വാഷിംഗ്ടണ്‍: കുരുത്തംകെട്ട ഹാക്കര്‍മാര്‍ നാസയുടെ വെബ്‌സൈറ്റിനെയും വെറുതേവിട്ടില്ല. നാസയുടെ സ്‌പേസ് ഷട്ടിലായ എന്‍ഡ്യുവറിന്റെ വിക്ഷേപണത്തിനുള്ള ഒരുക്കം നടക്കുന്നതിനിടെയാണ് ഹാക്കര്‍മാര്‍ പണിപറ്റിച്ചത്. സ്റ്റാഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ സൈറ്റും ഹാക്കര്‍മാര്‍ തകര്‍ത്തിട്ടുണ്ട്.
നാസയുടെ ജെറ്റ് പ്രൊപല്‍ഷന്‍ ലബോറട്ടറിയുടെ വെബ്‌സൈറ്റിന്റെ പേജുകളാണ് ഹാക്കിംഗിന് വിധേയമായിട്ടുള്ളത്. ചെലവുകുറഞ്ഞ അഡോബ് സോഫ്്റ്റ്‌വെയര്‍ വാഗ്ദാനം നല്‍കിയാണ് ഹാക്കിംഗ് നടത്തിരിക്കുന്നതെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു.
അതിനിടെ പ്രശ്‌നം ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞ നാസ ഹാക്ക് ചെയ്ത പേജുകള്‍ സൈറ്റില്‍ നിന്നും നീക്കിയിട്ടുണ്ട്. ഹാക്കിംഗ് എന്‍ഡ്യുവറിന്റെ വിക്ഷേപണത്തെ ബാധിക്കില്ലെന്ന് നാസ വ്യക്തമാക്കി. എന്നാല്‍ യൂണിവേഴ്‌സിറ്റിയുടെ ഹാക്ക് ചെയ്ത സൈറ്റ് നീക്കം ചെയ്തിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല