പാരീസ്: ബുര്‍ഖ നിരോധനം നടപ്പാക്കിയിശേഷം ബുര്‍ക്ക ധരിച്ച സ്ത്രീകള്‍ യൂറോപ്യന്‍ കോടതിയില്‍ വിചാരണ നേരിടുന്നു. നെജാദ്, ഹിന്ദ് എന്നീ രണ്ടു സ്ത്രീകളാണ് നിയമംലംഘിച്ച് ബുര്‍ഖ ധരിച്ചതിന് കോടതിയില്‍ നടപടികള്‍ നേരിടുന്നത്.
ഈ വര്‍ഷം ആദ്യം ഫ്രാന്‍സില്‍ നടപ്പിലാക്കിയ ബുര്‍ഖ നിരോധനം നിയമം ലംഘിച്ചു എന്ന കുറ്റമാണ് ഇവര്‍ക്കെതിരെയുള്ളത്. 31വയസുകാരിയായ ഹിന്ദ് വ്യാഴാഴ്ച ബുര്‍ഖ ധരിച്ച് മ്യൂക്‌സിലെ കോടതി കെട്ടിടത്തിനകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിക്കവെ പോലീസ് തടയുകയായിരുന്നു. മുഖം മൂടി അഴിച്ചുവയ്ക്കാന്‍ പോലീസ് അവരോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ 34കാരിയായ നെജാദ് വീടിനുള്ളില്‍ ബുര്‍ഖ ധരിച്ചതിനാണ് പുലിവാലു പിടിച്ചത്.
കോടതി നടപടികള്‍ മുന്നോട്ടുപോകണമെങ്കില്‍ ബുര്‍ഖ മാറ്റണെമെന്ന് പോലീസ് കമ്മീഷണര്‍ ഫിലിപ്പ് ടയര്‍ലോക്ക് ഹിന്ദിനോട് പറഞ്ഞു. എന്നാല്‍ കോടതിയോടുള്ള പ്രതിഷേധ സൂചകമായി കയ്യിലണിയാന്‍ സ്വന്തമായി വിലങ്ങ് വാങ്ങിയ ഹിന്ദ് ബുര്‍ഖ അഴിക്കാന്‍ കൂട്ടാക്കിയില്ല. തനിക്കിത് ഒഴിവാക്കാന്‍ കഴിയാത്തതാണെന്നും ഇതെപ്പോഴും തന്റെ കൂടെയുണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി.
‘എന്റെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ നിന്നും നിയമം എന്നെ വിലക്കുന്നു. സ്വയം പ്രതിരോധിക്കുന്നതിനും അത് വിലക്കേര്‍പ്പെടുത്തുന്നു. ഒരു പ്രത്യേക തരത്തില്‍ വസ്ത്രം ധരിക്കാന്‍ നിയമം എന്നെ നിര്‍ബന്ധിക്കുന്നു. എനിക്ക് എന്റെ മതപരമായ വിശ്വാസം അനുസരിച്ച് ജീവിക്കുകയാണ് വേണ്ടത്.’ ഹിന്ദ് പറഞ്ഞു.
എന്നാല്‍ ബലംപ്രയോഗിച്ച് ബുര്‍ഖ അഴിച്ചുമാറ്റരുതെന്ന് പോലീസിന് കര്‍ശന നിര്‍ദേശം ലഭിച്ചിട്ടുണ്ട്. പുതിയ നിയമത്തിലെ വെല്ലുവിളികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് പ്രോസിക്യൂട്ടര്‍ക്ക് വിശദമായി പഠിക്കേണ്ടതിനാല്‍ ഇവരെ കോടതിയില്‍ ഹാജരാക്കുന്നത് മാറ്റിവച്ചിട്ടുണ്ട്. സെപ്റ്റംബറില്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പാരീസിലെ ഓള്‍നെ സൗസ് ബോയിസ് എന്ന സ്ഥലത്തുള്ളവരാണ് പിടിക്കപ്പെട്ട രണ്ടുപേരും. ഇവര്‍ക്ക് നിര്‍ബന്ധിത പൗരത്വ ക്ലാസുകളില്‍ പങ്കെടുക്കുന്നതിനായി 140പൗണ്ട് ഫൈന്‍ ഈടാക്കും. എന്നാല്‍ ബുര്‍ഖ നിരോധനം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ കുറ്റം നിഷേധിച്ചിട്ടുണ്ട്. ഇഷ്ടപ്പെട്ട വസ്ത്രം ധരിച്ചു എന്ന കുറ്റത്തിന് ഇവരെ ശിക്ഷിച്ചാല്‍ തങ്ങള്‍ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ പോകുമെന്ന് മ്യൂക്‌സ് കോടതിയില്‍ 80ഓളം വരുന്ന സ്ത്രീ സംഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല