നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പൂര്‍ത്തിയായി . ആകെയുള്ള 140 സീറ്റുകളില്‍ 72 എണ്ണം നേടി UDF അധികാരത്തിലേറാന്‍ സാധ്യത തെളിഞ്ഞിരിക്കുകയാണ് .ഒപ്പത്തിനൊപ്പം മുന്നേറിയ LDF -നെ പിറവം സീറ്റിലെ ടി എം ജേക്കബിന്റെ വിജയമാണ് 72 സീറ്റില്‍ എത്തിച്ചത്.352 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജേക്കബ് ജയിച്ചത്.
ഫലങ്ങളില്‍ ഇരു മുന്നണികളുടെയും പ്രസ്റ്റീജ് മണ്ഡലങ്ങളില്‍ ചില അട്ടിമറികളുണ്ടായി. വയനാട് ജില്ല യു.ഡി.എഫ് പിടിച്ചടക്കി.ഒപ്പം ഇടുക്കി യു ഡി എഫിനെ കൈവിട്ടു. കോഴിക്കോട് വടകരയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയും മുന്‍ മന്ത്രിയുമായ സി.കെ.നാണു ഒഞ്ചിയം ഫാക്ടറിനെ നിഷ്പ്രഭമാക്കി അട്ടിമറി ജയം നേടി. സി.പി.എം കോട്ടയായ കണ്ണൂരില്‍ ശ്രദ്ധേയമായ കടന്നുകയറ്റം നടത്തിയ യു.ഡി.എഫ് മൂന്നു പ്രധാനമണഡലങ്ങള്‍ പിടിച്ചെടുത്തു.
കോഴിക്കോട് മുഴുവന്‍ ഫലങ്ങളും വന്നപ്പോള്‍ എല്‍.ഡി.എഫ് 10 സീറ്റുകള്‍ നേടി നില ഭദ്രമാക്കി. ഇവിടെ കോഴിക്കോട് സൗത്ത് സീറ്റ് മുന്‍ മന്ത്രിയും ലീഗ് നേതാവുമായ എം.കെ. മുനീര്‍ തിരിച്ചുപിടിച്ചു. മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, എളമരം കരീം, എ.കെ. ബാലന്‍ വിജയിച്ചപ്പോള്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരില്‍ പരാജയപ്പെട്ടു.
പുതുപ്പള്ളിയില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും മലമ്പുഴയില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചു.പാലായില്‍ കെ എം മാണിയും തൊടുപുഴയില്‍ പി ജെ ജോസെഫും വിജയിച്ചു. മലപ്പുറം ജില്ലയില്‍ മുസ്‌ലിം ലീഗ് ഒരിക്കല്‍ കൂടി അജയ്യത തെളിയിച്ചു. ലീഡര്‍ പി.കെ. കുഞ്ഞാലിക്കുട്ടിയും മലപ്പുറത്ത് പി. ഉബൈദുല്ലയും കൂറ്റന്‍ ലീഡ് നേടി. അതേസമയം മുസ്‌ലിംലീഗിന്റെ യു.സി.രാമന്‍ കോഴിക്കോട്ടെ കുന്ദമംഗലത്തും പി.കെ.കെ. ബാവ കൊല്ലത്തെ ഇരവിപുരത്തും പരാജയപ്പെട്ടു. കണ്ണൂരിലെ അഴീക്കോട്ട് ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് കെ.എം. ഷാജി നേരിയ ഭൂരിപക്ഷത്തിന് ജയിച്ചു. നേമത്ത് ബി.ജെ.പിയിലെ ഒ.രാജഗോപാലിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി വി. ശിവന്‍കുട്ടി വിജയിച്ചു.
പ്രതിപക്ഷത്തിരിക്കും; നാളെ രാജി: വി.എസ്
എല്‍.ഡി.എഫ് അടുത്ത അഞ്ച് വര്‍ഷം മികച്ച പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദന്‍. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നുള്ള തന്റെ രാജി നാളെ സമര്‍പ്പിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നേരിയ സീറ്റിലെ വ്യത്യാസത്തിനാണ് മുന്നണി പരാജയപ്പെട്ടത്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം നടത്തിയ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ വിജയം കൂടിയാണിത്. ഭരണം നടത്തിയ ശേഷം ഒരു മുന്നണി ഇത്രയും അധികം നേട്ടമുണ്ടാക്കിയിട്ടില്ല. പാര്‍ട്ടിക്കുള്ളിലും ഇത് തിരുത്തലിന് സഹായകരമാവും. സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലും മറ്റും പാളിച്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും.
മലപ്പുറം, എറണാകുളം എന്നീ ജില്ലകളില്‍ സാമുദായിക ദ്രുവീകരണമുണ്ടായി. ഈ ജില്ലകളിലെ യു.ഡി.എഫ് മുന്നേറ്റം അതുകൊണ്ടുണ്ടായതാണ്.
പശ്ചിമ ബംഗാളില്‍ പാര്‍ട്ടി ജനവിരുദ്ധമായ പ്രവര്‍ത്തനമാണ് നടത്തിയതെന്തെന്ന് വ്യാപകമായ പ്രചാരണമുണ്ടായി. പാര്‍ട്ടി തെറ്റ് തിരുത്താന്‍ ശ്രമിച്ചെങ്കിലും പാളിച്ചയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല