ജസ്റ്റിന്‍ എബ്രഹാം: ഇടുക്കിജില്ലാ സംഗമം നടത്തി വരുന്ന ചാരിറ്റി കളക്ഷന്‍ മൂല മറ്റതിനടുത്ത് കൊടയത്തൂര്‍ ഉള്ള ലൂയെസ് ബ്രെയിന്‍ സ്മാരക അന്ധ വിദ്യാലയത്തിലെ കുട്ടികള്‍ക്കും , നെടുംകണ്ടതിനടുത്തു ചോറ്റുപാറയുള്ള സെന്റ് ജിയന്ന എന്ന അനാഥ ആശ്രമത്തിലെ അനാഥ കുരുന്നുകള്‍ക്കുംവേണ്ടിയുള്ള സഹായം പതിനഞ്ചു ദിവസം പിന്നിട്ടപ്പോള്‍ സ്‌നേഹ നിധി കളായ മലയാളികളുടെ നിര്‍ലൊഭവും അകമഴിഞ്ഞതുമായ സഹായത്താല്‍ പൌണ്ട് 809.90 ഇടുക്കിജില്ലാ സംഗമം അക്കൌണ്ടില്‍ ലഭിച്ചിട്ടുണ്ട്.
മേല്‍ സൂചിപിച്ച തുക കൊണ്ട് അനാഥരും അന്ധരുമായ എഴുപതോളം കുരുന്നുകളുടെ ഭഷനതിനുപോലും തികയുന്നില്ല ..ആയതിനാല്‍ കാഴ്ച എന്ന മഹാ ദാനത്തിന്റെ ശക്തി എന്തെന്ന് തിരിച്ചറിയാന്‍ കഴിയാത്ത ഉള്‍മനസ്സില്‍ കറുത്ത പ്രപഞ്ചം മാത്രം കണ്ടു വളരുന്ന ഈ അന്ധ കുരുന്നുകള്‍ക്ക് സ്വന്തം മാതാ പിതാക്കളുടെ സഹോദരങ്ങളുടെയോ, കൂട്ടുകാരുടെയോ മുഖം കാണാനുള്ള ഭാഗ്യം നഷ്ട്ടപെട്ട ഇവരുടേതായ ഒരുലോകത്ത് വേദനയും വിഷമവും സഹിച്ചു ജീവിതം മുന്നോട്ടു നീക്കുന്നു .ഈ ലോകത്തിന്റെ എല്ലാ മനോഹാരിതയും കണ്ടും ആസ്വതിച്ചും ജീവിക്കുവാന്‍ അവസരം ലഭിച്ച നമ്മള്‍ എത്രയോ ഭാഗ്യമുള്ളവര്‍ .നമ്മള്‍ ഇന്നനുഭവിക്കുന്ന സന്തോഷത്തിന്റെ ചെറിയ ഒരു അംശം ഈ കുട്ടികളുടെ ഭഷ നതിണോ ,വസ്ത്രതിനോ, മരുന്നിനോ കൊടുക്കുവാന്‍ സാദിച്ചാല്‍നമ്മുടെ ജീവിതത്തില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്ന വലിയ പുണ്യം,ആയരിക്കും.
പിറന്നു വീണപ്പോള്‍ തന്നെ പെറ്റഅമ്മയാല്‍ ഉപേഷിക്കപെട്ടു സ്വന്തവും ബന്ധവും എന്തെന്ന് അറിയാതെ മറ്റുള്ളവരുടെ കടാക്ഷത്താലും, സഹായത്താലും മാത്രം ജീവിച്ചു പോകുന്ന ഒരുപറ്റം അനാഥ ബാല്യങ്ങള്‍ സെന്റ് ജിയന്ന അനാദ മന്ദിരത്തില്‍ ജീവിക്കുന്നു .ഇവിടെ വസിക്കുന്ന ഈ കുട്ടികളുടെ എല്ലാവിദമായ കാര്യങ്ങളും നോക്കി പരിപാലിച്ചു ഒരമ്മയുടെ സ്‌നേഹം പകര്‍ന്ന് നല്കി ഇവരെ പോറ്റി വളര്‍ത്തുന്നത് സ്‌നേഹനിധി കളായ ലിറ്റില്‍ സിസ്റ്റെര്‍സ് ഓഫ് ക്രൈസ്റ്റ് എന്ന സന്ന്യാസ സമൂഹത്തിലെ സന്ന്യസ്തരാന്..ഇവിടെ വസിക്കുന്ന അനാദരായ കുട്ടികളുടെ താമസം , ഭഷണം ,വസ്ത്രം ,രോഗ ചികിത്സ ,പഠന കാര്യങ്ങള്‍ തുടങ്ങിയവ നടത്തികൊണ്ട് പോകുവാന്‍ ഈ സന്ന്യസ്തര്‍ ഓരോ വീടും കയറി സഹായം തേടുന്നു .ഈ സ്ഥാപനത്തിന് മറ്റു യാതൊരുവിധമായ സഹായവും മറ്റു ഒരിടത്തുനിന്നും ലഭിക്കുന്നില്ല .ഈ അവസ്ഥയില്‍ ഈ കുട്ടികളുടെ നിത്യ ജീവിത ചിലവിനായി നല്ലൊരു തുക വേണ്ടി വരുന്നു .ഇവരുടെ സഹായത്തിനായി യുകെയിലുള്ള നല്ലവരായ എല്ലാവരുടെയും മുന്‍പില്‍ ഇടുക്കിജില്ലാ സംഗമം കമ്മറ്റി നിങ്ങളാല്‍ കഴിയുന്ന ഒരു സഹായം ചോദിക്കുന്നു.
ഇടുക്കിജില്ലാ സംഗമത്തിന്റെ ഈ രണ്ടു ചാരിറ്റി കളക്ഷനും ഒരുമിച്ചു നടത്തി ലഭിക്കുന്ന തുക തുല്യമായി വീതിച്ചു കൊടുക്കുന്നതാണ് . നിങ്ങള്‍ നല്കുന്ന തുകയുടെ കൃത്യവും വെകതവുമായ കണക്കു വിവരം ഓണ്‍ലൈന്‍ പേപ്പര്‍, സംഗമം ഫേസ് ബുക്ക് വഴി ഏവരെയും അറിക്കുന്നതാണ്. ഈ ചാരിടി നല്ലരീതിയില്‍ വിജയകരമാക്കുവാന്‍ എല്ലാ മനുഷ്യ സ്‌നേഹികളുടെയും ഉദാരമായ സഹായം ഇടുക്കിജില്ലാ സംഗമം കമ്മറ്റി ചോദിക്കുന്നു .
നിങ്ങളുടെ വിലയേറിയ സഹായം താഴെ കൊടുക്കുന്ന ബാങ്ക് അക്കൌണ്ടില്‍ ട്രാന്‍സ്ഫര്‍ ചെയ്യുമല്ലോ,
BANK BARCLAYS
ACCOUNT NAME IDUKKI JILLA SANGAMAM .
ACCOUNT NO 93633802.
SORT CODE 20 76 92.
ഒരിക്കല്‍ കൂടി ഏവരുടെയും സഹായ സഹകരണം ചോദിച്ചുകൊള്ളുന്നു .മുന്‍വര്‍ഷങ്ങളില്‍ നിങ്ങള്‍ നല്കിയ വലിയ സഹായത്തിനും ഇടുക്കിജില്ലാ സംഗമം നന്ദി അറിയ്ക്കുന്നു .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല