സ്വന്തം ലേഖകന്‍: ‘നീ പോ മോനെ ദിനേശാ’, ലാലേട്ടനെ അനുകരിച്ച് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍, വീഡിയോ വൈറല്‍. നരസിംഹത്തില്‍ ലാല്‍ അവതരിപ്പിച്ച നീ…പോ…മോനേ…ദിനേശായാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. കേരളത്തിലെ ക്രിക്കറ്റ് ആരാധകരേയും മോഹന്‍ലാല്‍ ആരാധകരേയും ഒരു പോലെ ഞെട്ടിച്ചത് വെസ്റ്റിന്റീസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലാണ്. കേരളാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റുമായി ബന്ധപ്പെട്ട് ദുബായില്‍ എത്തിയ ഗെയ്ല്‍ ഒരു എഫ് എം ചാനലിന്റെ പരിപാടിയില്‍ മോഹന്‍ലാലിനെ അനുകരിച്ച് നരസിംഹത്തിലെ ഈ പഞ്ച് ഡയലോഗ് അവതരിപ്പിച്ചു. മോഹന്‍ലാലിന്റെ സ്വരത്തില്‍ അനുകരിച്ചുള്ള ഗെയ്‌ലിന്റെ ഡയലോഗ് ഇപ്പോള്‍ യു ട്യൂബില്‍ ഹിറ്റായി മാറിയിരിക്കുകയാണ്. ക്രിക്കറ്റിന് പുറത്ത് പാട്ടും നൃത്തവുമൊക്കെയായി ആരാധകരെ കയ്യിലെടുക്കുന്ന ഗെയ്‌ലിന്റെ പുതിയ പരിപാടി മോഹന്‍ലാലിന്റെയും ഗെയ്‌ലിന്റെയും ആരാധകരെ ഒരുപോലെ അമ്പരപ്പിച്ചിട്ടുണ്ട്. നേരത്തേ ട്വന്റി20 ലോകകപ്പ് നേടിയ ശേഷം ഗെയ്ല്‍ നടത്തിയ ഗഗ്‌നം സ്‌റ്റൈല്‍ വന്‍ ഹിറ്റായി മാറിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല