ടോം ജോസ് തടിയംപാട്: നിപാ ബാധിച്ചു മരിച്ച മലയാളി നഴ്‌സ് ലിനിയുടെ കുടുംബത്തിന് താങ്ങായി സന്ദര്‍ലാന്‍ഡ് മലയാളികളും സിബി തോമസും. കാരുണൃത്തിന്റെ നീരുറവ വറ്റിയിട്ടില്ലയെന്നു തെളിയിക്കുകയാണ് സന്ദര്‍ലാണ്ടിലെ സിബി തോമസിന്റെ പ്രവര്‍ത്തനം. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കുമുന്‍പ് നിപാ വൈറസ് ബാധിച്ചു മരണമടഞ്ഞ നേഴ്‌സ് ലിനിയുടെ കുടുംബത്തെ സഹായിക്കുന്നതിനു വേണ്ടി സന്ദര്‍ലാന്‍ഡ് കാത്തോലിക്ക സമൂഹം ഒറ്റദിവസം കൊണ്ട് ശേഖരിച്ചത് 1100 പൗണ്ട്.
സന്ദര്‍ലാന്‍ഡ് കാത്തോലിക്ക സമൂഹത്തിന്റെ വാട്ട്‌സപ്പ് ഗ്രൂപ്പിലൂടെ നടത്തിയ പ്രചാരണത്തിലൂടെയാണ് സിബി തോമസാണ് ഈ പണം കണ്ടെത്തിയത്. സിബിയുടെ ഈ പ്രവര്‍ത്തനം യു കെ മലയാളി സമൂഹത്തിനു തന്നെ മാതൃകയാണ്. ഒരു ലക്ഷത്തി എണ്ണായിരം രൂപ ഇന്നു രാവിലെ പേരാമ്പ്രയിലുള്ള വീട്ടില്‍ എത്തി ലിനിയുടെ ഭര്‍ത്താവ് സജീഷിന്റെ സാന്നിധ്യത്തില്‍ സിബി തോമസ് ലിനിയുടെ കുട്ടികള്‍ക്ക് കൈമാറി.
ഇതിനു മുന്‍പ് കിഡ്‌നി തകരാറിലായ ഒരാള്‍ക്ക് തന്റെ കിഡ്‌നി സംഭാവന ചെയ്തതിലൂടെ സിബിയുടെ നല്ലമാനസിന്റെ നറുമണം യു കെ മലയാളികളുടെ ഇടയില്‍ പാരത്തിയിട്ടുണ്ട്. UUKMA ലിനക്ക് വേണ്ടി നടത്തുന്ന ചാരിറ്റിക്കു പിന്തുണ അറിയിച്ചുകൊണ്ട് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് പ്രസിദ്ധികരിച്ച വാര്‍ത്ത! കണ്ടാണ് സിബി ഈ സല്‍പ്രവര്‍ത്തിക്കു മുന്‍കൈയെടുത്തത് എന്നതില്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യെക്ക് അഭിമാനമുണ്ട്. ഇടുക്കി ചാരിറ്റി ഗ്രൂപ്പിനുവേണ്ടി സജീഷുമായി ബന്ധപ്പെട്ട് ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചത് ബെര്‍ക്കിന്‍ ഹെഡില്‍ താമസിക്കുന്ന കൊഴീക്കോട് സ്വദേശി ആന്റോ ജോസാണ്. തുടര്‍ന്ന് സിബി സജീഷുമയി ബന്ധപ്പെടുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല