Alex Varghese (നോട്ടിംങ്ഹാം): നാഷണല്‍ കൗണ്‍സില്‍ ഓഫ് ഹിന്ദു ഹെറിറ്റേജിന്റെ ആഭിമുഖ്യത്തില്‍ നോട്ടിംങ്ങ്ഹാഹാമില്‍ വച്ച് ആഗസ്റ്റ് 11 ന് പിതൃബലിയര്‍പ്പണം നടക്കും. കര്‍ക്കിടക മാസത്തില്‍ മണ്മറഞ്ഞ പിതൃക്കള്‍ക്ക് ബലിയര്‍പ്പിക്കുക എന്നത് ഹൈന്ദവര്‍ ആചരിക്കുന്ന ഒരു ധര്‍മ്മമാണ്. നമസ്തേ ധന്യാത്മന്‍ ശ്രദ്ധയോട് കൂടി ചെയ്യേണ്ടത് ‘ശ്രാദ്ധം’.
സമസ്ത പാപങ്ങളും തീര്‍ത്തു പിതൃപ്രീതിക്ക് ഏറ്റവും പ്രധാനമായ ശ്രാദ്ധകര്‍മം NCKHH UK യുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 11 നടത്തപ്പെടുന്നു. രാവിലെ 10.30 മുതലാണ് അമാവാസി പിത്യ തര്‍പ്പണം ആരംഭിക്കുന്നത്. പരിപാവനമായ ഈ ചടങ്ങില്‍ പങ്കെടുത്തു ജന്മപുണ്യം നേടുവാന്‍ എല്ലാവരെയും ഭാരവാഹികള്‍ സാദരം സ്വാഗതം ചെയ്യുന്നു .
വിശദ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ദയവായി താഴെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപെടുക:
സുരേഷ് ശങ്കരന് കുട്ടി 07940 658142
ഗോപകുമാര്‍ 07932 672467
പ്രശാന്ത് 07863 978338
വിപിന്‍ 07846145510
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല