ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന എല്ലാവര്‍ക്കും പാസ്സ്‍വേര്‍ഡുകളെക്കുറിച്ച് വളരെ നന്നായി അറിയാവുന്നവരാണ്. ആരോടും അതിന്റെ പ്രധാന്യക്കുറിച്ച് പറയേണ്ടതില്ല. എന്നാല്‍ പലരും പാസ്സ്‍വേര്‍ഡുകളുടെ കാര്യത്തില്‍ വളരെ അലസരാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മെയില്‍ഐഡി അറിയാമെങ്കില്‍ പലപ്പോഴും നിങ്ങളുടെ മെയില്‍ ഹാക്ക് ചെയ്യാന്‍ സാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. കാരണം പലപ്പോഴും ഉപയോഗിക്കുന്ന പാസ്സ്‍വേര്‍ഡുകള്‍ വളരെ ലളിതമായിരിക്കുമത്രേ!
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പാസ്സ്‍വേര്‍ഡുകള്‍ ചൂണ്ടിക്കാണിച്ച് റെബേക്ക അറ്റ്കിന്‍സനാണ് ഇത് വ്യക്തമാക്കിയത്. ഏതാണ്ട് മൂന്നിലൊന്ന് പേരുടെയും പാസ്സ്‍വേര്‍ഡിന് ആറ് ഡിജിറ്റ് മാത്രമേ ഉള്ളെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. 60%പേരും വളരെ ചെറിയ അക്കങ്ങള്‍ക്കൊണ്ടാണ് തങ്ങളുടെ പാസ്സ്‍വേര്‍ഡ് നിര്‍മ്മിക്കുന്നത്.
മിക്കവാറും മെയില്‍ഐഡിയിലെ പേരുതന്നെയാണ് പാസ്സ്‍വേര്‍ഡായി ഉപയോഗിക്കുന്നത്. മറ്റുള്ളവര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ കണ്ടെത്താനാകുന്നതായിരിക്കും ഭൂരിപക്ഷം ആളുകളുടെയും പാസ്സ്‍വേര്‍ഡ് എന്നാണ് പഠനം തെളിയിക്കുന്നത്.
123456, 12345, 123456789, Password, iloveyou, princess, rockyou,1234567, 12345678, abc123 ഇവയാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പത്ത് പാസ്സ്‍വേര്‍ഡുകള്‍. ഇത്തരത്തിലുള്ള സാധാരണ പാസ്സ്‍വേര്‍ഡുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് ഇംപെര്‍വയുടെ ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ അമിച്ചായി ഷുല്‍മാന്‍ പറഞ്ഞു.
സോഷ്യല്‍ നെറ്റ്വര്‍ക്കിംങ് സൈറ്റുകളിലും ഇത്തരത്തിലുള്ള പാസ്സ്‍വേര്‍ഡുകള്‍ ഉപയോഗിക്കരുതെന്ന് പറയുന്നുണ്ടെങ്കിലും ഓണ്‍ലൈന്‍ ബാങ്കിംങ്ങും ഷോപ്പിംഗും നടത്തുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് അവര്‍ വ്യക്തമാക്കി.
ഓരോ സെക്കന്റിലും ഹാക്കര്‍മാര്‍ ഓരോ അക്കൗണ്ടുവീതം കൈക്കലാക്കിക്കൊണ്ടിരിക്കുകയാണ്. അക്കൂട്ടത്തില്‍ നിങ്ങളുടെയും കൂടി പെടേണ്ട എന്നുണ്ടെങ്കില്‍ പാസ്സ്‍വേര്‍ഡ് നല്ലത് ഉപയോഗിക്കുന്നതായിരിക്കും നല്ലതെന്നും അവര്‍ പറഞ്ഞു. പതിനേഴ് മിനിറ്റില്‍ ഏതാണ്ട് ആയിരത്തോളം അക്കൗണ്ടുകളാണ് ആക്രമിക്കപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല