സാബു ചുണ്ടക്കാട്ടില്‍: നീണ്ടൂര്‍ പഞ്ചായത്തില്‍ നിന്നും യുകെയിലേക്ക് കുടിയേറിയവരുടെ സംഘടനയായ നീണ്ടൂര്‍ ഫ്രെണ്ട്‌സ് ഇന്‍ യുകെയുടെ പത്താമത് വാര്‍ഷികാഘോഷങ്ങള്‍ അതിവിപുലമായി ആഘോഷിച്ചു. വെള്ളിയാഴ്ച വൈകുന്നേരം രജിസ്‌ട്രേഷന്‍ ആരംഭിക്കുകയും പിന്നീട് നീണ്ടൂര്‍ സ്വദേശിയും രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡല്‍ കരസ്ഥമാക്കിയ റിട്ടയേഡ് DYSP (CRPF) ശ്രീ. തോമസ് കണ്ണംചാക്കില്‍ സംഗമവും കലാസന്ധ്യയും ഔപചാരികമായി ഉത്ഘാടനം ചെയ്തു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ ഗാനമേളയും കലാസന്ധ്യക്ക് മാറ്റ് കൂട്ടി. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും ഗാനമേളയും കലാസന്ധ്യക്ക് മാറ്റ് കൂട്ടി.
ശനിയാഴ്ച ഉച്ച കഴിഞ്ഞ് നടന്ന മാജിക് ഷോ കുട്ടികളെ വളരെയധികം ആകര്‍ഷിച്ചു. അന്ന് വൈകുന്നേരം റാലിയോടെ വിശിഷ്ടാതിഥികളെ ആനയിച്ചു. കലാഭവന്‍ നൈസ് അണിയിച്ചൊരുക്കിയ വെല്‍ക്കം ഡാന്‍സിന് ശേഷം പൊതുസമ്മേളനം ആരംഭിച്ചു. പൊതുസമ്മേളനത്തില്‍ നീണ്ടൂര്‍ പള്ളി ഇടവക വികാരി ഫാ. സജി മെത്താനത്ത് ഭദ്രദീപം കൊളുത്തി ദശാബ്ദി സംഗമം ഉത്ഘാടനം ചെയ്തു പിന്നീട്. ഫാ. റെജി മൈക്കിള്‍ അനുഗ്രഹ പ്രഭാഷണവും, കവിയും സാഹിത്യക്കാരനും അമേരിക്കയില്‍ സ്ഥിര താമസക്കാരനുമായ ശ്രീ. പീറ്റര്‍ നീണ്ടൂര്‍ മുഖ്യ പ്രഭാഷണവും നടത്തി. നീണ്ടൂര്‍ സംഗമം പുറത്തിറക്കിയ 2016 കലണ്ടര്‍ ഫാ. സജി മലയില്‍ പുത്തന്‍പ്പുരയില്‍ പ്രകാശനം ചെയ്തു. ശ്രീ. എബ്രഹാം കല്ലാടാന്തിയില്‍, സി .പി. കാര്‍ത്തികേയന്‍, ജോണി കല്ലാടാന്തിയില്‍ എന്നിവര്‍ ആശംസയും സെക്രട്ടറി സജി മാത്യൂ വാര്‍ഷിക റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. വിവിധ കലാപരിപാടികളും ഗാനമേളയും സംഗമത്തെ മിഴിവുറ്റതാക്കി. ഞായറാഴ്ച രാവിലെ നടന്ന ആഘോഷമായ പാട്ട് കുര്‍ബാനക്ക് ശേഷം അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റിയംഗങ്ങളെ തിരഞ്ഞെടുത്തു.
ദശാബ്ദി സംഗമം വിജയകരമാക്കുവാന്‍ ഭാഗവതായ ഏവരെയും, സംഗമത്തില്‍ പങ്കെടുക്കുവാന്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി എത്തിയവരെയും പ്രത്യേകം അനുമോദിക്കുകയും നന്ദിയോടെ ഓര്‍ക്കുകയും ചെയ്യുന്നതായി കമ്മിറ്റിയംഗങ്ങള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല