വിവാഹം കഴിഞ്ഞ് ഹണിമൂണെല്ലാം ആഘോഷിച്ച് ദമ്പതികള്‍ കുടുംബജീവിതവുമായി താദാത്മ്യം പ്രാപിക്കുകയാണ് പതിവ്. എന്നാല്‍ ചില ശീലങ്ങള്‍ ഇരുവര്‍ക്കുമിടയില്‍ കാര്യമായ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. അകാരണമായ സംശയവും നിഷേധസ്വഭാവവും എല്ലാം ഇത്തരം അകല്‍ച്ചയ്ക്ക് കാരണമായേക്കാം. മാച്ച്.കോമിലെ കെയ്റ്റ് ടെയ്‌ലര്‍ പറയുന്നത് ഇതെല്ലാമാണ്
നിഷേധസ്വഭാവം
നിഷേധസ്വഭാവം ദമ്പതിമാരുടെ മുന്നോട്ടുള്ള ജീവിതത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. ജോലിയെക്കുറിച്ച് ആശങ്ക, പ്രശ്‌നങ്ങള്‍ പലപ്പോഴും പങ്കാളിയുമായി തുറന്നു സംസാരിക്കാതിരിക്കല്‍ തുടങ്ങിയവയെല്ലാം ദാമ്പത്യം തകരുന്നതിലേക്ക് നയിക്കും.
പലപ്പോഴും പങ്കാളി നിങ്ങളുടെ ദു:ഖം കണ്ടറിഞ്ഞ് മനസിലാക്കി അതിനെ പരിഹരിക്കാന്‍ ശ്രമിച്ചാല്‍ മാറാവുന്ന പ്രശ്‌നങ്ങളേ നിങ്ങള്‍ക്കുണ്ടാകൂ. പങ്കാളിക്ക് പ്രശ്‌നമുണ്ടായാല്‍ അത് ചോദിച്ചു മനസിലാക്കുകയും അവര്‍ക്ക് മാനസികമായ പിന്‍ബലം നല്‍കുകയും വേണം. ഇരുവരും പരസ്പരം മനസിലാക്കി മുന്നോട്ടുപോകണം.
ഒരുമിച്ച് സമയം ചിലവഴിക്കുന്നത് കുറയല്‍
ഒരുമിച്ച് കുറേസമയം ചിലവഴിക്കുന്നത് ദാമ്പത്യത്തിന് ഏറെ കരുത്ത് നല്‍കുന്നതാണെന്ന് നേരത്തേ തെളിയിക്കപ്പെട്ടതാണ്. എന്നാല്‍ പലപ്പോഴും പല പ്രശ്‌നങ്ങളാലും ദമ്പതിമാര്‍ക്ക് ഒരുമിച്ച് ഇരിക്കാന്‍ പോലും സാധിക്കുന്നില്ല.
എന്നാല്‍ സമയം കൃത്യമായി വിനയോഗിച്ച് പങ്കാളിയുടെ ഒഴിവുസമയം ഏതെന്ന് മനസിലാക്കി പ്ലാന്‍ ചെയ്താല്‍ എല്ലാം നടക്കും. ചെലവുകുറഞ്ഞ രീതിയില്‍ ചില കറക്കമൊക്കെ ആകാം.
പങ്കാളിയെക്കുറിച്ച് മുന്‍ധാരണകള്‍ വേണ്ട
പങ്കാളിയെക്കുറിച്ച് മുന്‍ധാരണകള്‍ വെച്ചുപുലര്‍ത്തേണ്ട ആവശ്യമില്ല. പങ്കാളിയുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും അറിഞ്ഞ് പ്രവര്‍ത്തിക്കേണ്ടതും ആവശ്യമാണ്.
പങ്കാളിക്ക് എന്തെങ്കിലും മീറ്റിംഗിനോ മറ്റോ പോകാനുണ്ടെങ്കില്‍ അവരെ നല്ല കാര്യം പറഞ്ഞ് ആത്മവിശ്വാസത്തോടെ യാത്രയാക്കുക. അവരുടെ ഭക്ഷണരീതിയില്‍ വേണ്ട ശ്രദ്ധ പതിപ്പിക്കേണ്ടതും അത്യാവശ്യമാണ്. ഇതെല്ലാം മറന്നുപോകുന്നുണ്ടെങ്കില്‍ ഉടനേ ഒരു ഡയറിയില്‍ കുറിച്ചിടുക. അത് നിങ്ങളെ ഓര്‍മ്മിപ്പിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല