അനീഷ് ജോണ്‍: യൂണിയന്‍ ഓഫ് യു കെ മലയാളി അസ്സോസിയേഷന്‍സ് (യുക്മ)യുടെ ആറാമത് നാഷണല്‍ കലാമേളയുടെ മെഗാ സ്‌പോണ്‍സറായി വീണ്ടും മുന്‍പോട്ടു വന്നിരിക്കുനത് യു കെ യില്‍ ഇന്ഷുറന്‌സ് രംഗത്ത് പ്രശസ്ത സേവനം കാഴ്ച വയ്ക്കുന്ന അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്ത്യയിലെ മുന്‍ നിര ബാങ്കുകളിലൊന്നായ ഫെഡറല്‍ ബാങ്ക് എന്നിവര്‍ ആണ്. ആക്‌സിടന്റ്‌റ് ഇന്ഷുറന്‌സ്, ലൈഫ് ആന്റ് ക്രിട്ടിക്കല്‍ ഇല്‍നെസ് ഇന്ഷുറന്‌സ് എല്‍ ഐ സി യു കെ പോളിസികള്‍ എന്നിവ നല്‍കുന്ന അലൈഡ് ഗ്രൂപ്പിന്റെ സേവനം ഇന്ഷുറന്‌സ് രംഗത്ത് മാത്രം ഒതുങ്ങുന്നതല്ല. യു കെ മലയാളി സമൂഹത്തിന്റെ പ്രധാന എല്ലാ പരിപാടികളെയും സ്‌പോന്‍സര്‍ ചെയ്യുന്ന അലൈഡ് ഗ്രൂപ്പ് യുക്മയുടെ ആദ്യ കലാമേള മുതല്‍ യുക്മയെ അതിന്റെ വിവിധ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യത്തോടെ സഹായിക്കുന്നതില്‍ മുന്‍പന്തിയിലാണ്. മോര്‍ട്ട് ഗേജു ഇന്‍ഷുറന്‍സ് രംഗത്തും തനതായ വ്യക്തി മുദ്ര പതിപ്പിച്ച സ്ഥാപനം ആണ് അലൈഡ്
ലോകമെമ്പാടും അറിവ് പകരുന്ന ഫസ്റ്റ് റിംഗ് ഗ്ലോബല്‍ ടുഷന്‍ സെന്റെര്‍ ആണ് യുക്മ നാഷണല്‍ കലാമേളയുടെ മറ്റൊരു പ്രായോജകര്‍ മു ത്ത് ട്ട് ഫിനാന്‌സു സര്‍വീസ് ആണ് മറ്റൊന്ന് . യു കെ മലയാളികള്‍ക്ക് മിതമായ നിരക്കില്‍ നാട്ടിലേക്കും മറ്റു വിദേശ രാജ്യങ്ങളിലേക്കും പണം അയക്കുന്നതിനുള്ള സൗകര്യം ഇവരുടെ വിവിധ സേവനങ്ങളില്‍ ഒന്ന് മാത്രമാണ്.
ബാങ്കിംഗ് രംഗത്ത് അതിവിശിഷ്ട സേവനം ലഭ്യമാക്കുന്ന സൗത്ത് ഇണ്ട്യന്‍ ബാങ്കാണ് മറ്റൊരു പ്രായോജകര്‍ . ബാങ്കിംഗ് കഴിഞ്ഞ തവണയും യുക്മയെ അതിന്റെ പ്രവര്‍ത്തനങ്ങളില്‍ ആദ്യ കാലം മുതല്‍ പ്രോത്സാഹിപ്പിച്ചു വരുന്നത് ഇത്തവണയും മുടക്കമില്ലാതെ തുടരുന്നു, യുകെയിലെ ഭൂരിഭാഗം പ്രമുഖ മലയാളി അസ്സോസിയേഷനുകളുടെ പിന്‍ബലത്തോടെ യു കെയിലെ മലയാളി സമൂഹത്തുന്റെ സാംസ്‌കാരികവും സാമൂഹികവുമായ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും സര്‍ഗ്ഗ വാസനക്കളെ പരിപോഷിപ്പിക്കുന്നതിനുവേണ്ടി കലാമേള വേദികള്‍ അരങ്ങാക്കുകയും ചെയ്യുന്ന യുക്മ എന്ന മഹാസംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള ഈ സംരംഭകരെ അവരുടെ സേവനങ്ങള്‍ ഉപയോഗിച്ച് പ്രോത്സാഹിപ്പിക്കേണ്ടത് അവശ്യമാണ്. യുക്മ നാഷണല്‍ പ്രസിഡന്റ് ശ്രീ ,ഫ്രാന്‍സീസ് മാത്യു കവളക്കാട്ടിലിന്റെയും സെക്രട്ടറി സജിഷ് ടോം ന്റെയും, നാഷണല്‍ കലാമേള കോര്‍ഡിനേറ്ററുമായ മാമന്‍ ഫിലിപ്പിന്റെ (ട്രഷറര ഷാജി തോമസിന്റ്‌റെയും നേതൃത്വത്തിലുള്ള നാഷണല്‍ കമ്മിറ്റിയുടെ കൂട്ടായ പരിശ്രമമാണ് കലാമേള നടത്തിപ്പിനാവശ്യമായ ഫണ്ട് കണ്‌ടെത്തുന്നുതിന് യുക്മക്ക് തുണയായത്. തങ്ങളുടെ കഴിവും പരിചയസമ്പത്തും ഉപയോഗിച്ച് സന്നദ്ധസേവന മനസ്ഥിതിയോടെ യു കെ യിലെ മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനായ്യുള്ള ഇവരുടെ പ്രവര്‍ത്തനങ്ങളെ സ്മരിക്കാതെയും ശ്ലാഖിക്കാതെയും വയ്യ! യുക്മ റിജിയണല്‍ കലാമേളകള്‍ ഭംഗിയായി നടത്തി വിജയിപ്പിച്ച റിജിയണല്‍ കമ്മിറ്റികളെയും, ഭാരവാഹികളെയും പ്രത്യേകം സ്മരിക്കുന്നതായും അവര്‍ക്ക് നാഷണല്‍ കമ്മിറ്റിക്കു വേണ്ടി കൃതജ്ഞത പ്രകാശിപ്പിക്കുന്നതായും ഫ്രാന്‍സിസ് മാത്യു അറിയിച്ചു. യുകെയിലുള്ള മുഴുവന്‍ മലയാളികളെയും പ്രശസ്ത തെന്നിന്ത്യന്‍ സംഗീത സംവിധായകനായ എം എസ വിശ്വനാഥന്‍ടെ അനുസ്മരണാര്‍ത്ഥമുള്ള ഹണ്ടിംഗ് ടാന്നിലെ യുക്മയുടെ ആറാമത് നാഷണല്‍ കലാമേള വേദിയിലേക്ക് ക്ഷണിക്കുന്നതായും യു കെ യിലെ കലാ സ്‌നേഹികളായ മുഴുവന്‍ മലയാളികളും ഈ പരിപാടിയില്‍ പങ്കെടുത്ത് ഈ മഹാമേളയെ പ്രോല്‍സാഹിപ്പിക്കണമെന്നും യുക്മ നാഷണല്‍ കലാമേള കമ്മിറ്റിക്ക് വേണ്ടി ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
യുകെയിലെ മലയാളി സമൂഹത്തിന്റെ വളര്‍ച്ചക്കും ഒത്തൊരുമക്കും ഹേതുവായി നിലകൊള്ളുന്ന യൂണിയന്‍ ഓഫ് യു കെ മലയാളി അസ്സോസിയേഷന്‍സിനെ പ്രോല്‍സാഹിപ്പിക്കുകയും യുക്മയുടെ പ്രവര്‍ത്തനപരിപാടികളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്ന സംഘടനയോടും സഹജീവികളോടും സ്‌നേഹമുള്ള അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസ്,ഫസ്റ്റ് റിംഗ് ഗ്ലോബല്‍ ടുഷന്‍ സൌത്ത് ഇന്ത്യന്‍ ബാങ്ക് , മുത്തൂറ്റ് മൂണ്‍ ലൈറ്റ് ബെഡ് റൂം െആന്‍ഡ് കിച്ചണ്‍ , മുതൂറ്റ് ഗ്രൂപ്പ് ലോ ആന്‍ഡ് ലോയെസ്ര്! സൌത്ത് ഇന്ത്യന്‍ ബാങ്ക്, ഏളൂൂര്‍ കന്‌സല്ടന്‍സി , ീളളശരശമഹ ിലം െയുക്മ ന്യുസ് ീളളശരശമഹ ടി വി ഘര്‍ഷൊം ടി വീ ഔര്‍ ഒഫീഷ്യല്‍ ബെറ്റര്‍ ഫ്രെമെസ് , പോല്‍ ജോണ്‍ സോളിസിടോര്‌സ് .,ജോനസ് അക്കോന്ടന്‌സി ലണ്ടന്‍ മലയാളം റേഡീയോ എന്നി സംരംഭകരെ യുകെയില്‍ എല്ലാ യുക്മ മെംബര്‍മാരും യുക്മ അനുഭാവികളും പിന്‍തുണക്കണമെന്നും യുക്മക്കുവേണ്ടി നാഷണല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
ഇവരെക്കൂടാതെ അനേകം സഹസ്‌പോണ്‍സര്‍മാരും യുക്മ കലാമേള നടത്തിപ്പിന് സഹായ വാഗ്ദാനവുമായും മല്‍സരവിജയികള്‍ക്ക് സമ്മാന വഗ്ദാനങ്ങളുമായും യുക്മ നാഷണല്‍ കലാമേളയെ പ്രോല്‍സാഹിപ്പിക്കുണ്ട്. കൂടാതെ യുകെയിലെ ഓണ്‍ ലൈന്‍ പത്രങ്ങളും ഗ്ലോബല്‍ വാര്‍ത്താ മാദ്ധ്യമങ്ങളും യുക്മ നാഷണല്‍ കലാമേളക്ക് പ്രചരണം നേടിത്തരുന്നുണ്ട്. ഇവരെയെല്ലാം യുക്മക്കു വേണ്ടി പ്രോല്‍സാഹിപ്പിക്കണമെന്ന് യുക്മ നാഷണല്‍ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
നവംബര്‍ 21 ചഡ ഹന്റിംഗ് ടന്നിലെ എം എസ വി നഗര്‍ എന്ന് നാമകരണം ചെയ്തിട്ടുള്ള യുക്മ നാഷണല്‍ കലാമേള വേദിയിലേക്ക് എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി സ്വാഗതം
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല