ലണ്ടന്‍: 2011ലെ റിയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് കെയ്റ്റിന്റെ അനുജത്തി പിപ്പ മിഡില്‍ടെണിന് ലഭിക്കുമെന്ന് ബെറ്റ് വച്ച പലര്‍ക്കും പണം നഷ്ടമായി. പ്രശസ്ത ബുക്ക്‌മേക്കര്‍ പാഡി പവര്‍ 5,000പൗണ്ടി ലധികമാണ് തിരിച്ചു നല്‍കേണ്ടി വന്നത്.
റോയല്‍ വെഡിംങ് ദിനത്തില്‍ തൂവെള്ള ഗൗണ്‍ ധരിച്ച് ചേച്ചിയുടെ തോഴിയായി എത്തി മുഴുവന്‍ കാണികളുടെ കണ്ണുകളുടെ ആകര്‍ഷണം ഏറ്റുവാങ്ങിയ പിപ്പയ്ക്ക് കരോള്‍ വോടെര്‍മാന്റെ നിതംബ സൗന്ദര്യത്തിനു മുന്നില്‍ അടിയറവ് പറയേണ്ടി വന്നപ്പോള്‍ ഞെട്ടിയത് ആയിരക്കണക്കിന് പിപ്പ ആരാധകരാണ്. മാസങ്ങളായി ഓണ്‍ലൈനില്‍ നടക്കുന്ന വോട്ടെടുപ്പില്‍ 27കാരിയായ പിപ്പയെ ബഹുദൂരം പിന്തള്ളിയാണ് 50കാരിയായ കരോള്‍ അവാര്‍ഡ് അടിച്ചെടുത്തിരിക്കുന്നത്.
വണ്‍മാന്‍ റെയ്‌സില്‍ ഉസൈന്‍ ബോള്‍ട്ട് ഒന്നാം സ്ഥാനം നേടും എന്നതിനേക്കാള്‍ ഉറപ്പുണ്ടായിരുന്നു പിപ്പയുടെ കാര്യത്തിലെന്ന് പാഡി പവറിന്റെ വക്താവ് പറയുന്നു. പിപ്പയുമായി ബന്ധപ്പെട്ട് ബെറ്റിന്റെ കാര്യമായതിനാല്‍ പണം നല്‍കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല