ടോം ജോസ് തടിയംപാട്: കഴിഞ്ഞ ഞായറാഴ് ലിവര്‍പൂള്‍ ഫസക്കെര്‍ലി ലിജിയന്‍ ക്ലുബില്‍ നടന്ന ലിവര്‍പൂള്‍ ക്‌നാനായ യുണിറ്റിന്റെ ഈസ്റ്റ്ര്! ആഘോഷം പുതുമയാര്‍ന്ന കല മത്സരങ്ങള്‍ കൊണ്ട് വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. ക്‌നാനായ യുവജനവിഭാഗത്തിന്റെ നേതൃത്തത്തില്‍ നടന്ന ഇരുപതു മിനിട്ട് നീണ്ടുനിന്ന ഡാന്‍സ് കാണികളുടെ മുക്തകണ്ടം പ്രശംസ ഏറ്റുവാങ്ങി , അതുപോലെ തന്നെ ചെറിയ കുട്ടികളുടെയും വലിയ കുട്ടികളുടെയും ഫഷിന്‍ ഷോ മത്സരം കാണികളില്‍ വളരെ ആഹ്‌ളാദം ഉളവാക്കി . വിവിത പ്രായത്തിലുള്ള കുട്ടികള്‍ അവതരിപ്പിച്ച പുതുമയാര്‍ന്ന പരിപാടികള്‍ പലതും UK യിലെ കലമെലകളെ പോലും പിന്നിലക്കുന്നവായിരുന്നു ..
വൈകുന്നേരം രണ്ടുമണിക്ക് ഫസകെര്‍ലി ഹോളി നെയിം പള്ളിയില്‍ നടന്ന വിശുദ്ധ കുര്‍ബനയോടു കൂടിയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത് ഫാദര്‍ ഫിലിപ്പ് കുഴിപറമ്പിലാണ് വിശുദ്ധ ബലി അര്‍പ്പിച്ചത്. .
പിന്നിട് ഫസകെര്‍ലി ലിജിയന്‍ ക്ലുബില്‍ പറവൂര്‍ അമ്പലത്തില്‍ വെടികെട്ടില്‍ മരിച്ച ആളുകള്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു ഒരുമിനിട്ടു മൗനം ആചരിച്ചു കൊണ്ടാണ് സംസ്‌കാരിക പരിപാടികള്‍ക്ക് തുടക്കം കുറിച്ചത് .
അതിനു ശേഷം നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് ലിവര്‍പൂള്‍ ക്‌നാനായ പ്രസിഡണ്ട് സിന്‌ടോ ജോണ്‍ . UKKCA പ്രസിഡണ്ട് ബിജു മടക്കകുഴി . UKKCA സെക്രെറെരി ജോസ്സി നെടുംതുരുതിപുത്തേന്‍പുരയില്‍. UKKCA വൈസ് പ്രസിഡണ്ട് ജോസ് മുളെന്‍ചിറ .എന്നിവര്‍ സംസാരിച്ചു . സാജു പാണപറമ്പില്‍ സ്വാഗതം ആശംസിച്ചു . . ഈസ്‌റെര്‍ സന്ദേശം മൈക്കില്‍ ബേബി നല്‍കി ..
ഫഷിന്‍ ഷോ ജഡ്ജ് ചെയ്തത് U Kയിലെ അറിയപ്പെടുന്ന കലാകാരികളായ ഷെറിന്‍ ബേബി. നിമിഷ ബേബി എന്നിവരായിരുന്നു .
KCYL കുട്ടികളുടെ നേതൃതത്തില്‍ കുട്ടികളുടെ കൈകളില്‍ മൈലാഞ്ചി ഇട്ടുകൊടുക്കുകയും, കുടുംബ ഫോട്ടോകള്‍ എടുത്തു നല്‍കുകയും ചെയ്തു
.പരിപാടികള്‍ രാത്രി പത്തുമണി വരെ തുടര്‍ന്ന് . വിഭവ സമര്‍ഥമായ ഭക്ഷണവും ഒരുക്കിയിട്ടുണ്ടായിരുന്നു നടവിളികളോട് കൂടി പരിപാടികള്‍ അവസാനിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല