സ്വാശ്രയ നേഴ്സിംഗ് വിദ്യാഭ്യാസ മേഖലയില്‍ കടുത്ത ചൂഷണം നടക്കുന്നതായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. പാലത്തറ എന്‍എസ് സഹകരണ ആശുപത്രി നേഴ്സിംഗ് സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി എസ്.
സ്വാശ്രയ നേഴ്സിംഗ് വിദ്യാഭ്യാസം കച്ചവടമേഖലയായി മാറി. കര്‍ണാടക കേന്ദ്രീകരിച്ചുള്ള സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇവരുടെ ചൂഷണം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
നേഴ്സിംഗ് കോഴ്സുകള്‍ക്കു കുറഞ്ഞ ഫീസും മെച്ചപ്പെട്ട സൌകര്യവും ഉറപ്പാക്കണം. സര്‍ക്കാര്‍-സഹകരണ മേഖലകളില്‍ കൂടുതല്‍ നേഴ്സിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല