1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 17, 2015

അപ്പച്ചന്‍ അഗസ്റ്റിന്‍: യു കെ യില്‍ ഒക്ടോബര്‍ 23 നു ആരംഭിക്കുന്ന നീണ്ടൂര്‍ ദശാബ്ദി സംഗമ ആഘോഷത്തിലെ വിഷിഷ്ടാതിതിയായി എത്തി ചേര്‍ന്ന നീണ്ടൂര്‍ ഇടവക വികാരി ഫാ.സജി മെത്താനത്തിനു ലണ്ടന്‍ ഹീത്രു വിമാനത്താവളത്തില്‍ ഉജ്ജ്വല വരവേല്‍പ്പ് അരുളി.ഫാ.സജി നീണ്ടൂര്‍,നീണ്ടൂര്‍ സംഗമ ദശാബ്ദി സംഘാടക സമിതി അഡ്വൈസര്‍ ജോണി കല്ലടാന്തി, സംഗമ സമിതി സെക്രട്ടറി സജി മാത്യു, റൂബി കല്ലടാന്തിയില്‍ തുടങ്ങിയവര്‍ സ്‌നേഹോജ്ജ്വലമായ സ്വീകരണം ആണ് ഒരുക്കിയത്.

നീണ്ടൂര്‍ വി.വിശുദ്ധ മിഖായേല്‍ മാലാഖയുടെ നാമധേയത്തിലുള്ള ഇടവക പള്ളി വികാരിയും,നീണ്ടൂര്‍കാരുടെ പ്രിയപ്പെട്ട അജപാലന ശുശ്രുഷകനും,ആഗോളതലത്തില്‍ തന്റെ ഇടവക മക്കളുടെ കാര്യങ്ങളില്‍ വളരെ താല്‍പ്പര്യപൂര്‍വ്വം സദാ ബന്ധപ്പെടാറുമുള്ള ഫാ.സജി മെത്താനത്ത് വന്നെത്തിയതോടെ ത്രിദിന സംഗമ ദശാബ്ദി ആഘോഷത്തിന് ആവേശം വര്‍ദ്ധിച്ചിരിക്കുകയാണ്.

കണ്ണൂര്‍ ജില്ലയിലെ കല്ലാര്‍ ഇടവകയില്‍ മെത്താനത്ത് ഭവനത്തില്‍ 1967 ല്‍ ജനിച്ച സജി അച്ചന്‍,1994 ല്‍ കോട്ടയം രൂപതയുടെ കീഴില്‍ വൈദികപ്പട്ടം സ്വീകരിച്ചു.സജി അച്ചന്‍ തന്റെ ഉപരി പഠനം റോമിലാണ് നടത്തിയത്.യു കെ യില്‍ തന്റെ രണ്ടാഴ്ചത്തെ തിരക്കിട്ട പര്യടനത്തില്‍ പല ഔദ്യോഗിക പരിപാടികളും,സന്ദര്‍ശനങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

പ്രാദേശിക പ്രവാസി കൂട്ടായ്മ്മകളില്‍ ഏറ്റവും പ്രശസ്തവും, ഇടവക തിരുന്നാള്‍ വിദേശങ്ങളിലും ആവേശപൂര്‍വ്വം ആഘോഷിച്ചു പോരുകയും, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിവസിക്കുന്ന 2000ല്‍ പരം പ്രവാസി കുടുംബാംഗങ്ങളെ കോര്‍ത്തിണക്കി ആഗോള സംഗമങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു വരാറുള്ള നീണ്ടൂര്‍ പ്രവാസി കുടുംബങ്ങളുടെ യു കെ യിലെ സംഗമം ദശാബ്ദി നിറവില്‍ പ്രൌഡ ഗംഭീരമാവും.ഈ വര്‍ഷത്തെ പത്താമത് സംഗമം ഒക്ടോബര്‍ 23,24,25 തീയതികളിലായി 3 ദിവസം നീളുന്ന വിപുലമായ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഗംഭീരമായി സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്ത്തിയായി കഴിഞ്ഞു.

നീണ്ടൂര്‍ ദശാബ്ദി സംഗമത്തില്‍ വിഷിഷ്ടാതിതിയായി ആന്റ്റോ ആന്റ്റണി എം. പി യും പങ്കു ചേരും. ഫാ. റെജി ഓണശ്ശേരില്‍, വി. സി പീറ്റര്‍ കുഴിയില്‍, ഗ്‌ളോബല്‍ നീണ്ടൂര്‍ സംഗമ പ്രസിഡണ്ട് ഏബ്രഹാം കല്ലിടാന്തിയില്‍, ജോബി ഇടപ്പള്ളിച്ചിറ തുടങ്ങിയവരും വിവിധ രാജ്യങ്ങളില്‍ നിന്നായി എത്തിച്ചേരും.

യു. കെ യിലുള്ള എല്ലാ നീണ്ടൂരുകാരുടെയും ക്ഷേമത്തിനും ഉന്നമനത്തിനും സര്‍വ്വോപരി കുടുംബങ്ങളെയും കുഞ്ഞുങ്ങളെയും തമ്മില്‍ കൂടുതല്‍ അടുപ്പിക്കുന്നതിനുമായി 2005 സെപ്റ്റംബറില്‍ സ്ഥാപിതമായ കൂട്ടായ്മയാണ് ‘നീണ്ടൂര്‍ ഫ്രണ്ട്‌സ് ഇന്‍ യു. കെ’ എന്ന നീണ്ടൂര്‍ സംഗമം.
ഒക്‌ടോബര്‍ 23 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. 24ന് ശനിയാഴ്ച വൈകുന്നേരം നടക്കുന്ന പോതുസമ്മേളനത്തെ തുടര്‍ന്ന് റാലി, കലാഭവന്‍ നൈസ് അണിയിച്ചൊരുക്കുന്ന വെല്‍ക്കം ഡാന്‍സ്, മാജിക് ഷോ, ഗാനമേള തുടങ്ങിയ കലാപരിപാടികളും അരങ്ങേറും. ഞായറാഴ്ച രാവിലെ ദിവ്യകുര്‍ബ്ബാനയ്ക്കു ശേഷം അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളേയും തിരഞ്ഞെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ അറിയാനാഗ്രഹിക്കുന്നവര്‍ക്ക് പ്രസിഡന്റ്റ് ബെന്നി ഓണശ്ശേരില്‍ (07828745718), ജോയിന്റ്റ് സെക്രട്ടറി ജെയിംസ് വട്ടക്കുന്നേല്‍ (07557941159), ട്രെഷറര്‍ ബിനീഷ് പെരുമാപ്പാടം (07950478728), അഡ്വൈസര്‍ ജോണി കല്ലിടാന്തിയില്‍ (07868849273), കണ്‍വീനര്‍ ഷാജി വരാക്കുടിലില്‍ (07727604242) തുടങ്ങിയവരെ ബന്ധപ്പെടാവുന്നതാണ്.

നീണ്ടൂര്‍ സംഗമം
Venue: SMALLWOOD MANOR, STAFFORDSHIRE, ST14 8NS.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.