ജസ്റ്റിന്‍ എബ്രഹാം: ഇടുക്കിജില്ലാ സംഗമത്തിന്റെ ഈവര്‍ഷത്തെ ചാരിറ്റി രണ്ടു അപ്പീലുകളാണ് കമ്മിറ്റി അംഗീകരിച്ചു സഹായം ചെയ്യാന്‍ തെരഞ്ഞു എടുത്തിരിക്കുന്നത്. രണ്ടു സഹായവും അശരണരും, നിരാലംബരുമായ, അനാഥരും, അന്ധരുമായ കുരുന്നുകളുടെ കഷ്ട്ടപാടിനും ദിനംപ്രതിയുള്ള അവരുടെ ജീവിതത്തിനുമുള്ള എളിയ സഹായം മാത്രമാണ്. ഈ അനാദ ബ്വാല്യങ്ങള്‍ക്ക് നിങളുടെ കരുണയുടെ കടാഷം ഉണ്ടാകണമേ.
ഒന്നാമത്തെ സഹായം ഇടുക്കിജില്ലയിലുള്ള ഏക അന്ധ വിദ്യാലയതിനുള്ളതാണ്. 1967ല്‍ കേരളത്തില്‍ കാഴ്ച ശക്തി ഇല്ലാത്തവരുടെ ഷെമതിനും പുനരധി വാസതിനുമായി രൂപം കൊണ്ട സംഖടനയാണ് കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ്. ഇടുക്കിജില്ലയുടെ വിവിദ ഭാഗത്തുനിന്നുമുള്ള കാഴ്ച ശക്തി ഇലാത്ത കുട്ടികളെ കണ്ടെത്തി 1997 ല്‍ മൂലമറ്റത്തിനടുത്ത് കുടയത്തൂര്‍ എന്ന സ്ഥലത്ത് തുടക്കം കുറിച്ച ലൂയെസ് ബ്രെയിന്‍ സ്മാരക അന്ധവിദ്യാലയത്തില്‍ കാഷ്ച ശക്തി ഇല്ലാത്ത 43 ഓളം ആണ്‍ പെണ്‍കുട്ടി കള്‍ വസിക്കുന്നു . ഇവരുടെ ഓരോ ദിവസത്തെയും ജീവിതം മുന്നോട്ട് പോകുന്നത് സുമന സുകളുടെ സഹായത്താല്‍ മാത്രമാണ് , ഇവരുടെ താമസം , ഭഷണം, വസ്ത്രം , മരുന്നുകള്‍, പഠന സാമിഗ്രികള്‍ , വിദ്യാഭാസം തുടങ്ങിയ കാര്യങ്ങള്‍ക്കായി വലിയ ഒരു തുക ദിവസവും വേണ്ടിവരുന്നു സര്‍ക്കാരില്‍ നിന്നും വളരെ തുച്ചമായ സഹായം പേരിനുമാത്രം ലഭിക്കുന്നത് ഇവരുടെ ഭഷണത്തിന് പോലും ആവുന്നില്ല, നല്ലവരായ നാട്ടുകാരുടെയും ചെറു കിട കച്ചവടക്കരുടെയും സഹായത്താല്‍ ഇവര്‍ക്ക് മുന്നോട്ടു പോകാന്‍ കഴിയാത്ത അവസ്ഥയില്‍ ആണ് നമ്മുടെ സഹായത്തിനായി ഈ കുരുന്നുകള്‍ കൈനീട്ടുന്നത് .നിങ്ങള്‍ നല്കുന്ന ഓരോ ചില്ലി കാശും ഈ അന്ധ കുട്ടികള്‍ക്ക് ഉള്‍കാഴ്ച്ചയും സന്തോഷവും നല്കും.
ഈ സ്ഥാപനത്തില്‍ കുട്ടികളുടെ എല്ലാവിദമായ പഠന പരിപാലനത്തിനും സഹായത്തിനുമായി ഒരു പ്രദാന അദ്യാപകനും പതിമൂനോളം സഹ അദ്യാപകരും പ്രവര്‍ത്തിക്കുന്നു..ഈ സ്ഥാപനത്തെ കുറിച്ച് ഇടുക്കിജില്ലാ സംഗമം ജോയിന്റ് കണ്‍ വീനെര്‍ ശ്രീ ഷിബു കൈതോലിക്ക് നേരിട്ടു അറിയാവുന്നതാണ് ..ഈ സ്ഥാപനത്തെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ പ്രദാന അദ്യാപകന്‍ ശ്രീ . ടി .പി. പ്രേമരാജനുമായ് ബന്ധപെടാവുന്നതാണ്. ഫോണ്‍ 00919946861655.
രണ്ടാമതായി പരിഗണനയില്‍ വന്ന അപ്പീല്‍ ഇടുക്കി ജില്ലയില്‍ നെടുംകണ്ടതിനടുത്തു ചോറ്റുപാറ എന്ന സ്ഥലത്ത് 2009 മാര്‍ച് മാസത്തില്‍ ലിറ്റില്‍ സിസ്റ്റെര്‍സ് ഓഫ് ക്രൈസ്റ്റ് എന്ന സന്ന്യാസ സമൂഹം തുടക്കം കുറിച്ച ആരോരും ഇല്ലാത്ത 5 വയസ്സുമുതല്‍ 15 വയസ്സ് വരെ പ്രായമുള്ള അനാഥ ആണ്‍ കുട്ടികളെ സംരഷിക്കുന്ന സെന്റ് ജിയന്ന ആശ്രമ അനാദാലയതിനു ഉള്ളതാണ് .വളരെ ചെറിയ ഒരു കെട്ടിടത്തില്‍ പതിനഞ്ചു വയസില്‍ താഴെ മാത്രം പ്രായമുള്ള 15 ഓളം ആരോരും ഇലാതെ തെരുവില്‍ ഉപേഷിക്ക പെട്ട കുരുന്നു ബാല്യങ്ങള്‍ ഈ പ്രദേശത്തുള്ള നല്ലവരായ വെകതികളും, കുടുബവും കൊടുക്കുന്ന സഹായത്താല്‍ മാത്രം ജീവിക്കുന്നു .ഈ നിരാലംബ കുട്ടികളുടെ എല്ലവിദമായ കാരിയവും നോക്കി പരിപാലിക്കുന്നത് സേവന സന്നദ്ധരായ യാതൊരു പ്രതി ഭലവും ആശിക്കാത്ത ഒരു കൂട്ടം സന്ന്യസ്തര്‍ ആണ് .ഇവിടെ വസിക്കുന്ന അനാദരായ കുട്ടികളുടെ താമസം , ഭഷണം ,വസ്ത്രം ,രോഗ ചികിത്സ ,പഠന കാര്യങ്ങള്‍ തുടങ്ങിയവ നടത്തികൊണ്ട് പോകുവാന്‍ ഈ സന്ന്യസ്തര്‍ ഓരോ വീടും കയറി സഹായം തേടുന്നു .ഈ സ്ഥാപനത്തിന് മറ്റു യാതൊരുവിധമായ സഹായവും മറ്റു ഒരിടത്തുനിന്നും ലഭിക്കുന്നില്ല .ഈ അവസ്ഥയില്‍ ഈ കുട്ടികളുടെ നിത്യ ജീവിത ചിലവിനായി യുകെയിലുള്ള നല്ലവരായ എല്ലാവരുടെയും സഹായ സഹകരണം ചോദിക്കുന്നു.
ഈ സ്ഥാപനത്തിലേക്ക് നിരവധി അനാഥ കുട്ടികള്‍ ദിവസവും എത്തികൊണ്ടിരിക്കുന്നു താമസ ഭഷണ പരിമിതി മൂലം കൂടുതല്‍ കുട്ടികളെ എടുക്കാന്‍ കഴിയാതെ ഈ സന്ന്യസ്‌തെര്‍ വളരെ അദികം വിഷമ അവസ്ഥയില്‍ആണ് . നിങ്ങളുടെ കുട്ടിക്ക് ഒരു കളിപാട്ടം വാങ്ങുന്ന തുക ഈ കുരുന്നുകള്‍ക്ക് ഒരാഴിച്ചത്തെ ഭഷണത്തിന് സഹായം ആകും അതിനാല്‍ ഈ ക്രിസ്തുമസ് കാലത്തെ ഒരു പുണ്ണ്യ പ്രവര്ത്തി ആയ് ചെറിയൊരു സഹായം ഈ കുരുന്നുകള്‍ക്കും സമര്‍പ്പിക്കാം .ഈ അനാദ മന്ദിരത്തെ കുറിച്ച് ഇടുക്കിജില്ലാ സംഗമം കമ്മറ്റി അംഗം ശ്രീ ,റോയ് മാത്യു വിനു നേരിട്ടു കണ്ടു ബോദ്യമുള്ളതാകുന്നു .ഈ അനാദ കുട്ടികളുടെ സംരഷണത്തിന് നേതൃത്വം നല്കുന്നത് ബഹുമാനപെട്ട സിസ്റ്റര്‍ ദീപ്തി ആണ് കൂടുതല്‍ വിവരത്തിനു സിസ്റ്റര്‍ ദീപ്തി 0091468222300, 00919544170429.
ഇടുക്കിജില്ലാ സംഗമത്തിന്റെ ഈ രണ്ടു ചാരിറ്റി കളക്ഷനും ഒരുമിച്ചു നടത്തി ലഭിക്കുന്ന തുക തുല്യമായി വീതിച്ചു കൊടുക്കുന്നതാണ് . നിങ്ങള്‍ നല്കുന്ന തുകയുടെ കൃത്യവും വെകതവുമായ കണക്കു വിവരം ഓണ്‍ലൈന്‍ പേപ്പര്‍, സംഗമം ഫേസ് ബുക്ക് വഴി ഏവരെയും അറിക്കുന്നതാണ്. ഈ ചാരിടി നല്ലരീതിയില്‍ വിജയകരമാക്കുവാന്‍ എല്ലാ മനുഷ്യ സ്‌നേഹികളുടെയും ഉദാരമായ സഹായം ഇടുക്കിജില്ലാ സംഗമം കമ്മറ്റി ചോദിക്കുന്നു .
ഈ വര്‍ഷത്തെ ചാരിറ്റി കളക്ഷന്‍ നവംബര്‍ ഒന്നുമുതല്‍ ആരംഭിക്കുകയാണ്. ഇടുക്കിജില്ലാ സംഗമം ഒരുവര്‍ഷം രണ്ടു ചാരിറ്റി മാത്രമേ നടത്താ റോള്ളൂ ആയതിനാല്‍ മുകള്‍ സൂചിപ്പിച്ച രണ്ടു സ്ഥാപനത്തിനും ഏവരുടെയും കഴിവുള്ള സഹായം ചെയ്തു സഹകരിക്കണമെന്ന് ഇടുക്കിജില്ലാ സംഗമം കമ്മറ്റി അഭ്യര്‍ഥിക്കുന്നു .മുന്‍ വര്‍ഷങ്ങളില്‍ നിങള്‍ നല്കിയ വലിയ സഹായത്തിനും സഹകരണത്തിനും നന്ദി അറിയ്ക്കുന്നു .
നിങ്ങളുടെ വിലയേറിയ സഹായം താഴെ കൊടുക്കുന്ന ബാങ്ക് അക്കൌണ്ടില്‍ ട്രാന്‍സ്ഫര്‍ ചെയ്യുമല്ലോ ….
BANK BARCLAYS
ACCOUNT NAME IDUKKI JILLA SANGAMAM .
ACCOUNT NO 93633802.
SORT CODE 20 76 92.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല