വര്‍ഷത്തില്‍ മൂന്ന് മാസത്തെ ശമ്പളം കാറിനു വേണ്ടി ചിലവാക്കേണ്ടി വരുന്നുവെന്ന് പ്രസ്റ്റനിലെ തോമസ് പറഞ്ഞപ്പോള്‍ അല്പം അതിശയോക്തിയല്ലേ എന്നു ആദ്യം സംശയിച്ചു.എന്നാല്‍ രണ്ടു കാറിന്റെയും ഇന്ഷുറന്സ്,MOT ,സര്‍വിസ് ,റിപ്പയര്‍ ,ടാക്സ് ഇതെല്ലാം കൂട്ടി നോക്കിയപ്പോള്‍ കക്ഷി പറഞ്ഞത് സത്യം തന്നെയാണെന്ന് മനസിലായി. പെട്രോളിന്റേയും ഡീസലിന്റെയും വില കുത്തനെ കൂടുകയും ടാക്സ് സര്‍ക്കാര്‍ കൂട്ടുകയും ഇന്ഷുറന്സ് പ്രീമിയത്തില്‍ ശരാശരി 40 ശതമാനം വര്‍ധനയുണ്ടാവുകയും ചെയ്തപ്പോള്‍ താളം തെറ്റിയത് ബ്രിട്ടിഷുകാരന്റെ മാസ ബജറ്റാണ് .
ഈയവസരത്തില്‍ കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയം കുറയ്ക്കാന്‍ ഉതകുന്ന ചില മാര്‍ഗനിര്‍ദേശങ്ങള്‍ ആണ് ചുവടെ ചേര്‍ക്കുന്നത്.
ഫുള്‍ UK ലൈസന്‍സ്
ഫുള്‍ UK ലൈസന്‍സ് ഇല്ലെങ്കില്‍ എത്രയും വേഗം കരസ്ഥമാക്കുക
അഡീഷണല്‍ ഡ്രൈവര്‍
ജീവിത പങ്കാളിയെയോ വീട്ടിലെ മറ്റാരെയുമോ (കുട്ടി ഡ്രൈവര്‍മാര്‍ ഒഴികെ) അഡീഷണല്‍ ഡ്രൈവറായി ചേര്‍ക്കുന്നത് 80 ശതമാനം പേര്‍ക്കും ഇന്‍ഷുറന്‍സ് പ്രീമീയം തുക കുറയ്ക്കുന്നതിന് ഉപകരിക്കുമെന്ന് കണക്കുകള്‍ പറയുന്നു.
അഡീഷണല്‍ ഡ്രൈവര്‍ക്ക് ഫുള്‍ ലൈസന്‍സ് ഇല്ലെങ്കില്‍ പോലും പ്രീമിയം കുറഞ്ഞേക്കും
ശരിയായ മൈലേജ്
ശരിയായ മൈലേജ് മാത്രം വയ്ക്കുക.വര്‍ഷത്തില്‍ ഓടുമെന്നു ഉറപ്പുള്ള മൈലേജ് മാത്രം വയ്ക്കുക.കൂടുതല്‍ മൈലേജ് വച്ചാല്‍ പ്രീമിയവും കൂടും.
ക്ളാസിക് കാറുകള്‍ വാങ്ങുക.
ക്ലാസിക് കാറുകള്‍ വാങ്ങിയാല്‍ ഇന്‍ഷുറന്‍സ് തുകയില്‍ ഏറെ കുറവ് വരുത്താമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പലരം ഇത്തരം ക്ലാസിക് കാറുകള്‍ വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കാറില്ല. എന്നാല്‍ ഇന്‍ഷുറന്‍സിന്റെ കാര്യത്തില്‍ ഇത്തരം കാറുകള്‍ ഏറെ ഫലപ്രദമാണെന്നാണ് തെളിഞ്ഞിരിക്കുന്നത്.
ക്രൈം റേറ്റ് കുറഞ്ഞ ഏരിയയില്‍ വീട് വാങ്ങുക
നിങ്ങളുടെ പോസ്റ്റ് കോഡ് ഇന്‍ഷുറന്‍സിനെ ബാധിക്കുമെന്നതിനാല്‍ ക്രൈം റേറ്റ് കുറഞ്ഞ സ്ഥലത്ത് വീട് വാങ്ങുക.വീട് വാങ്ങുന്നതിന് മുന്‍പ് http://www.upmystreet.com/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുന്നത് ഉചിതമായിരിക്കും .
ശരിയായ പാര്‍ക്കിംഗ് തിരഞ്ഞെടുക്കുക .
കേട്ടാല്‍ ഏറെ ആശ്ചര്യകരമായി തോന്നാമെങ്കിലും സ്ട്രീറ്റില്‍ പാര്‍ക്ക് ചെയ്താലും ഇന്‍ഷുറന്‍സില്‍ പ്രതിഫലിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.അതിനാല്‍ പാര്‍ക്കിങ്ങിനു ഗാരേജ്,ഡ്രൈവ് വെ, കാര്‍ പാര്‍ക്ക് തുടങ്ങിയവ തിരഞ്ഞെടുക്കുക .
ശരിയായ Excess Amount തിരഞ്ഞെടുക്കുക
സ്വന്തം തെറ്റു കൊണ്ട് അപകടം ഉണ്ടായാല്‍ പോളിസി ഉടമ മുടക്കേണ്ട തുകയാണ് Excess . പല കമ്പനികള്‍ക്കും Voluntary Excess -ന് പുറമേ Compulsary Excess ഉണ്ടെന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കുക.
ക്ളെയിം അല്ലെങ്കില്‍ കണ്‍വിക്ഷന്‍ ഉണ്ടെങ്കില്‍ അക്കാര്യം ഇന്ഷുറന്സ് കമ്പനിയോട് വെളിപ്പെടുത്തുക .
പിന്നീട് ഇക്കാര്യം കമ്പനിക്കു ബോധ്യപ്പെട്ടാല്‍ പോളിസി ക്യാന്‍സല്‍ ചെയ്തേക്കാം.ഇപ്രകാരം പോളിസി ക്യാന്‍സല്‍ ചെയ്യപ്പെട്ടാല്‍ തുടര്‍ന്ന് ഇന്ഷുറന്സ് ലഭിക്കുക ദുഷ്ക്കരമാണ് .
വളരെ ചെറിയ അപകടങ്ങള്‍ക്ക് ക്ലെയിം ചെയ്യാതിരിക്കുക.
ഈ വര്‍ഷം കിട്ടുന്ന ക്ളെയിം തുക വരും വര്‍ഷങ്ങളില്‍ അധിക പ്രീമിയത്തിന്റെ രൂപത്തില്‍ കമ്പനി തിരിച്ച് പിടിക്കും
പ്രീമിയം മാസാമാസം അടയ്ക്കുക
മാസംതോറുമുള്ള തിരിച്ചടവ് തുക അനുവദിക്കാത്ത ചില കമ്പനികളുണ്ട്. ഇത് അനുവദിക്കാന്‍ പാടില്ല. ഒരുമിച്ച് പ്രീമിയം അടയ്ക്കുമ്പോള്‍ വലിയ തുകയാകും ഉപഭോക്താവിന് ഉണ്ടാവുക. അതുകൊണ്ടുതന്നെ മാസംതോറുമുള്ള തിരിച്ചടവ് തുക അനുവദിക്കണമെന്ന് കമ്പനിയോട് ആവശ്യപ്പെടാം
ജോലി ശരിയായി വെളിപ്പെടുത്തുക
നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട് പ്രീമിയം തുകയിലും മാറ്റംവരാറുണ്ട്. അതിനാല്‍ നിങ്ങളുടെ പ്രൊഫഷന്‍ ശരിയായി വെളിപ്പെടുത്തുക ഓരോരോ തൊഴില്‍മേഖലയിലുള്ളവര്‍ക്കും ഏത്രത്തോളം തുക പ്രീമിയമായി അടയ്ക്കാമെന്ന് വ്യക്തമാക്കുന്ന സൈറ്റുകളുണ്ട്. അവ നോക്കി തുക മനസിലാക്കുക.
Comprehensive പോളിസി എടുക്കുക
Comprehensive പോളിസികള്‍ ലഭ്യമാക്കുന്ന ഇന്‍ഷുറന്‍സ് കമ്പനികളെ ആശ്രയിക്കുന്നതാണ് ഉത്തമം. തേര്‍ഡ് പാര്‍ട്ടി കമ്പനികളെ കാര്യമായി ആശ്രയിക്കേണ്ടതില്ല.
കംപാരിസന്‍ സൈറ്റുകള്‍
കുറഞ്ഞ പ്രീമിയം കണ്ടെത്താന്‍ കംപാരിസന്‍ സൈറ്റുകള്‍ ഉപയോഗിക്കുക
ക്യാഷ്ബാക്ക് സൈറ്റുകള്‍
പോളിസി ഓണ്‍ലൈന്‍ ആയി വാങ്ങുമ്പോള്‍ quidco ,topcashback തുടങ്ങിയ ക്യാഷ്ബാക്ക് സൈറ്റുകള്‍ വഴി വാങ്ങുക.ചില ഇന്ഷുറന്സ് കമ്പനികള്‍ 100 പൌണ്ട് വരെ ഇത്തരം സൈറ്റുകളിലൂടെ ക്യാഷ് ബാക്ക് ആയി നല്‍കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല