1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2011

ഇഗ്നേഷ്യസ്

ബര്‍മിംങ്ഹാം: 28.5.2011 ശനിയാഴ്ച ബര്‍മിംങ്ഹാമില്‍ വച്ച് നടക്കുന്ന നെടുമ്പാശ്ശേരി സംഗമത്തിന് മുഖ്യ അതിഥിയായി നെടുമ്പാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി.വി പൗലോസ് ഇന്നലെ യു.കെയിലെത്തി. നെടുമ്പാശ്ശേരി സംഗമത്തിന്റെ സംഘാടകരും സുഹൃത്തുക്കളും ചേര്‍ന്ന് ബര്‍മിംങ്ഹാം എയര്‍പോര്‍ട്ടില്‍ അദ്ദേഹത്തിന് ഉജ്വല വരവേല്‍പ് നല്‍കി. കേരള ഭൂപടത്തില്‍ വികസനത്തില്‍ ഒന്നാമത് നില്‍ക്കുന്ന ഏറണാകുളം ജില്ലയില്‍ നിന്നുള്ള ആയിരക്കണക്കിനുള്ള ആള്‍ക്കാരാണ് ഇന്ന് യു.കെയിലുള്ളത്.

വിദേശ മലയാളികളുടെ സഹകരണത്തോടെ ഇന്ത്യയില്‍ ആദ്യമായി ആരംഭിച്ച അന്താരാഷ്ട്ര എയര്‍പോര്‍ട്ട് സ്ഥിതിചെയ്യുന്ന പഞ്ചായത്ത് നെടുമ്പാശ്ശേരിയാണ്. ഭരണമാറ്റത്തിന്റെ വെളിച്ചത്തില്‍ ഏറണാകുളം ജില്ല വന്‍കുതിപ്പിനായി കാത്തുനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ തന്റെ പഞ്ചായത്തിലും ജില്ലയിലും നാട്ടുകാരുടെ നിക്ഷേപം ആകര്‍ഷിക്കുവാനും, വികസന പദ്ധതികളെക്കുറിച്ച് സ്വന്തം നാട്ടുകാര്‍ക്ക് വിശദീകരിക്കുവാനും ഈ യാത്രയുടെ ഉദ്ദേശ്യം. ദീര്‍ഘകാലമായി നെടുമ്പാശ്ശേരി സഹകരണ ബാങ്ക് പ്രസിഡന്റ് , ജില്ലയിലെ തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്, മറ്റു സാംസ്‌കാരിക സാമൂഹിക രംഗങ്ങളില്‍ സജീവ സാന്നിധ്യമാണ്. അദ്ദേഹം പത്ത് ദിവസത്തെ സന്ദര്‍ശനത്തിനാണ് ഭാര്യ മാര്‍ഗരറ്റുമൊത്ത് യു.കെയില്‍ എത്തിയിരിക്കുന്നത്. നെടുമ്പാശ്ശേരി സംഗമത്തിന് പുറമേ പല പരിപാടികളിലും യു.കെയില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. അദ്ദേഹവുമായി ബന്ധപ്പെടേണ്ടവര്‍ക്ക് 07872068392 എന്ന നമ്പറില്‍ ബന്ധപ്പെടാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.