സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്റര്‍ മലയാളികളുടെ ആത്മീയ വളര്‍ച്ചയില്‍ സ്തുത്യര്‍ഹമായ പങ്ക് വഹിച്ച് മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ 100 മാസം പിന്നിടുന്നു. ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ ടീമിന്റെ ആഭിമുഖ്യത്തില്‍ എല്ലാമാസവും മൂന്നാമത്തെ വെള്ളിയാഴ്ചകളിലാണ് നൈറ്റ് വിജില്‍ നടന്നു വരുന്നത്. 2007 ജൂണ്‍മാസം 15ാം തീയതിയാമ് ആദ്യ നൈറ്റ് വിജില്‍ നടന്നത്. പിന്നീടിങ്ങോട്ട് മികച്ച പങ്കാളിത്തത്തില്‍ നടന്ന് വരുന്ന നൈറ്റ്വിജില്‍ ശുശ്രൂഷകളില്‍ 65 ഓളം വൈദികര്‍ ദിവ്യബലി അര്‍പ്പിച്ചു.
2007 ല്‍ നോര്‍ത്ത് വെസ്റ്റില്‍ ആദ്യമായി നൈറ്റ് വിജില്‍ ആരംഭിച്ചതും മാഞ്ചസ്റ്ററില്‍ ആിരുന്നു. വെള്ളിയാഴ്ച (16/10) നടക്കുന്ന 100ാമത് നൈറ്റ് വിജില്‍ ശുശ്രൂഷകളില്‍ സാല്‍ഫോര്‍ഡ് ബിഷപ്പ് ജോണ്‍ അര്‍നോള്‍ഡ് മുഖ്യകാര്‍മ്മികനാകും. വെള്ളിയാഴ്ച രാത്രിമുതല്‍ ലോംഗ്സൈററിലെ സെന്റ് ജോസഫ് ദേവാലയത്തിലാണ് ശുശ്രൂഷകള്‍. ബിഷപ്പ് ജോണ്‍ അര്‍നോള്‍ഡിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന കൃതജ്ഞതാ ബലിയോടെ ആയിരിക്കും ആരംഭിക്കുക.
തുടര്‍ന്ന് നടക്കുന്ന ദിവ്യകാരുണ്യ ആരാധനക്കും ബിഷപ്പ് നേതൃത്ം നല്‍കും. തുടര്‍ന്ന് വചന പ്രഭാഷണത്തിന് ഡാര്ലിംഗ്ഡണ് ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ ഫാ. കുര്യാക്കോസ് പുന്നോലില്‍ നേതൃത്വം നല്‍കും. ഫാ. തോമസ് തൈക്കൂട്ടത്തില്‍, ഫാ. ഇയാന്‍ ഫാരല്‍ തുടങ്ങിയവര്‍ സഹ കാര്‍മ്മികരാകും. രാത്രി എട്ടിന് ആരംഭിക്കുന്ന ശുശ്രൂഷകള്‍ പിറ്റേന്ന് പുലര്‍ച്ചെ 2.30ന് സമാപിക്കും. ഒട്ടേറെ അത്ഭുതങ്ങളും അടയാളങ്ങളും ലഭിച്ച് വരുന്ന മാഞ്ചസ്റ്റര്‍ നൈറ്റ് വിജിലിന്റെ നൂറാമത് ശുശ്രൂഷകളില്‍ ഭാഗമായി അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ ഏവരേയും ജിസസ് യൂത്ത് മാഞ്ചസ്റ്റര്‍ ടീം സ്വാഗതം ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല