സാബു ചുണ്ടക്കാട്ടില്‍: ഇന്ത്യയുള്‍പ്പടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ ഒരു നേരത്തെ ആഹാരത്തിനും, തല ചായ്ക്കാന്‍ ഒരിടമില്ലാതെയും പഠനത്തിന് പണം തടസമായി നില്‍ക്കുന്നതുമായ ദശലക്ഷങ്ങളാണ് ഉള്ളത്. ഇവര്‍ക്ക് കരുണയെത്തിച്ച് നല്‍കുവാന്‍ യുകെയിലെ ജീസസ് യൂത്ത് പ്രവര്‍ത്തകര്‍ കൈകോര്‍ക്കുന്നു.
നിലവില്‍ 25 രാജ്യങ്ങളില്‍ പതിനായിരങ്ങള്‍ക്ക് ജീസസ് യൂത്ത് കരുണയെത്തിച്ച് നല്‍കിവരുന്നു. ഈ സഹായഹസ്തം കൂടുതല്‍ ആളുകളില്‍ എത്തിക്കുന്നതിന് ആവശ്യമായ പണം കണ്ടെത്തുന്നതിന് ആമേന്‍ എന്ന പേരില്‍ നടത്തുന്ന കറി നൈറ്റ് ഈ മാസം 17 ന് ശനിയാഴ്ച നടക്കും. സെന്‍ട്രല്‍ മാഞ്ചസ്റ്ററിലെ സിറോ മലബാര്‍ കമ്യൂണിറ്റി സെന്ററില്‍ വൈകുന്നേരം 5.30 മുതല്‍ രാത്രി 9.30 വരെയാണ് കറി നൈറ്റ്. ബഫെ സര്‍വീസാണ് ഒരുക്കിയിരിക്കുന്നത്. ഗാനമേളയും തദവസരത്തില്‍ നടക്കും.
ഒട്ടേറെ വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കുന്ന പരിപാടിയിലേക്കുള്ള പ്രവേശനം മിതമായ നിരക്കിലുള്ള പാസു മൂലം നിയന്ത്രിച്ചിരിക്കുന്നു. ഈ മഹത്തായ ഉദ്യമത്തില്‍ കൈകോര്‍ക്കാന്‍ ജീസസ് യൂത്ത് നിങ്ങളേയും ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്,
ബിജോയി (07710675575)
സ്ബി (07886670128)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല