ന്യൂഡല്‍ഹി ഫിറോസ്ഷാ കോട്‌ല മൈതാനിയില്‍ നടന്ന ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ദുര്‍ബലരെന്നു മുദ്രകുത്തിയ നെതര്‍ലാന്റ്‌സിനെതിരെ ഇന്ത്യ വിറച്ചു ജയിച്ചു . താരതമ്യേന കുറഞ്ഞ വിജയലക്ഷ്യമായ 190 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 36.3 ഓവറില്‍ 5 വിക്കറ്റിനു കഷ്ട്ടിച്ചു ജയിച്ചു കയറി.ഈ വിജയത്തോടെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനത്തോടെ ഇന്ത്യ ക്വാര്‍ട്ടറില്‍ കടന്നു.
സച്ചിനും സേവാഗും നല്‍കിയ മികച്ച തുടക്കം മുതലാക്കാന്‍ മധ്യനിരയ്ക്കു കഴിഞ്ഞില്ല. ഒരവസരത്തില്‍ നാലിന് 99 എന്ന നിലയില്‍ പരുങ്ങലിലായിരുന്ന ഇന്ത്യയെ ധോണിയും യുവരാജും ഒത്തുചേര്‍ന്ന ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് നാണക്കേടില്‍ നിന്നും രക്ഷിച്ചത്.
പുറത്താകാതെ യുവരാജ് നേടിയ 51റണ്‍സ് ആണ് ഇന്ത്യന്‍ വിജയത്തിന് നെടുംതൂണായത്.സെവാഗ് (39 ) സച്ചിന്‍ (27 ) പത്താന്‍ (11 )ഗംഭീര്‍ (28 ) കോഹ്ലി (12 ) എന്നിവരാണ് പുറത്തായ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍.19 റണ്‍സെടുത്ത ധോണി യുവരാജിനൊപ്പം പുറത്താകാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത നെതര്‍ലാന്റ്‌സ് 189 റണ്‍സിന് പുറത്തായി. ടോസ് നേടി ബാറ്റിങ് തെരെഞ്ഞെടുത്ത നെതര്‍ലാന്റ്‌സ് 46.4 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു.സഹീര്‍ഖാന്‍ 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. പീയൂഷ് ചൗളയും യുവരാജ് സിങ്ങും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നെഹ്‌റക്ക് ഒരു വിക്കറ്റുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല