യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള നേഴ്‌സുമാര്‍ക്ക് എര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ യു.കെയിലെത്തുന്ന നേഴ്‌സുമാരുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഭാഷാനൈപുണ്യം അടക്കമുള്ള നിയന്ത്രണങ്ങളാണ് എടുത്തുമാറ്റിയിരിക്കുന്നത്. ഇതോടെ യൂറോപ്പില്‍ നിന്നുമെത്തുന്ന നേഴ്‌സുമാരുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചിരിക്കുകയാണ്.
വര്‍ക്ക് പെര്‍മിറ്റോ വിസയോ IELTS സ്കോറോ ഇല്ലാതെ ഇവര്‍ക്ക് ജോലി ചെയ്യാന്‍ കഴിയുമെന്നതിനാല്‍ ONP ചെയ്തു നഴ്സിംഗ് ജോലി സ്വപ്നം കാണുന്ന മലയാളികള്‍ അടക്കമുള്ള വിദേശ നഴ്സുമാര്‍ക്ക് ഇക്കൂട്ടര്‍ വലിയൊരു ഭീഷണിയാണ് ഉയര്‍ത്തുന്നത്.സീനിയര്‍ കെയറര്‍ വിസ അടുത്ത മാസം മുതല്‍ ഇല്ലാതാകുന്നതോടെ കുടിയേറ്റ സ്വപ്‌നങ്ങള്‍ മരവിച്ചിരുക്കുന്ന വിദേശ നഴ്സുമാര്‍ക്ക് EU നഴ്സുമാരുടെ ഒഴുക്ക് ഇരുട്ടടിയാണ്.
നേരത്തേ വിദേശത്തുനിന്നുള്ള നേഴ്‌സുമാര്‍ രാജ്യത്ത് തൊഴിലെടുക്കുന്നതിന് ചില മാനദണ്ഡങ്ങളുണ്ടായിരുന്നു. ഭാഷയിലുള്ള അറിവ്, ആരോഗ്യരംഗത്തെക്കുറിച്ചുള്ള അറിവ് എന്നിവ ഇവിടെയെത്തുന്ന നേഴ്‌സുമാര്‍ക്ക് നിര്‍ബന്ധമായും ഉണ്ടാവേണ്ടിയിരുന്നു. ഇത്തരം നിബന്ധനകളാണ് കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഒഴിവാക്കിയത്.
യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങളെ ലംഘിക്കുന്നതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്തരം മാനദണ്ഡങ്ങള്‍ പിന്‍വലിച്ചത്. നിബന്ധനകള്‍ പിന്‍വലിച്ച് അഞ്ചുമാസത്തിനുശേഷം 1436 നേഴ്‌സുമാര്‍ യു.കെയിലെ വിവിധ ആശുപത്രികളില്‍ ജോലിചെയ്യാനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനുമുമ്പുള്ള അഞ്ചുമാസങ്ങളില്‍ ഇത് 857 ആയിരുന്നു.
എന്നാല്‍ ഇതിനെതിരേയുള്ള പ്രതിഷേധവും വ്യാപകമായിട്ടുണ്ട്. നേരത്തേ യൂറോപ്പില്‍ നിന്നുള്ള നേഴ്‌സുമാര്‍ക്ക് മൂന്നുമാസത്തെ കാലയളവില്‍ 450 മണിക്കൂറോളം ജോലിയെടുക്കാന്‍ സാധിക്കുമെന്ന് തെളിയിക്കേണ്ടിയിരുന്നു. ഇംഗ്ലീഷ് ഭാഷയിലുള്ള അറിവും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇത്തരം നിബന്ധനകളാണ് ഇപ്പോള്‍ ഇല്ലാതായിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല