ലണ്ടന്‍:ഏഷ്യന്‍ വംശജര്‍ക്കിടയില്‍ വ്യാപകമായി നിലവിലുള്ള നിര്‍ബന്ധിത വിവാഹം നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. നിര്‍ബന്ധിത വിവാഹം സമൂഹത്തിന് അംഗീകരിക്കാനാവാത്തതാണെന്നും അതിനാല്‍ അത് ക്രിമിനല്‍ കേസിന്റെ പരിധിയില്‍ കൊണ്ടുവരുമെന്നും എം.പിമാര്‍ പറഞ്ഞു.
ബ്രിട്ടനില്‍ വര്‍ഷം തോറും ആയിരക്കണക്കിനാളുകളാണ് നിര്‍ബന്ധിത വിവാഹത്തിനിരയാവുന്നത്. ഇപ്പോഴത്തെ നിയമപ്രകാരം ഇത്തരം വിവാഹങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ വകുപ്പുണ്ടോയെന്ന കാര്യത്തില്‍ ഇവര്‍ക്ക് ഉറപ്പില്ലാത്തതിനാല്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹത്തിന് സമ്മതിക്കുകയാണ് പലരും ചെയ്യുന്നത്. ഇത്തരം വിവാഹത്തിന് ഇരയാകുന്നവരെ സഹായിക്കാനാവശ്യമായ യാതൊരു നിയമവും ഇല്ലെന്ന് കോമണ്‍സ് ഹോം അഫേയേഴ്‌സ് സെലക്ട് കമ്മിറ്റി പറഞ്ഞു. വ്യക്തിയുടെ സമ്മതമില്ലാതെ അയാളുടെ വിവാഹം നടത്തിയാല്‍ അത് ക്രിമിനല്‍ കുറ്റമാക്കാനാണ് തീരുമാനം. ഈ തീരുമാനം നടപ്പാക്കുകയാണെങ്കില്‍ അത് യു.കെയ്ക്കുള്ളിലും അന്താരാഷ്ട്രതലത്തിലും ഒരു നല്ല സന്ദേശമാകും നല്‍കുകയെന്നും എം.പിമാര്‍ പറഞ്ഞു.
2008 നവംബറിനും ഈ ഫെബ്രുവരിക്കുമിടയില്‍ 300 നിര്‍ബന്ധിത വിവാഹമാണ് നടന്നിട്ടുള്ളത്. ഇതിനെതിരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അറിവില്ലായ്മ കൊണ്ടും, അന്തവിശ്വാസം കൊണ്ടും നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നവരെ പിന്തിരിപ്പിക്കുന്നതില്‍ സ്‌ക്കൂളുകളും പരാജയപ്പെട്ടെന്ന് എം.പിമാര്‍ കുറ്റപ്പെടുത്തി. അത് അവര്‍ തെറ്റായി എടുക്കുമോ, വംശീയമായ അധിക്ഷേപമാകുമോ എന്ന പേടിയാണ് ഇതിനു പിന്നില്‍. ഇത്തരം കാര്യങ്ങളില്‍ ആവശ്യമായ നടപടിസ്വീകരിക്കാന്‍ ടീച്ചര്‍മാര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല