മോഷ്ടാവെന്ന് ആരോപിച്ച് സൈനികര്‍ യുവാവിനെ പരസ്യമായി വെടിവെച്ചുകൊന്നു. പാകിസ്താനിലെ കറാച്ചിയിലാണ് സംഭവം നടന്നത്. ടെലിവിഷന്‍ ചാനലുകള്‍ ഇതിന്റെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നു. സംഭവം വന്‍ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്.
ജനവാസകേന്ദ്രമായ ക്ലിഫ്റ്റണിലെ പാര്‍ക്കില്‍ വച്ചാണ് സബീര്‍ഷാ യെന്ന ഇരുപത്തിയഞ്ചുകാരനെ റെയ്ഞ്ചേഴ്സ് അര്‍ദ്ധസൈനിക വിഭാഗത്തിലെ അഞ്ചു ഭടന്മാര് ചേര്‍ന്ന് വെടിവച്ചു കൊന്നത്. പോലീസുകാരന്റെ വീട്ടില്‍ തോക്കുചൂണ്ടി മോഷണം നടത്തി എന്നാരോപിച്ചായിരുന്നു ‘വധശിക്ഷ’.
എന്നാല്‍ യുവാവിന്റെ മൃതദേഹത്തിനരികില്‍നിന്ന് കളിത്തോക്കാണ് കണ്ടുകിട്ടിയത്. ആരോ ക്യാമറയില്‍ പകര്‍ത്തിയ കൊലപാതക ദൃശ്യം ടെലിവിഷനില്‍ ആവര്‍ത്തിച്ചു കാണിച്ചതോടെ വന്‍ വിവാദമായി. ഷായുടെ മൃതദേഹവുമായി ബന്ധുക്കള്‍ പ്രകടനം നടത്തുകയും ചെയ്തു. ഇതേത്തുടര്‍ന്ന് സംഭവത്തിനുത്തരവാദികളായ അഞ്ച് അര്‍ധസൈനികരെ പോലീസ് അറസ്റ്റ് ചെയ്തു.
കൊലപാതകത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല