മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ലഭിച്ച ചികില്‍സയില്‍ അനാസ്ഥ കാണിച്ചതിന് കുപ്രസിദ്ധമായ മാഞ്ചസ്റ്റര്‍ റോയല്‍ ഇന്‍ഫെര്‍മറി
ഹോസ്പിറ്റലില്‍ രോഗി ശ്രദ്ധിക്കാനാളില്ലാതെ മരിച്ചു. തറയില്‍ വീണുകിടന്ന പീറ്റര്‍ തോംപ്‌സണ്‍ എന്ന 41കാരനാണ് ആരും നോക്കാനില്ലാതെ മരണത്തിന് കീഴടങ്ങിയത്. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണിതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.മരിച്ചു കിടന്ന രോഗിയെ തറയിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
മദ്യത്തിനും മയക്കുമരുന്നിനും അടിമയായി ചികില്‍സയ്ക്കായെത്തിയതായിരുന്നു പീറ്റര്‍. പെട്ടെന്ന് ബോധംകെട്ടുവീണ പീറ്റര്‍ തറയില്‍ ആരും ശ്രദ്ധിക്കാനില്ലാതെ വീഴുകയായിരുന്നു. എന്നാല്‍ വീണ ഉടനേ ആവശ്യമായ ചികില്‍സ നല്‍കാതിരുന്നതാണ് പീറ്റര്‍ തോംപ്‌സണിന്റെ മരണത്തില്‍ കലാശിച്ചത്. ബോധംകെട്ടുകിടക്കുകയാണെന്ന് കരുതി അധികൃതരാരും തന്നെ ഇയാളെ ശ്രദ്ധിത്താതിരിക്കുകയായിരുന്നു. തോംപ്‌സണെ ആദ്യമേ ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു.
ഇതോടെ കടുത്ത വിമര്‍ശനങ്ങളാണ് എന്‍.എച്ച്.എസിന് നേരിടേണ്ടി വന്നിരിക്കുന്നത്. അതിനിടെ ജോലിയില്‍ അശ്രദ്ധ കാണിച്ചതിന് മൂന്ന് നേഴ്‌സുമാര്‍ക്കെതിരേ നടപടിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നേഴ്‌സുമാര്‍ കാട്ടിയത് വന്‍ പിഴവാണെന്ന് പീറ്ററിന്റെ പിതാവ് അലന്‍ ആരോപിച്ചു. മരിച്ചശേഷം പീറ്ററിന്റെ ശരീരത്തോടു പോലും മാന്യത കാട്ടിയില്ലെന്നും തറയിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയ നടപടി മനുഷ്യത്വരഹിതമാണെന്നും അലന്‍ പറഞ്ഞു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഒരു ആശുപത്രിയുമായി ബന്ധപ്പെട്ട് ഇത്തരമൊരു സംഭവം നടന്നുവെന്നത് ആര്‍ക്കും മനസിലാക്കാന്‍ കഴിയില്ലെന്നും അലന്‍ വ്യക്തമാക്കി. മകനെ അവസാനമായി കാണാന്‍ പോലും തങ്ങള്‍ക്ക് സാധിച്ചില്ലെന്ന് അമ്മ റെനെ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല