ഇറാന്‍ പ്രസിഡന്റ് അഹമ്മദി നെജാദിന്റെ 33 വര്‍ഷം പഴക്കമുള്ള കാറ് ലേലത്തിനു വച്ചു. 2000 ഡോളര്‍ വില ലഭിക്കുമെന്ന് കരുതിയ കാറിന് ഇപ്പോള്‍ 10 ലക്ഷം ഡോളര്‍ വരെയാണ് വില പറഞ്ഞിരിക്കുന്നത് !
നെജാദ് മുമ്പ് ഉപയോഗിച്ചിരുന്ന പ്യൂഷെ 504 കാറിനാണ് ആഫ്രിക്കയില്‍ നിന്നുള്ള ഒരാള്‍ 10 ലക്ഷം ഡോളര്‍ വിലപറഞ്ഞത്. ഇറാനിലെ സാമൂഹിക ക്ഷേമ വകുപ്പ് ആണ് കാര്‍ ലേലത്തിനു വച്ചിരിക്കുന്നത്. ഒരു മാസമാണ് ലേല കാലാവധി.
സബ്സിഡികള്‍ എടുത്തുകളഞ്ഞതു മൂലം രാജ്യത്ത് വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിലാണ് നെജാദിന്റെ പഴയ കാര്‍ ലേലത്തിനു വച്ചിരിക്കുന്നത്.
വികലാംഗര്‍ക്കും അവശത അനുഭവിക്കുന്ന സ്ത്രീകള്‍ക്കും സഹായം നല്‍കുന്നതിനു വേണ്ടിയായിരിക്കും കാര്‍ ലേലം ചെയ്ത് ലഭിക്കുന്ന തുക വിനിയോഗിക്കുന്നത് എന്ന് ഇറാന്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല