐ.സി.ഐ.സി.ഐ ബാങ്ക് ഇന്ത്യയില്‍ 1500 ശാഖകള്‍ കൂടി തുടങ്ങും. ബാങ്കിന്റെ പ്രവര്‍ത്തനം രാജ്യത്തുടനീളം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ബ്രാഞ്ചുകള്‍ തുടങ്ങുന്നത്.

’2015 ഓടെ 4000 ബ്രാഞ്ചുകള്‍ ആരംഭിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. നിലവില്‍ രാജ്യത്ത് 2500 ശാഖകളും 6301 എ.ടി.എം കൗണ്ടറുകളുമാണുള്ളത്. ബ്രാഞ്ചുകളുടെ എണ്ണത്തിലുണ്ടാവുന്ന വര്‍ദ്ദനവ് കൂടുതല്‍ ആളുകളിലക്ക് എത്തിച്ചേരാനും ഒപ്പം ബിസിനസ്സ് ആക്കംകൂട്ടാനും സഹായിക്കും’. ബാങ്ക് പ്രതിനിധി പറഞ്ഞു.

ഐ. സി. ഐ. സി. ഐ കഴിഞ്ഞ വര്‍ഷം ബാങ്ക് ഓഫ് ബറോഡയെ ഏറ്റെടുത്തിരുന്നു. ലയനത്തിലൂടെ ബാങ്ക് ഓഫ് രാജസ്ഥാന്റെ 450 ശാഖകള്‍ ഐ. സി ഐ. സി. ഐ സ്വന്തമാക്കി. 2010 മാര്‍ച്ച് 31 ന് ശേഷം ബാങ്കിന്റെ ശാഖകളുടെ എണ്ണം 1707 ല്‍ നിന്ന് 2529 ആയി വര്‍ദ്ധിച്ചിരുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം നെറ്റ് പ്രോഫിറ്റില്‍ ബാങ്ക് 28 ശതമാനം വര്‍ദ്ധനവ് നേടിയിരിന്നു. 4,025 കോടിയില്‍ നിന്ന് 5,151 കോടിയായാണ് ഉയര്‍ന്നത്. അതേസമയം മൊത്തം വരുമാനം 33,184.58 കോടിയില്‍ നിന്ന് 36,621.95 കോടിയായി കുറഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.