പ്രവാസി കേരള കോണ്‍ഗ്രസ് യു കെ ഘടകത്തിന് കീഴില്‍ നോട്ടിംഗ്ഹാംഷയറില്‍ പുതിയ യുണിറ്റ് രൂപീകരിച്ചു . നോട്ടിംഗ്ഹാമില്‍ വച്ച് നടന്ന കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും യോഗത്തില്‍ വച്ചാണ് യുണിറ്റ് രൂപീകരിക്കുവാനും , ഭാരവാഹികളെ തിരെഞ്ഞെടുക്കുവാനും തീരുമാനിച്ചത് . ഷാജി തോമസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മുതിര്‍ന്ന കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയായ സിറിയക് തോമസ് കടൂകുന്നേല്‍ യോഗം ഉദ്ഘാടനം ചെയ്തു . ദേശീയ സെക്രട്ടറി അഡ്വക്കേറ്റ് ജോബി പുതുകുളങ്ങര മുഖ്യ പ്രഭാഷണം നടത്തുകയും , മുല്ലപെരിയാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതിയും പ്രശ്നത്തിന്റെ ഗൌരവം മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് ആവശ്യപെടുന്ന പ്രമേയം അവതരിപ്പിക്കുകയും ചെയ്തു .
യോഗത്തില്‍ സിറിയക് ജോസഫ്‌നെ (മുന്‍ നോട്ടിംഗ് ഹാം മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ) പ്രസിഡന്റ് സ്ഥാനത്തേക്കും, വര്‍ക്കിംഗ് പ്രസിഡന്റ് ആയി ഷാജി തോമസിനെയും തിരെഞ്ഞെടുത്തു . സെക്രട്ടറിമാരായി റോബര്‍ട്ട് മാഞ്ഞൂര്‍ ,ബോസ് വിന്‍ ഫിലിപ്പ് , എന്നിവരെയും ട്രഷറര്‍ സ്ഥാനത്തേക്ക് ജോബി ജോര്‍ജ് കോമത്ത് നെയും യോഗം തിരെഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറിമാരായി സോജോ തോമസിനെയും കമ്മിറ്റി അംഗങ്ങളായി ജോജോ ചെറിയാന്‍, ജോയി മാത്യു എന്നിവരെയും , നാഷ്ണല്‍ പ്രതിനിധി യായി കെ എസ സി മുന്‍ കോട്ടയം ജില്ല പ്രസിഡന്റും , യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന അഡ്വക്കേറ്റ് ജോബി പുതുകുളങ്ങരയെയും യോഗം തിരെഞ്ഞെടുത്തു. ഈസ്റ്റ് മിഡ് ലാന്‍ഡ് റീജിയന്റെ അഭ്യമുഖ്യത്തില്‍ ഉടന്‍ തന്നെ കണ്‍വന്ഷന്‍ നടത്താനും യോഗം തീരുമാനിച്ചു .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല