ലണ്ടന്‍: ഇംഗ്ലണ്ടിലെ NHS വിവാദമായ പുതിയ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള ആദ്യപ്രതിസന്ധി പരിഹരിച്ചു. ആറ് മണിക്കൂര്‍ നടന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ചത്.
21നൂറ്റാണ്ടിന്റെ ആവശ്യമനുസരിച്ച് എന്‍.എച്ച്.എസിനെ പരിഷ്‌കരിക്കുമെന്ന് ആരോഗ്യ സെക്രട്ടറി ആന്‍ഡ്ര്യൂ ലാന്‍സ് ലി പറഞ്ഞു. എന്നാല്‍ തീരുമാനങ്ങളെ എതിര്‍ത്ത ലേബര്‍ പാര്‍ട്ടി നേതാക്കള്‍ പറയുന്നത് ഫ്രീ മാര്‍ക്കറ്റ് പൊളിറ്റിക്കല്‍ ഐഡിയോളജിയാണ് എന്‍.എസ്.എസിനെ നയിക്കുന്നതെന്നാണ്. അത് എന്‍.എച്ച്.എസിനെ നശിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.
രണ്ടാമത്തെ റീഡിങ്ങില്‍ 235വോട്ടുകള്‍ക്കെതിരെ 321വോട്ടുകള്‍ക്കാണ് ബില്ല് പാസാക്കിയത്. കൂട്ടുമന്ത്രിസഭിയില്‍ ഒരു എം.പി പോലും ഗവണ്‍മെന്റിനെതിരെ വോട്ടുചെയ്തില്ല. എന്നാല്‍ ലിബ് ഡെം ആന്‍ഡ്ര്യൂ ജോര്‍ജ് മനപൂര്‍വ്വം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. കരുതിക്കൂട്ടിയുള്ള നീക്കമാണിതെന്നും ഇതില്‍ വന്‍ അഴിച്ചുപണിവേണമെന്നും പറഞ്ഞാണ് ജോര്‍ജ് വോട്ടെടുപ്പ് ബഹിഷ്‌കരിച്ചത്.
എന്‍.എച്ച്.എസിന്റെ പുതിയ നയങ്ങളില്‍ ആശങ്കയുള്ളതായി ചില ഡോക്ടര്‍മാര്‍ അറിയിച്ചതായി ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ നേരത്തെ അറിയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല