മുംബൈ നഗരത്തില്‍ നൈറ്റ് ക്ലബുകള്‍ ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ മുംബൈ പോലീസിന്റെ നടപടി ഡില്‍ഹിയില്‍ പുതിയ വിവാദത്തിന് തിരികൊളുത്തി. ഡല്‍ഹി പോലീസ് രാത്രി ഒരു മണിക്കു മുകളില്‍ നൈറ്റ് ക്ലബുകള്‍ തുറന്നിരിക്കാന്‍ അനുവദിക്കുന്നില്ല.
എന്നാല്‍ മുംബൈ പോലീസിന്റെ പുതിയ തീരുമാനമാണ് ഡല്‍ഹി നൈറ്റ് ക്ലബ് ഉടമകളേയും പാര്‍ട്ടി പ്രിയരേയും ഇതിനെതിരെ പ്രതികരിക്കാന്‍ പ്രേരിപ്പിച്ചത്. മുംബൈക്ക് ആകാമെങ്കില്‍ എന്തുകൊണ്ട് ഡല്‍ഹിക്ക് ആയിക്കൂടാ എന്നാണ് ഡല്‍ഹിക്കാരുടെ ചോദ്യം.
85,000 അംഗസംഖ്യയുള്ള ഡല്‍ഹി പോലീസിന്റെ പകുതിയോളം മാത്രമേ മുംബൈ പോലീസിന് ആള്‍ബലമുള്ളു. എന്നിട്ടും ഡല്‍ഹി പോലീസിന്റെ വാദം രാത്രി വൈകിയും നൈറ്റ് ക്ലബുകള്‍ തുറന്നു പ്രവര്‍ത്തിച്ചാല്‍ സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കാന്‍ ബുദ്ധിമുട്ടാകും എന്നാണ്.
സന്ദര്‍ശകരുടെ സുരുക്ഷ തങ്ങള്‍ ഉറപ്പാക്കിക്കോളാം എന്ന നൈറ്റ് ക്ലബ് ഉടമകളുടെ നിര്‍ദ്ദേശത്തേയും ഡല്‍ഹി പോലീസ് തള്ളിക്കളഞ്ഞു. സ്ത്രീകള്‍ ക്ലബ് പരിധി വിടുന്നതുവരെ മാത്രമേ ക്ലബുകള്‍ക്ക് അവരുടെ സന്ദര്‍ശകരെ സുരക്ഷിതരാക്കാന്‍ കഴിയൂ എന്നാണ് പോലീസ് ഭാഷ്യം. ഒപ്പം മറ്റു കുറ്റകൃത്യങ്ങളും മദ്യപിച്ചുള്ള വണ്ടിയോടിക്കലും വര്‍ധിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല