നിതാരി കൂട്ടക്കൊലക്കേസ് പ്രതി സുരീന്ദർ കോലിയുടെ വധശിക്ഷ അലഹാബാദ് ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു. മനുഷ്യാവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടന നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിച്ചായിരുന്നു വിധി.
നേരത്തെ ശിക്ഷ ഇളവു ചെയ്യണം എന്നാവശ്യപ്പെട്ട് സുരീന്ദർ കോലിയും ഹർജി സമർപ്പിച്ചിരുന്നു. സെപ്റ്റംബർ 12 ന് കോലിയുടെ വധശിക്ഷ നടപ്പാക്കുമെന്നാണ് മീററ്റ് പോലീസ് സൂപ്രണ്ട് അറിയിച്ചിരുന്നത്.
കഴിഞ്ഞ ഒക്ടോബറിലാണ് കോലിയുടെ വധശിക്ഷ ശരിവച്ച് സുപ്രീം കോടതി വിധി വന്നത്. തുടർന്ന് കോലിയുടെ ദയാ ഹർജി രാഷ്ട്രപതി തള്ളുകയും ചെയ്തു.
ഉത്തർപ്രദേശിലെ നോയിഡക്കടുത്ത് നിതാരിയിൽ വ്യവസായിയായ മൊനീന്ദർ സിങിന്റെ വീട്ടിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.ന്മൊനീന്ദർ നിങിന്റെ ജോലിക്കാരനായ കോലി വീട്ടിലെ കുട്ടികളെ തട്ടിക്കൊണ്ടുവന്നു പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2005 – 2006 കാലയളവിൽ 16 കേസുകളാണ് പീഡനത്തിനും കൊലപാതകത്തിനുമായി കോലിയുടെ പേരിലുണ്ടായിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല